Sunday, September 23rd, 2018

നാളെ ബസ് സമരമെന്ന് ഒരു വിഭാഗം; ഇല്ലെന്ന് മറു വിഭാഗം

എന്നാല്‍ നാളെ നടത്താനിരുന്ന സൂചനാ പണിമുടക്ക് ഉപേക്ഷിച്ചതായി കേരളാ സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.

Published On:Aug 17, 2017 | 2:55 pm

കണ്ണൂര്‍: സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ്സുടമകള്‍ നടത്തുന്ന നാളത്തെ സൂചനാപണിമുടക്കില്‍ മുഴുവന്‍ സ്വകാര്യ ബസ്സുകളും പണിമുടക്കുമെന്ന് കണ്ണൂര്‍ ജില്ലാ ബസ് ഓണേഴ്‌സ് അസോസിയേഷന്‍ കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ട് ജില്ലകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന കടലാസ് സംഘടനകള്‍ സമരം പ്രഖ്യാപിക്കാതെ കാലാകാലങ്ങളില്‍ ചെയ്യാറുള്ളതുപോലെ ബസ് ഉടമകളെയും ജനങ്ങളെയും ആശയക്കുഴപ്പത്തിലാക്കാന്‍ വേണ്ടിയാണ് മന്ത്രി ചര്‍ച്ചക്ക് വിളിച്ചുവെന്ന് പറഞ്ഞ് സമരത്തില്‍ നിന്ന് പിന്തിരിഞ്ഞത്.
ജില്ലയിലെ മുഴുവന്‍ ബസ് ഉടമകളും തൊഴിലാളികളും നാളത്തെ സമരത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണം. വാര്‍ത്താസമ്മേളനത്തില്‍ രാജ്കുമാര്‍ കരുവാരത്ത്, പി പി മോഹനന്‍, പി രജീന്ദ്രന്‍, കെ പി മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.
എന്നാല്‍ നാളെ നടത്താനിരുന്ന സൂചനാ പണിമുടക്ക് ഉപേക്ഷിച്ചതായി കേരളാ സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. ബസ് യാത്രാനിരക്ക് കൂട്ടുന്ന കാര്യത്തില്‍ മൂന്ന് ദിവസത്തിനകം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി തോമസ് ചാണ്ടി ബസ് ഉടമകള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ബഹിഷ്‌കരിക്കുകയാണുണ്ടായതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    1 hour ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 2
    4 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 3
    6 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 4
    7 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 5
    7 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 6
    19 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 7
    20 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 8
    23 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 9
    1 day ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി