Tuesday, November 20th, 2018

ബസ് സ്‌കൂട്ടറില്‍ തട്ടി മാതാവിനോപ്പം സ്‌കൂളില്‍ പോയ വിദ്യാര്‍ഥിനി മരിച്ചു

ആലപ്പുഴ: കെ എസ് ആര്‍ ടി സി ബസ് തട്ടി മാതാവിനൊപ്പം സ്‌കൂട്ടറില്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. എസ് ഡി വി സെന്റര്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി ആലപ്പുഴ നഗരസഭ മുല്ലാത്തുവളപ്പ് വാര്‍ഡ് ഫാത്തിമ മന്‍സില്‍ ഫാത്തിമ(10) ആണ് മരിച്ചത്. രാവിലെ എട്ടരയോടെ ജനറല്‍ ആശുപത്രി ജംഗ്ഷന് സമീപമായിരുന്നു അപകടം. ഫാത്തിമയും മാതാവും സ്‌കൂട്ടറില്‍ നഗരത്തിലേക്ക് വരുന്നതിനിടെ ഹരിപ്പാടുനിന്നും ആലപ്പുഴയിലേക്ക് വരുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ് സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു. താഴെ … Continue reading "ബസ് സ്‌കൂട്ടറില്‍ തട്ടി മാതാവിനോപ്പം സ്‌കൂളില്‍ പോയ വിദ്യാര്‍ഥിനി മരിച്ചു"

Published On:Oct 17, 2013 | 12:15 pm

ആലപ്പുഴ: കെ എസ് ആര്‍ ടി സി ബസ് തട്ടി മാതാവിനൊപ്പം സ്‌കൂട്ടറില്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. എസ് ഡി വി സെന്റര്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി ആലപ്പുഴ നഗരസഭ മുല്ലാത്തുവളപ്പ് വാര്‍ഡ് ഫാത്തിമ മന്‍സില്‍ ഫാത്തിമ(10) ആണ് മരിച്ചത്. രാവിലെ എട്ടരയോടെ ജനറല്‍ ആശുപത്രി ജംഗ്ഷന് സമീപമായിരുന്നു അപകടം. ഫാത്തിമയും മാതാവും സ്‌കൂട്ടറില്‍ നഗരത്തിലേക്ക് വരുന്നതിനിടെ ഹരിപ്പാടുനിന്നും ആലപ്പുഴയിലേക്ക് വരുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ് സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു. താഴെ വിണ ഫാത്തിമയുടെ ശരീരത്തിലൂടെ കെ എസ് ആര്‍ ടി സി ബസിന്റെ ടയര്‍ കയറിയിരുന്നു. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ മാതാവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം സംബന്ധിച്ച് ആലപ്പുഴ ട്രാഫിക് പോലീസ് കേസെടുത്തിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    32 mins ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 2
    38 mins ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 3
    50 mins ago

    ഫഹദിന്റെ നായികയായി സായി പല്ലവി

  • 4
    1 hour ago

    സൈനിക ഡിപ്പോക്ക് സമീപം സ്‌ഫോടനം.നാലു പേര്‍ കൊല്ലപ്പെട്ടു

  • 5
    2 hours ago

    ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; സൈനികനും നാലു ഭീകരരും കൊല്ലപ്പെട്ടു

  • 6
    2 hours ago

    എന്നെ ചിവിട്ടാന്‍ നിങ്ങളുടെ കാലിന് ശക്തിപോര: മുഖ്യമന്ത്രി

  • 7
    2 hours ago

    ഷിക്കാഗോ വെടിവെപ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു

  • 8
    3 hours ago

    ഛത്തീസ്ഗഢില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

  • 9
    3 hours ago

    ട്വിന്റി 20 വനിതാ ലോകകപ്പ്; ഇന്ത്യ-ഇംഗ്ലണ്ട് സെമി