Thursday, September 20th, 2018

30ലക്ഷം രൂപ ചെലവില്‍ കൊയിലാണ്ടി ബസ്സ്റ്റാന്റ് നവീകരിക്കുന്നു

കൊയിലാണ്ടി : 30 ലക്ഷം രൂപ ചെലവില്‍ കൊയിലാണ്ടി ബസ്സ്റ്റാന്റ് നവീകരിക്കുന്നു. സ്‌പോണ്‍സര്‍ഷിപ്പിലൂടെയും പരസ്യത്തിലൂടെയുമാണു തുക സമാഹരിക്കുക. നവീകരണ പദ്ധതിയുടെ ഭാഗമായി പുതിയ പെയിന്റടിച്ചും നിലം ടൈല്‍ പാകിയും മനോഹരമാക്കും. സ്റ്റാന്റില്‍ യാത്രക്കാര്‍ക്ക് ഇരിക്കാനായി കമനീയവും ഉറപ്പുളളതുമായ ഇരിപ്പിടങ്ങള്‍, ഫില്‍ട്ടര്‍ ചെയ്ത കുടിവെളള സംഭരണികള്‍ എന്നിവ സ്ഥാപിക്കും. കൂടാതെ വിശ്രമകേന്ദ്രം, ലഗേജുകള്‍ സൂക്ഷിക്കാനുളള ക്ലോക്ക് റൂം, പോലീസ് എയ്ഡ്‌പോസ്റ്റ്, എ.ടി.എം കൗണ്ടര്‍ എന്നിവയും നിര്‍മ്മിക്കും. മുറുക്കിത്തുപ്പി വൃത്തികേടാക്കുന്നതും പുകവലിച്ച് സിഗരറ്റ് കുറ്റികള്‍ വലിച്ചെറിയുന്നതും തടയും. സ്റ്റാന്‍ഡും പരിസരവും … Continue reading "30ലക്ഷം രൂപ ചെലവില്‍ കൊയിലാണ്ടി ബസ്സ്റ്റാന്റ് നവീകരിക്കുന്നു"

Published On:Sep 3, 2013 | 5:37 pm

കൊയിലാണ്ടി : 30 ലക്ഷം രൂപ ചെലവില്‍ കൊയിലാണ്ടി ബസ്സ്റ്റാന്റ് നവീകരിക്കുന്നു. സ്‌പോണ്‍സര്‍ഷിപ്പിലൂടെയും പരസ്യത്തിലൂടെയുമാണു തുക സമാഹരിക്കുക. നവീകരണ പദ്ധതിയുടെ ഭാഗമായി പുതിയ പെയിന്റടിച്ചും നിലം ടൈല്‍ പാകിയും മനോഹരമാക്കും. സ്റ്റാന്റില്‍ യാത്രക്കാര്‍ക്ക് ഇരിക്കാനായി കമനീയവും ഉറപ്പുളളതുമായ ഇരിപ്പിടങ്ങള്‍, ഫില്‍ട്ടര്‍ ചെയ്ത കുടിവെളള സംഭരണികള്‍ എന്നിവ സ്ഥാപിക്കും. കൂടാതെ വിശ്രമകേന്ദ്രം, ലഗേജുകള്‍ സൂക്ഷിക്കാനുളള ക്ലോക്ക് റൂം, പോലീസ് എയ്ഡ്‌പോസ്റ്റ്, എ.ടി.എം കൗണ്ടര്‍ എന്നിവയും നിര്‍മ്മിക്കും. മുറുക്കിത്തുപ്പി വൃത്തികേടാക്കുന്നതും പുകവലിച്ച് സിഗരറ്റ് കുറ്റികള്‍ വലിച്ചെറിയുന്നതും തടയും. സ്റ്റാന്‍ഡും പരിസരവും വൃത്തിയായി പരിപാലിക്കാന്‍ സ്ഥിരമായി കാവല്‍ക്കാരെ നിയോഗിക്കും. കച്ചവടക്കാര്‍ പുറത്തേക്കു സാധനങ്ങള്‍ പ്രദര്‍ശിപ്പിച്ച് വില്‍പ്പന നടത്തുന്നത് തടയും. ദേശീയ പാതയില്‍ നിന്നു സ്റ്റാന്റിലേക്കുളള ഫുട്പാത്തുകള്‍ ടൈല്‍ പാകി നവീകരിക്കും. ഫൂട്പാത്തിന് ഇരുവശത്തും ബാരിക്കേഡുകള്‍ പണിയും. ഫുട്പാത്തിലെ തെരുവ് കച്ചവടം നിരോധിക്കും. ബസ്സ്റ്റാന്‍ഡിലും പരിസരത്തും വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കും. കണ്ണൂര്‍, വടകര ഭാഗത്തുനിന്നും വരുന്ന ദീര്‍ഘദൂര ബസുകളുടെ അതിവേഗം തടയാന്‍ വരമ്പുകള്‍ സ്ഥാപിക്കും. കോഴിക്കോട്ടെക്കുളള ദീര്‍ഘദൂര ബസുകള്‍ നിര്‍ത്തുന്ന സ്റ്റാന്റിന്റെ തെക്കുഭാഗത്ത് ബസ് ഷെല്‍ട്ടര്‍ നിര്‍മിക്കും. പുതിയ മേല്‍പാലത്തിലേക്ക് കാല്‍നട യാത്രക്കാര്‍ക്ക് കയറാനായി കോണിപ്പടികള്‍ സ്ഥാപിക്കുന്നതിന്റെ പണി പൂര്‍ത്തിയായിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    9 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    10 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    13 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    13 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    15 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    16 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    16 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    17 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    17 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല