Wednesday, February 20th, 2019

കാള പേവിഷബാധവന്ന് ചത്തു

തൃശൂര്‍: തിരുവില്വാമലയില്‍ കാള പേവിഷബാധവന്ന് ചത്തു. മണ്ണുത്തി വെറ്ററിനറി കോളജിലെ പാത്തോളജി വിഭാഗം അസി. പ്രഫ ഡോ ധനീഷ് കൃഷ്ണയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കാള ചത്തത് പേവിഷബാധയെ തുടര്‍ന്നാണെന്ന് അറിഞ്ഞത്. ഇന്നലെ വൈകിട്ടു നാലരയോടെയാണു പേവിഷബാധ സ്ഥിരീകരിച്ചത്. കാളയെ പിടിച്ചുകെട്ടിയവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശമനുസരിച്ചു പേവിഷ പ്രതിരോധ കുത്തിവെപ്പെടുത്തു. തിങ്കളാഴ്ച രാത്രി ഏഴിന് ആക്കപ്പറമ്പ് റോഡിനു സമീപം പെട്രോള്‍ പമ്പിന് മുന്നില്‍ വിരണ്ട കാളയെ പത്തുമണിയോടെ അമ്മന്‍ കല്യാണമണ്ഡപത്തിനടുത്തുവെച്ചാണ് പിടിച്ചു കെട്ടിയത്. അവിടെനിന്നും പെട്രോള്‍ പമ്പിന് പടിഞ്ഞാറു … Continue reading "കാള പേവിഷബാധവന്ന് ചത്തു"

Published On:Jun 6, 2018 | 8:05 am

തൃശൂര്‍: തിരുവില്വാമലയില്‍ കാള പേവിഷബാധവന്ന് ചത്തു. മണ്ണുത്തി വെറ്ററിനറി കോളജിലെ പാത്തോളജി വിഭാഗം അസി. പ്രഫ ഡോ ധനീഷ് കൃഷ്ണയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കാള ചത്തത് പേവിഷബാധയെ തുടര്‍ന്നാണെന്ന് അറിഞ്ഞത്. ഇന്നലെ വൈകിട്ടു നാലരയോടെയാണു പേവിഷബാധ സ്ഥിരീകരിച്ചത്. കാളയെ പിടിച്ചുകെട്ടിയവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശമനുസരിച്ചു പേവിഷ പ്രതിരോധ കുത്തിവെപ്പെടുത്തു. തിങ്കളാഴ്ച രാത്രി ഏഴിന് ആക്കപ്പറമ്പ് റോഡിനു സമീപം പെട്രോള്‍ പമ്പിന് മുന്നില്‍ വിരണ്ട കാളയെ പത്തുമണിയോടെ അമ്മന്‍ കല്യാണമണ്ഡപത്തിനടുത്തുവെച്ചാണ് പിടിച്ചു കെട്ടിയത്. അവിടെനിന്നും പെട്രോള്‍ പമ്പിന് പടിഞ്ഞാറു ഭാഗത്തുള്ള സ്വകാര്യ സ്ഥലത്തെത്തിച്ച കാളയെ കെട്ടിയിട്ടു. രാവിലെ കാള ചത്തു കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്നു ജില്ലാ വെറ്ററിനറി സെന്ററിലെ ഡോ ധന്യ, ഡോ. സുനിത കരുണാകരന്‍, ചേലക്കര സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. സോജി, പാമ്പാടി വെറ്ററിനറി സര്‍ജന്‍ ഡോ. വി.ആര്‍.കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി കാളയുടെ ജഡത്തില്‍നിന്നു തല മുറിച്ചുമാറ്റി മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയില്‍ എത്തിക്കുകയായിരുന്നു. ഇതു പരിശോധിച്ചതിന് ശേഷമാണ് പേവിഷബാധയാണെന്ന് സ്ഥിരീകരിച്ചത്.

LIVE NEWS - ONLINE

  • 1
    3 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    5 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    6 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    8 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    9 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    11 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    13 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    13 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    13 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു