ജീവനക്കാര്‍ക്ക് പോലീസ് മര്‍ദനം; ബസുകളുടെ മിന്നല്‍പണിമുടക്ക്

Published:December 17, 2016

Bus Strike 9999000 Full

 

 

 
കണ്ണൂര്‍: ബസ് ജീവനക്കാരെ പോലീസ് മര്‍ദിച്ചുവെന്നാരോപിച്ച് അഴീക്കോട് റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ മിന്നല്‍പണിമുടക്ക് നടത്തി. വളപട്ടണം ഹൈവെയില്‍ ജീപ്പിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണത്രെ പുതിയതെരു വഴി മീന്‍കുന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് സര്‍വീസ് നടത്തുന്ന വിസ്മയ ബസ് തൊഴിലാളികളെ പോലീസ് മര്‍ദിച്ചത്. ജീവനക്കാരായ സജീവന്‍, നിഥിന്‍, ഷൈജു എന്നിവരെയാണ് കാലത്ത് വളപട്ടണത്ത് നിന്നും മര്‍ദിക്കുകയും ബസ് പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ഇതില്‍ പ്രതിഷേധിച്ചാണ് ഈ ഭാഗത്തേ ക്കുള്ള മുഴുവന്‍ ബസുകളും കാലത്ത് പത്തരമണിമുതല്‍ മിന്നല്‍പണിമുടക്ക് ആരംഭിച്ചത്. അക്രമത്തില്‍ സ്വകാര്യ ബസ് തൊഴിലാളി യൂനിയന്‍ നേതാക്കളായ കെ ജയരാജനും പ്രസാദും ശക്തമായി പ്രതിഷേധിച്ചു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.