Wednesday, July 24th, 2019

സമിതി റിപ്പോര്‍ട്ടും പൊള്ളുന്ന ബസ് യാത്രയും

ഓര്‍ഡിനറി ബസ്സുകളില്‍ കുറഞ്ഞ യാത്രാക്കൂലി ഏഴ് രൂപയും കിലോമീറ്ററിന് അഞ്ച് പൈസയും വര്‍ധിപ്പിക്കാനുള്ള സമിതി റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചുകഴിഞ്ഞു. വിദ്യാര്‍ത്ഥികളുടെ കുറഞ്ഞ നിരക്ക് രണ്ട് രൂപയാക്കണമെന്നും ഫാസ്റ്റ് പാസഞ്ചറുകള്‍ക്ക് കുറഞ്ഞ നിരക്ക് പത്ത് രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് 63 പൈസയാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ വേറെയുമുണ്ട്. സി രാമചന്ദ്രന്‍ അധ്യക്ഷനായ നിരക്ക് നിര്‍ണ്ണയ സമിതിയാണ് സര്‍ക്കാറിന് ശുപാര്‍ശ സമര്‍പ്പിച്ചത്. കമ്മീഷന്‍ റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കുമെന്നാണ് മന്ത്രി ആര്യാടന്‍ ഇന്നലെ പറഞ്ഞത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം മൂന്നാമത്തെ … Continue reading "സമിതി റിപ്പോര്‍ട്ടും പൊള്ളുന്ന ബസ് യാത്രയും"

Published On:Dec 21, 2013 | 2:13 pm

ഓര്‍ഡിനറി ബസ്സുകളില്‍ കുറഞ്ഞ യാത്രാക്കൂലി ഏഴ് രൂപയും കിലോമീറ്ററിന് അഞ്ച് പൈസയും വര്‍ധിപ്പിക്കാനുള്ള സമിതി റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചുകഴിഞ്ഞു. വിദ്യാര്‍ത്ഥികളുടെ കുറഞ്ഞ നിരക്ക് രണ്ട് രൂപയാക്കണമെന്നും ഫാസ്റ്റ് പാസഞ്ചറുകള്‍ക്ക് കുറഞ്ഞ നിരക്ക് പത്ത് രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് 63 പൈസയാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ വേറെയുമുണ്ട്. സി രാമചന്ദ്രന്‍ അധ്യക്ഷനായ നിരക്ക് നിര്‍ണ്ണയ സമിതിയാണ് സര്‍ക്കാറിന് ശുപാര്‍ശ സമര്‍പ്പിച്ചത്. കമ്മീഷന്‍ റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കുമെന്നാണ് മന്ത്രി ആര്യാടന്‍ ഇന്നലെ പറഞ്ഞത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം മൂന്നാമത്തെ നിരക്കുവര്‍ധനവാണിതെന്ന കാര്യവും ശ്രദ്ധേയമാണ്.
വിദ്യാര്‍ത്ഥികളുടെ കുറഞ്ഞ യാത്രാനിരക്ക് ഇപ്പോള്‍ ഒരു രൂപയാണ്. ശുപാര്‍ശ നടപ്പായാല്‍ ഇത് രണ്ട് രൂപയായി വര്‍ധിക്കും. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ്ജ് യഥാര്‍ത്ഥ യാത്രനിരക്കിന്റെ 25 ശതമാനമായി നിശ്ചയിക്കണമെന്നാണ് കമ്മീഷന്‍ ശുപാര്‍ശ. ഓര്‍ഡിനറിബസ്സിന്റെ കിലോമീറ്റര്‍ നിരക്ക് 58 പൈസയില്‍ നിന്ന് 63 പൈസയാക്കി ഉയര്‍ത്തണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. മിനിമം നിരക്കില്‍ യാത്രചെയ്യാവുന്ന ദൂരം അഞ്ച് കിലോ മീറ്ററായി തുടരും. ആറ് രൂപയാണ് ഇപ്പോഴത്തെ കുറഞ്ഞ നിരക്ക്.
ഓര്‍ഡിനറി ബസ്സുകളുടെ നിരക്ക് വര്‍ധന സംബന്ധിച്ച് കാര്യം മാത്രമല്ല റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫാസ്റ്റ് പാസഞ്ചര്‍, സിറ്റിഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, ഉള്‍പ്പെടെ മറ്റ് ബസ്സുകളുടെ യാത്രാ നിരക്കും വര്‍ധിപ്പിക്കണമെന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നു. ഫലത്തില്‍ റിപ്പോര്‍ട്ട് നടപ്പിലാവുന്നതോടെ ഓര്‍ഡിനറി, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍, സിറ്റി ഫാസ്റ്റ്, ബസ്സുകളിലെ സഞ്ചാരം യാത്രക്കാരുടെ നടുവൊടിക്കുക തന്നെ ചെയ്യും. കഴിഞ്ഞ വര്‍ഷം നവംബറിലാണ് സംസ്ഥാനത്ത് ഏറ്റവും ഒടുവിലായി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. അടിക്കടിയുണ്ടാവുന്ന നിരക്ക് വര്‍ധന ഏറെ പ്രയാസംസൃഷ്ടിക്കുന്നതിനിടയിലാണ് ഇടീത്തീ പോലെ വീണ്ടും ചാര്‍ജ് വര്‍ധനവ് വരുന്നത്. ബഹുഭൂരിപക്ഷത്തിന്റെയും യാത്രാമാര്‍ഗ്ഗം ഇന്ന് ഓര്‍ഡിനറി ബസ്സുകളാണ് മാസാമാസം വലിയ ഒരുതുക തന്നെ ബസ്സ് യാത്രക്കായി മാറ്റിവെക്കണം. ബസ് യാത്ര ഒഴിച്ചു കൂടാനാവാത്തതായതു കൊണ്ടു തന്നെ ആരോടും പരിഭവമോ പരാതിയോ പറയാതെ സഹിക്കുകയാണെന്നുമാത്രം. എന്നാല്‍ അടിക്കടിയുണ്ടാവുന്ന നിരക്ക് വര്‍ധനവ് ഇപ്പോഴുള്ള ജീവിത പ്രയാസങ്ങള്‍ ഇരട്ടിപ്പിക്കാനേ ഉപകരിക്കുകയുള്ളു. പ്രത്യേകിച്ച് സാധാരണക്കാര്‍ക്ക്. സാമ്പത്തിക മേഖലയില്‍ അനുഭവപ്പെടുന്ന മാന്ദ്യം ഏതാണ്ടെല്ലാ മേഖലകളെയും സാരമായി ബാധിക്കുകയാണ്. തൊഴില്‍ മേഖലയിലെ സ്തംഭനവും മുരടിപ്പും അതേ വഴി തുടരും. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ഏതാണ്ടെല്ലാ കൈത്തൊഴില്‍ രംഗത്തും നിശ്ചലാവസ്ഥ തന്നെയാണ് നിലനില്‍ക്കുന്നത്. മറുഭാഗത്താകട്ടെ പിടികൊടുക്കാത്തവിധം അവശ്യസാധന വില കുത്തനെ ഏറിക്കൊണ്ടിരിക്കുകയുമാണ്. പെട്രോള്‍-ഡീസല്‍ പാചക വാതക വില വര്‍ധനവുകള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരം. ഇത്തരത്തിലുള്ള നാനാതരം പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ബസ്സ് ചാര്‍ജ് വര്‍ധനവും വരുന്നത്. അതു കൊണ്ടുതന്നെ ഇത് കൂടുതല്‍ എതിര്‍പ്പുകള്‍ ക്ഷണിച്ചു വരുത്തുന്നതിനേ ഇടയാക്കുകയുള്ളൂ. അതേ സമയം തന്നെ ബസ്സ് ഉടമകള്‍ക്കും ചില വാദഗതികള്‍ നിരത്താനുണ്ട്. അവസാന നിരക്ക് വര്‍ധനവിന് ശേഷം ബസ് വ്യവസായത്തിന്റെ പ്രവര്‍ത്തന ചിലവ് 15 മുതല്‍ 25 ശതമാനം വരെ വര്‍ധിച്ചെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. ബസ് വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് അവര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
എങ്ങിനെയായാലും ഒരുകാര്യമുറപ്പ്. ശുപാര്‍ശ നടപ്പിലാവുന്നത് കൂടുതല്‍ എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്താനേ ഉപകരിക്കുകയുള്ളൂ. യു ഡി എഫിനാണ് ഈ പ്രശ്‌നം കീറാമുട്ടിയായി തീരുന്നത്. പ്രത്യേകിച്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തവേളയില്‍. ജനത്തെ വെറുപ്പിക്കുന്ന ഏതൊരു നടപടിയും എതിര്‍പ്പുകള്‍ ശക്തമാക്കുകതന്നെ ചെയ്യുമെന്നതും തര്‍ക്കമറ്റ വിഷയമാണ്. അതുകൊണ്ട് സൂക്ഷമതയോടുകൂടിയായിരിക്കണം കാര്യങ്ങളെ സമീപിക്കേണ്ടത്. ജനത്തെ വെറുപ്പിക്കുന്ന ഏതൊരുകാര്യവും ഭരണാധികാരികളുടെ നില നില്പിനെ തന്നെ സാരമായി ബാധിക്കുമെന്നതിനാല്‍ ബസ് ചാര്‍ജ് വര്‍ധവ് ഇപ്പോഴത്തെ സാധ്യതകള്‍ കുടിക്കണക്കിലെടുത്തു വേണം നിരക്ക് നിര്‍ണ്ണയ സമിതി റിപ്പോര്‍ട്ടിനെ സമീപിക്കാന്‍.

LIVE NEWS - ONLINE

 • 1
  10 hours ago

  കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു

 • 2
  12 hours ago

  സന്തോഷത്തോടെ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കുമാരസ്വാമി

 • 3
  13 hours ago

  ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും

 • 4
  15 hours ago

  കാര്‍ വാങ്ങാന്‍ പിരിവെടുത്ത സംഭവം; മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി അനില്‍ അക്കര

 • 5
  17 hours ago

  നിപ ബാധിതന്‍ ആശുപത്രി വിട്ടു

 • 6
  19 hours ago

  മാവ് വീണ് വീട് തകര്‍ന്നു

 • 7
  19 hours ago

  സിപിഐ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജും ജലപീരങ്കിയും

 • 8
  19 hours ago

  പ്രവാസിയായ മധ്യവയസ്‌കന്‍ ദുരൂഹ സാഹചര്യത്തില്‍ മുങ്ങിമരിച്ച നിലയില്‍

 • 9
  21 hours ago

  ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി