Tuesday, July 16th, 2019

കൂകിപ്പായും ‘തീ’ വണ്ടികള്‍

        രാജ്യത്ത് തീവണ്ടികളിലെ അഗ്നിബാധ തുടര്‍ക്കഥയാകുമ്പോഴും പരിഹാര സാധ്യതകള്‍ കോള്‍ഡ് സ്‌റ്റോറേജില്‍ വെച്ച് റെയില്‍വെ അനങ്ങാപ്പാറ നയം തുടരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 98 ജീവനുകളാണ് തീവണ്ടികളില്‍ വെന്തുരുകി ഇല്ലാതായത്. ഓരോ അപകടങ്ങള്‍ കഴിയുമ്പോഴും തിരക്കിട്ട് അന്വേഷണം പ്രഖ്യാപിച്ച് നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതല്ലാതെ തുടര്‍പ്രവര്‍ത്തനങ്ങള്‍ സൗകര്യപൂര്‍വം മറക്കുന്ന റെയില്‍വെ സേഫ്റ്റി ബോര്‍ഡിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരുകയാണ്. ട്രെയിനുകളിലെ അഗ്നിബാധ തടയാന്‍ വിദേശരാജ്യങ്ങളിലെ മാതൃകകള്‍ പിന്തുടരുന്നതിനെ കുറിച്ച് ചര്‍ച്ചയും പല രാജ്യങ്ങളുമായി ഉടമ്പടിയും … Continue reading "കൂകിപ്പായും ‘തീ’ വണ്ടികള്‍"

Published On:Jan 9, 2014 | 12:21 pm

Burning Train

 

 

 

 
രാജ്യത്ത് തീവണ്ടികളിലെ അഗ്നിബാധ തുടര്‍ക്കഥയാകുമ്പോഴും പരിഹാര സാധ്യതകള്‍ കോള്‍ഡ് സ്‌റ്റോറേജില്‍ വെച്ച് റെയില്‍വെ അനങ്ങാപ്പാറ നയം തുടരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 98 ജീവനുകളാണ് തീവണ്ടികളില്‍ വെന്തുരുകി ഇല്ലാതായത്. ഓരോ അപകടങ്ങള്‍ കഴിയുമ്പോഴും തിരക്കിട്ട് അന്വേഷണം പ്രഖ്യാപിച്ച് നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതല്ലാതെ തുടര്‍പ്രവര്‍ത്തനങ്ങള്‍ സൗകര്യപൂര്‍വം മറക്കുന്ന റെയില്‍വെ സേഫ്റ്റി ബോര്‍ഡിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരുകയാണ്.
ട്രെയിനുകളിലെ അഗ്നിബാധ തടയാന്‍ വിദേശരാജ്യങ്ങളിലെ മാതൃകകള്‍ പിന്തുടരുന്നതിനെ കുറിച്ച് ചര്‍ച്ചയും പല രാജ്യങ്ങളുമായി ഉടമ്പടിയും ഒപ്പുവെച്ചിട്ടുങ്കിലും അതൊന്നും തുടര്‍നടപടികളെടുക്കാതെ റെയില്‍വെ അപകടങ്ങള്‍ക്കായി കാത്തുനില്‍ക്കുകയാണ്. ഉത്തര്‍പ്രദേശിലെ ലഖ്‌നോയില്‍ ഫയര്‍ ടെസ്റ്റ് ലബോറട്ടറി പോലും സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതിന്റെ സേവനങ്ങളൊന്നും ഉപയോഗിക്കാതെ കടലാസില്‍ കിടക്കുകയാണ്. 2012-13 കാലയളവില്‍ റെയില്‍വെ യാത്രാസുരക്ഷയ്ക്കായി ചെലവാക്കിയത് 36541 കോടി രൂപയാണ്. 2009-10ല്‍ ഇത് 30162 രൂപയായിരുന്നു. അതേസമയം, ഈ കാലയളവില്‍ ഒറ്റ അഗ്നിബാധ പോലും തീവണ്ടികളില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്ന് കണക്കുകള്‍ കാണിക്കുന്നു. എന്നാല്‍ കൂടുതല്‍ തുക നീക്കിവെച്ച 2012-13 കാലയളവില്‍ തീവണ്ടികളിലെ അഗ്നിബാധ 30ശതമാനമാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. എ സി കോച്ചുകളില്‍ ഉപയോഗിക്കുന്ന കര്‍ട്ടനുകളും മറ്റും അഗ്നിബാധ പ്രതിരോധിക്കുന്ന തരത്തിലുള്ളവയാകണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യം ഇതുവരെ റെയില്‍വെ പരിഗണിച്ചിട്ടില്ല. ഉരുകി ദേഹത്ത് ഓട്ടിപ്പിടിക്കുന്ന തുണികളാണ് കര്‍ട്ടനായും മറ്റും ഉപയോഗിക്കുന്നത്. സെക്കന്റ് എ സി കോച്ചുകളിലും മറ്റും ഈ തുണികള്‍ കൊണ്ട് മുറികള്‍ തീര്‍ത്തതിന് തുല്യമാണ്. അഗ്നിബാധയുണ്ടായാല്‍ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ രക്ഷപ്പെടാന്‍ പറ്റുന്ന തരത്തില്‍ എ സി കോച്ചുകളിലെ ഡോറുകള്‍ പുറത്തേക്ക് തുറക്കുന്നു തരത്തിലാക്കണമെന്നും നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു.
എന്നാല്‍ ഇതിനോടൊന്നും തന്നെ അനുകൂലമായി പ്രതികരിക്കാതെ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മെക്കാനിക്കല്‍ വിഭാഗവും ഇലക്ട്രിക്കല്‍ വിഭാഗവും പരസ്പരം പഴിചാരുകയാണ്. പതിനായിരക്കണക്കിന് പേര്‍ ആശ്രയിക്കുന്ന ഇന്ത്യന്‍ റെയില്‍വെ ഇനിയെങ്കിലും ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന മുറവിളി ഉയരുകയാണ്.

LIVE NEWS - ONLINE

 • 1
  2 hours ago

  മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

 • 2
  4 hours ago

  ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

 • 3
  6 hours ago

  സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

 • 4
  7 hours ago

  ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

 • 5
  10 hours ago

  മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

 • 6
  11 hours ago

  കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

 • 7
  11 hours ago

  കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

 • 8
  11 hours ago

  കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

 • 9
  12 hours ago

  ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍