Wednesday, February 20th, 2019

ഓടുന്ന ബസിന് തീപിടിച്ചു

കൊല്ലം: നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന 48 യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഡ്രൈവറുടെ സീറ്റ് ഉള്‍പ്പെടെ മുന്‍വശം കത്തിയമര്‍ന്നെങ്കിലും തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഏതാനും പൊലീസുകാര്‍ക്കു നിസാര പൊള്ളലേറ്റു. ചിലരുടെ യൂണിഫോം നശിച്ചു. തിരുവനന്തപുരത്തു നിന്ന് ആലപ്പുഴക്കു പോവുകയായിരുന്ന ബസ് ക്യാംപിനു മുന്നിലെ സ്‌റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരനെ ഇറക്കുമ്പോഴാണു മുന്‍വശത്തു തീ പിടിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ യാത്രക്കാരോട് ഇറങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. യാത്രക്കാര്‍ ഇറങ്ങുന്നതിനിടയില്‍ തന്നെ തീ ആളിക്കത്തി. ബഹളം കേട്ട് എആര്‍ ക്യാംപില്‍ … Continue reading "ഓടുന്ന ബസിന് തീപിടിച്ചു"

Published On:Sep 14, 2013 | 1:27 pm

കൊല്ലം: നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന 48 യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഡ്രൈവറുടെ സീറ്റ് ഉള്‍പ്പെടെ മുന്‍വശം കത്തിയമര്‍ന്നെങ്കിലും തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഏതാനും പൊലീസുകാര്‍ക്കു നിസാര പൊള്ളലേറ്റു. ചിലരുടെ യൂണിഫോം നശിച്ചു. തിരുവനന്തപുരത്തു നിന്ന് ആലപ്പുഴക്കു പോവുകയായിരുന്ന ബസ് ക്യാംപിനു മുന്നിലെ സ്‌റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരനെ ഇറക്കുമ്പോഴാണു മുന്‍വശത്തു തീ പിടിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ യാത്രക്കാരോട് ഇറങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. യാത്രക്കാര്‍ ഇറങ്ങുന്നതിനിടയില്‍ തന്നെ തീ ആളിക്കത്തി. ബഹളം കേട്ട് എആര്‍ ക്യാംപില്‍ നിന്നു പൊലീസുകാര്‍ അഗ്നിശമനിയുമായി ഓടിയെത്തി തീ നിയന്ത്രണവിധേയമാക്കി. കടപ്പാക്കടയില്‍ നിന്ന് അഗ്നിശമനസേന എത്തിയാണു തീ പൂര്‍ണമായി കെടുത്തിയത്.

LIVE NEWS - ONLINE

  • 1
    7 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    9 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    10 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    12 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    13 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    15 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    17 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    17 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    17 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു