Saturday, October 21st, 2017

ബുര്‍ഖ നിരോധിക്കാന്‍ ഡെന്‍മാര്‍ക്കും

ഡെന്‍മാര്‍ക്ക് പാര്‍ലമെന്റിലെ ഭൂരിഭാഗം പാര്‍ട്ടികളും പിന്തുണച്ചതോടെയാണ് നിരോധനത്തിന് നീക്കം.

Published On:Oct 9, 2017 | 10:19 am

കോപ്പന്‍ഹാഗന്‍: മുസ്‌ലിം സ്ത്രീകള്‍ ധരിക്കുന്ന ബുര്‍ഖ നിരോധിക്കാന്‍ യൂറോപ്യന്‍ രാജ്യമായ ഡെന്‍മാര്‍ക്കും നടപടി സ്വീകരിക്കുന്നു. ഡെന്‍മാര്‍ക്ക് പാര്‍ലമെന്റിലെ ഭൂരിഭാഗം പാര്‍ട്ടികളും നിരോധനത്തെ പിന്തുണച്ചതോടെയാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. കണ്ണ് മാത്രം പുറത്തു കാണുന്ന രീതിയില്‍ ധരിക്കുന്ന മുഖാവരണത്തിനും കണ്ണിന്റെ സ്ഥാനത്ത് നേര്‍ത്ത തുണികൊണ്ടുള്ള പൂര്‍ണമായി മറക്കുന്ന മുഖാവരണത്തിനുമാണ് ഡെന്‍മാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുക.
ഡെന്‍മാര്‍ക്ക് കൂട്ടുമന്ത്രിസഭയിലെ സഖ്യകക്ഷിയായ ഡാനിഷ് പീപ്പിള്‍സ് പാര്‍ട്ടിയും മുഖ്യ പ്രതിപക്ഷമായ സോഷ്യല്‍ ഡെമോക്രാറ്റുകളും നിരോധനത്തിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്.
ഡെന്‍മാര്‍ക്കില്‍ ഏകദേശം 2000 ഓളം മുസ് ലിം സ്ത്രീകള്‍ മുഖാവരണം ധരിക്കുന്നതായി വിവിധ പഠനങ്ങള്‍ കാണിക്കുന്നു. ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ്, ബള്‍ഗേറിയ എന്നീ രാജ്യങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ പൂര്‍ണമോ ഭാഗികമോ ആയി മുഖാവരണങ്ങള്‍ ധരിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

 

 

LIVE NEWS - ONLINE

  • 1
    11 mins ago

    വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായ് ബി.ജെ.പി

  • 2
    28 mins ago

    ബി.എസ്.എന്‍.എലിന്റെ പുതിയ ‘കേരള പ്ലാന്‍’

  • 3
    33 mins ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 4
    34 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 5
    59 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 6
    2 hours ago

    താജ്മഹല്‍ മനോഹരമായ ശ്മശാനമാണെന്ന് ഹരിയാന മന്ത്രി

  • 7
    2 hours ago

    സംസ്ഥാന കായികോത്സവം: അനുമോള്‍ തമ്പിക്ക് ഡബിള്‍

  • 8
    2 hours ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 9
    2 hours ago

    മലയാളികള്‍ സ്വന്തക്കാരെ പോലെയെന്ന് ജാനകിയമ്മ