Thursday, June 21st, 2018

സ്വകാര്യ ബസുകള്‍ 14 മുതല്‍ ഓടില്ല

ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, 40 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യ ബസ് പര്‍മിറ്റ് റദ്ദ് ചെയ്ത നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം .

Published On:Sep 6, 2017 | 1:34 pm

കണ്ണൂര്‍: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ 14മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കണ്ണൂര്‍ ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ എം വി വത്സലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് പലതവണ ഗതാഗതവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കുകയും ഇതേകുറിച്ച് പഠിച്ച് ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ഒരു നടപടിയും ഇതേവരെ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് സമരം തുടങ്ങുന്നത്.
വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ഉള്‍പ്പെടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, 40 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യ ബസ് പര്‍മിറ്റ് റദ്ദ് ചെയ്ത നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം .
യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിക്കുകയും വരുമാനം 40 ശതമാനത്തോളം കുറയുകയും ചെയ്തതോടെ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്ന് വത്സലന്‍ പറഞ്ഞു. ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് കഴിഞ്ഞമാസം 18ന് ഒരു ദിവസം സൂചനാ പണിമുടക്ക് സമരം നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നും യാതൊരു അനുകൂല തീരുമാനങ്ങളും ഉണ്ടായിട്ടില്ല. അനിശ്ചിതകാല സമരത്തിന് മുന്നോടിയായി വാഹന പ്രചരണ ജാഥ 8ന് സംഘടിപ്പിക്കും. തലശ്ശേരി പുതിയ ബസ് സ്റ്റാന്റില്‍ നിന്നാരംഭിക്കുന്ന പ്രചരണ ജാഥ സംസ്ഥാന വൈസ്പ്രസിഡന്റ് കെ വേലായുധന്‍ ഉദ്ഘാടനം ചെയ്യും. ജാഥയുടെ സമാപനം 9ന് വൈകീട്ട് 5മണിക്ക് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റില്‍ സംസ്ഥാന ട്രഷറര്‍ ഹംസ ഇരിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും.വാര്‍ത്താസമ്മേളനത്തില്‍ വൈസ്‌ചെയര്‍മാന്‍ കെ രാജ്കുമാര്‍, കെ ഗംഗാധരന്‍, കെ പി മോഹനന്‍, കെ വിജയന്‍, പി എം സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു.

LIVE NEWS - ONLINE

 • 1
  8 hours ago

  കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

 • 2
  9 hours ago

  ഗവാസ്‌കര്‍ക്കെതിരെ പരാതിയുമായി എഡിജിപി സുദേഷ് കുമാര്‍

 • 3
  10 hours ago

  കുട്ടനാട് കാര്‍ഷിക വായ്പാ തട്ടിപ്പ്: ഫാ. തോമസ് പീലിയാനിക്കലിന് ജാമ്യം

 • 4
  12 hours ago

  കെവിന്‍ വധം; നീനുവിന്റെ അമ്മയെ ചോദ്യം ചെയ്യും

 • 5
  13 hours ago

  മര്‍ദനം; അഞ്ചുപേര്‍ക്ക് കഠിന തടവും പിഴയും

 • 6
  14 hours ago

  ഷാജുവും മകളും കലക്കി: വൈറലായി ഡബ്‌സ്മാഷ് വീഡിയോ

 • 7
  16 hours ago

  കാസര്‍കോട് പുലി കെണിയില്‍ വീണു

 • 8
  16 hours ago

  പരിസ്ഥിതി ലോല മേഖലകളില്‍നിന്ന് തോട്ടങ്ങളെ ഒഴിവാക്കി

 • 9
  17 hours ago

  പുതു സിനിമകള്‍ സി ഡിയില്‍ പകര്‍ത്തി വില്‍ക്കുന്ന മൊബൈല്‍ കടയുടമ അറസ്റ്റില്‍