Sunday, January 20th, 2019

ബര്‍ണ്ണശ്ശേരിയില്‍ ചുഴലിക്കാറ്റ്; സെമിത്തേരി ചാപ്പലിന്റെ മേല്‍ക്കൂര പറന്നുപോയി

  കണ്ണൂര്‍സിറ്റി: ബര്‍ണ്ണശ്ശേരിയില്‍ ചുഴലിക്കാറ്റ് വീശിയടിച്ചു. ഹോളി ട്രിനിറ്റി കത്തീഡ്രല്‍ സെമിത്തേരി ചാപ്പലിന്റെ മേല്‍ക്കൂര പറന്നുപോയി. ഇരുമ്പ് പൈപ്പും ഷീറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച മേല്‍ക്കൂരയാണ് തകര്‍ന്നത്. 5 ലക്ഷത്തിന്റെ നഷ്ടമുണ്ട്. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് ചുഴലിക്കാറ്റുണ്ടായത്. സെന്‍ട്രല്‍ സ്‌കൂള്‍ പരിസരം, പട്ടാള ക്യാമ്പ് എന്നിവിടങ്ങളിലും ജില്ലാ ആശുപത്രിയിലെ കാരുണ്യ ഫാര്‍മസിക്ക് മുന്നിലെ നിരവധി മരങ്ങളും കടപുഴകി. ഫയര്‍ഫോഴ്‌സ് എത്തിയാണ് വീണുകിടന്ന മരങ്ങള്‍ മുറിച്ച് നീക്കിയത്. പലയിടത്തും ഗതാഗത സ്തംഭനവുമുണ്ടായി. കണ്ണൂര്‍: സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ … Continue reading "ബര്‍ണ്ണശ്ശേരിയില്‍ ചുഴലിക്കാറ്റ്; സെമിത്തേരി ചാപ്പലിന്റെ മേല്‍ക്കൂര പറന്നുപോയി"

Published On:Jul 18, 2017 | 1:57 pm

 

കണ്ണൂര്‍സിറ്റി: ബര്‍ണ്ണശ്ശേരിയില്‍ ചുഴലിക്കാറ്റ് വീശിയടിച്ചു. ഹോളി ട്രിനിറ്റി കത്തീഡ്രല്‍ സെമിത്തേരി ചാപ്പലിന്റെ മേല്‍ക്കൂര പറന്നുപോയി. ഇരുമ്പ് പൈപ്പും ഷീറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച മേല്‍ക്കൂരയാണ് തകര്‍ന്നത്. 5 ലക്ഷത്തിന്റെ നഷ്ടമുണ്ട്.
ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് ചുഴലിക്കാറ്റുണ്ടായത്. സെന്‍ട്രല്‍ സ്‌കൂള്‍ പരിസരം, പട്ടാള ക്യാമ്പ് എന്നിവിടങ്ങളിലും ജില്ലാ ആശുപത്രിയിലെ കാരുണ്യ ഫാര്‍മസിക്ക് മുന്നിലെ നിരവധി മരങ്ങളും കടപുഴകി. ഫയര്‍ഫോഴ്‌സ് എത്തിയാണ് വീണുകിടന്ന മരങ്ങള്‍ മുറിച്ച് നീക്കിയത്. പലയിടത്തും ഗതാഗത സ്തംഭനവുമുണ്ടായി.
കണ്ണൂര്‍: സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളില്‍ ഇന്നലെ രാത്രി വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി. സ്‌കൂള്‍ പരിസരത്തുണ്ടായിരുന്ന വന്‍ വൃക്ഷങ്ങള്‍ കടപുഴകി വീണ് മിനിസ്റ്റേഡിയത്തിന്റെ മതിലിടിഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി.

 

LIVE NEWS - ONLINE

  • 1
    7 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    9 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    11 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    15 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    15 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    1 day ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    1 day ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം