Saturday, January 19th, 2019

ബസ് ചാര്‍ജ് വര്‍ധനവും ഇരകളാക്കുന്ന സാധാരണക്കാരും

        പ്രതീക്ഷിച്ചതു തന്നെ അവസാനം സംഭവിച്ചു. സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനം ഇന്നലെയാണ് മന്ത്രിസഭ കൈക്കൊണ്ടത്. ഈ മാസം ഇരുപത് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്ല്യത്തില്‍വരും. സാധാരണക്കാരനുമേല്‍ ആഞ്ഞുപതിക്കുന്ന മറ്റൊരു ഇടിത്തിയാണ് ചാര്‍ജ് വര്‍ധനവെന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. ബസ് ഉടമസ്ഥരെ സംബന്ധിച്ച് ഇന്നത്തെ പ്രതിസന്ധിയും മറ്റും കണക്കിലെടുത്ത് അവരുടെ ആവശ്യം ന്യായമാണെന്നകാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എങ്കിലും ഇതിന്റെ ദുരന്തം ഏറ്റുവാങ്ങേണ്ടിവരുന്നവര്‍ സാധാരണക്കാരാണെന്നറിയുമ്പോഴാണ് ചാര്‍ജ് വര്‍ധനവ് തിരിച്ചടിയായി മാറുന്നത്. ഇതേവരെ മിനിമം ചാര്‍ജ് ആറ് … Continue reading "ബസ് ചാര്‍ജ് വര്‍ധനവും ഇരകളാക്കുന്ന സാധാരണക്കാരും"

Published On:May 15, 2014 | 1:38 pm

Bus Ticket Fare Hike

 

 

 

 
പ്രതീക്ഷിച്ചതു തന്നെ അവസാനം സംഭവിച്ചു. സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനം ഇന്നലെയാണ് മന്ത്രിസഭ കൈക്കൊണ്ടത്. ഈ മാസം ഇരുപത് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്ല്യത്തില്‍വരും. സാധാരണക്കാരനുമേല്‍ ആഞ്ഞുപതിക്കുന്ന മറ്റൊരു ഇടിത്തിയാണ് ചാര്‍ജ് വര്‍ധനവെന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. ബസ് ഉടമസ്ഥരെ സംബന്ധിച്ച് ഇന്നത്തെ പ്രതിസന്ധിയും മറ്റും കണക്കിലെടുത്ത് അവരുടെ ആവശ്യം ന്യായമാണെന്നകാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എങ്കിലും ഇതിന്റെ ദുരന്തം ഏറ്റുവാങ്ങേണ്ടിവരുന്നവര്‍ സാധാരണക്കാരാണെന്നറിയുമ്പോഴാണ് ചാര്‍ജ് വര്‍ധനവ് തിരിച്ചടിയായി മാറുന്നത്.
ഇതേവരെ മിനിമം ചാര്‍ജ് ആറ് രൂപയായിരുന്നു. അതിപ്പോള്‍ ഏഴ് രൂപയാക്കി ഉയര്‍ത്തി. മിനിമം ചാര്‍ജിന് പുറമെ കി.മി നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. ഓര്‍ഡിനറി, സിറ്റി സര്‍വ്വീസുകളുടെ കി.മി നിരക്ക് 58ല്‍ നിന്നും 64 പൈസയായാണ് ഉയര്‍ത്തിയത്. സിറ്റി ഫാസ്റ്റ് നിരക്ക് 62 പൈസയില്‍ നിന്ന് 68 ആക്കി ഉയര്‍ത്താനാണ് തീരുമാനം. ഫാസ്റ്റ് പാസഞ്ചറുകളുടെ മിനിമം നിരക്ക് 10 രൂപയായി വര്‍ധിക്കും. ഫാസ്റ്റ് പാസഞ്ചറിന്റെ കി.മി നിരക്ക് 68 പൈസയാക്കി ഉയര്‍ത്തിയിട്ടുണ്ട്. എല്ലാത്തരം ബസ്സുകള്‍ക്കും ആനുപാതിക നിരക്ക് വര്‍ധനവുണ്ടായിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കിന്റെ കാര്യത്തില്‍ അടുത്ത മൂന്ന് മാസത്തിനകം തീരുമാനമെടുക്കാനാണ് സാധ്യത.
ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോഴത്തെ തീരുമാനം. നിരക്ക് വര്‍ധനവ് സംബന്ധിച്ച് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന സമ്മര്‍ദ്ദം നേരത്തെ തന്നെ സര്‍ക്കാരിന് മേല്‍ ഉണ്ടായിരുന്നു. ഈ വിഷയം ഉന്നയിച്ച് ബസ് ഉടമസ്ഥ സംഘം കഴിഞ്ഞ ദിവസം സമരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിച്ചതുമാണ്. അന്ന് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ധനവ് സംബന്ധിച്ച തീരുമാനം ഇന്നലെയുണ്ടായത്. ഇന്നത്തെ സാഹചര്യത്തില്‍ അധിക സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം.
കേരളത്തിലെ കാര്യങ്ങള്‍ ബസ് ചാര്‍ജ് വര്‍ധനവില്‍ മാത്രം ഒതുങ്ങി നില്‍ക്കാനിടയില്ല. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം നേരത്തെയെടുത്തതാണ്. നിത്യോപയോഗ സാധനങ്ങളുടെ അമിത വിലക്കയറ്റത്താല്‍ നട്ടംതിരിയുന്ന സാധാരണക്കാര്‍ക്ക് മറ്റൊരു ആഘാതം തന്നെയാണ് നിരക്ക് വര്‍ധനവ്.
ഇന്ധന വിലയില്‍ അടിക്കടിയുണ്ടാവുന്ന ക്രമാതീതമായ വര്‍ധനവും മറ്റ് അനുബന്ധ ചിലവുകള്‍ വര്‍ധിച്ചതുമാണ് നിരക്ക് വര്‍ധനവിനിടയാക്കിയതെന്നാണ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ ഇന്നലെ പറഞ്ഞത്. ഇന്ധന വിലവര്‍ധനവ് ഇനിയും അനിവാര്യമാണെന്നിരിക്കെ ഇപ്പോഴത്തെ ബസ് ചാര്‍ജ് വര്‍ധനവ് ഇവിടെ ഒതുങ്ങി നില്‍ക്കാനും സാധ്യതയില്ല. പൊതുവെ നിരക്കുവര്‍ധനവിനും വിലക്കയറ്റത്തിനുമിടയാക്കുന്ന ഘടകങ്ങള്‍ രൂപപ്പെട്ടുവരുന്നത് ഗവണ്‍മെന്റിന്റെ ചില നയങ്ങള്‍ തന്നെയാണെന്നകാര്യം ഇത്തരുണത്തില്‍ വിസ്മരിച്ചു കൂടാ. ബസ് വ്യവസായത്തെ സംബന്ധിച്ച് അടിക്കടിയുണ്ടാവുന്ന ഇന്ധനവില വര്‍ധനവ് തന്നെയാണ് ഈ മേഖലയെ പിറകോട്ട് പിടിച്ചു വലിക്കുന്നത്. വില നിര്‍ണയാധികാരം എണ്ണ കമ്പനികള്‍ക്ക് കൈമാറിയതിന്റെ ദുരന്തമാണ് ഇത്തരം നിരക്ക് വര്‍ധനവിനിടയാക്കുന്നതെന്നകാര്യം വിസ്മരിച്ചു കൂടാ. ജനങ്ങള്‍ക്ക് തിരിച്ചടിയാവുന്ന നയങ്ങള്‍ സൃഷ്ടിക്കുന്നവരാണ് ആത്യന്തീകമായി ഇതിന്റെ ഉത്തരവാദികള്‍. അവശ്യവസ്തുക്കളുടെ വിലക്കയറ്റമായാലും ഇന്ധനവില വര്‍ധനവായാലും എല്ലാം ഒന്നുതന്നെ. പിന്തിരിപ്പന്‍ നയം തിരുത്താത്തകാലത്തോളം നിരക്കു വര്‍ധനവില്‍ നിന്ന് സാധാരണക്കാര്‍ക്ക് മോചനമുണ്ടാവില്ലെന്ന അനുഭവങ്ങളാണ് സമൂഹത്തില്‍ ഒന്നൊന്നായി സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
ജനജീവിതം ഏറെ ദുസ്സഹമാക്കുന്ന വില വര്‍ധനവ് പ്രത്യേകിച്ച് ഇപ്പോഴത്തെ ബസ് ചാര്‍ജ് വര്‍ധനവ് സാധാരണക്കാരെ അങ്ങേയറ്റം ദോഷകരമായി ബാധിക്കുമെന്നതില്‍ സംശയമില്ല.

LIVE NEWS - ONLINE

 • 1
  5 hours ago

  ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

 • 2
  7 hours ago

  കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

 • 3
  9 hours ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 4
  12 hours ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 5
  13 hours ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 6
  13 hours ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 7
  14 hours ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 8
  14 hours ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 9
  15 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍