Thursday, September 20th, 2018

യുവതി പൊള്ളലേറ്റ് മരിച്ച സംഭവം; അന്വേഷണം മനുഷ്യാവകാശ കമീഷന്

തൃശൂര്‍: ഭര്‍തൃവീട്ടില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ യുവതിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ഉത്തരവിട്ടു. 30 ദിവസത്തിനകം വിശദമായ അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നും പരാതി യാഥാര്‍ഥ്യമാണെങ്കില്‍ ഐപിസി സെക്ഷന്‍ 304ബി പ്രകാരം സ്ത്രീധന പീഡന മരണത്തിന് കേസെടുക്കാവുന്നതാണെന്നും കമീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസ് നിര്‍ദേശിച്ചു. ദേശമംഗലത്തായിരുന്നു സംഭവം. തിരുവനന്തപുരം നെയ്യാറ്റിന്‍കര ധനുവച്ചപുരം സ്വദേശിനിയാണ് മരിച്ച റിനി. തൃശൂരില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഷൊര്‍ണൂര്‍ ദേശമംഗലം ആനാംകാട്ട് വീട്ടില്‍ സജാവിനെ … Continue reading "യുവതി പൊള്ളലേറ്റ് മരിച്ച സംഭവം; അന്വേഷണം മനുഷ്യാവകാശ കമീഷന്"

Published On:May 12, 2018 | 8:08 am

തൃശൂര്‍: ഭര്‍തൃവീട്ടില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ യുവതിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ഉത്തരവിട്ടു. 30 ദിവസത്തിനകം വിശദമായ അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നും പരാതി യാഥാര്‍ഥ്യമാണെങ്കില്‍ ഐപിസി സെക്ഷന്‍ 304ബി പ്രകാരം സ്ത്രീധന പീഡന മരണത്തിന് കേസെടുക്കാവുന്നതാണെന്നും കമീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസ് നിര്‍ദേശിച്ചു. ദേശമംഗലത്തായിരുന്നു സംഭവം. തിരുവനന്തപുരം നെയ്യാറ്റിന്‍കര ധനുവച്ചപുരം സ്വദേശിനിയാണ് മരിച്ച റിനി. തൃശൂരില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഷൊര്‍ണൂര്‍ ദേശമംഗലം ആനാംകാട്ട് വീട്ടില്‍ സജാവിനെ പ്രണയിച്ച് വിവാഹം കഴിച്ചു. മൂന്ന് വയസ്സുള്ള മകനും മൂന്നു മാസം പ്രായമുള്ള മകളുമുണ്ട്. സ്ത്രീധനത്തെ ചൊല്ലി റിനിയെ ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും പീഡിപ്പിച്ചിരുന്നതായി യുവതിയുടെ അമ്മ റൂബി നല്‍കിയ പരാതിയില്‍ പറയുന്നു. റിനിക്ക് പൊള്ളലേറ്റെന്നറിഞ്ഞ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിയപ്പോള്‍ ഭര്‍ത്താവിന്റെ അമ്മ കാളി തന്നെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയെന്ന് റിനി മരണമൊഴി നല്‍കിയതായി പരാതിയില്‍ പറയുന്നു. ഇതിന് ഭര്‍ത്താവും കൂട്ടുനിന്നുപന്നാണ് പരാതി. മൊബൈലില്‍ റെക്കോഡ് ചെയ്ത മൊഴി പരാതിക്കാരി കമീഷനില്‍ ഹാജരാക്കി. കുട്ടികളുടെ സംരക്ഷണം തങ്ങള്‍ക്ക് നല്‍കണമെന്ന് റൂബി കമീഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

LIVE NEWS - ONLINE

  • 1
    29 mins ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 2
    48 mins ago

    മൂര്‍ത്തികള്‍ക്കായി കൊട്ടിപ്പാടിയ കോലധാരിക്ക് ഇപ്പോള്‍ കൂട്ട് കണ്ണീരും ദുസ്വപ്‌നങ്ങളും

  • 3
    50 mins ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 4
    55 mins ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 5
    3 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 6
    3 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 7
    3 hours ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

  • 8
    4 hours ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  • 9
    4 hours ago

    സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു