Tuesday, September 25th, 2018

മൊത്തം നിക്ഷേപം 4 ലക്ഷം കോടിയിലേറെ, രാജ്യത്ത് വാങ്ങാന്‍ ആളില്ലാതെ 7,50,000 ഫ്‌ളാറ്റുകള്‍

      ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഏഴോളം നഗരങ്ങളിലായി വില്‍പ്പന നടക്കാതെ കെട്ടിക്കിടക്കുന്നത് നാലു ലക്ഷം കോടിയിലേറെ വിലവരുന്ന 7,50,00 ഫഌറ്റുകളെന്ന് റിപ്പോര്‍ട്ട്. 2015 ജൂണ്‍ അവസാനം വരെയുള്ള കണക്കുകളാണിത്. ഇതില്‍ വില്ലകളും അപ്പാര്‍ട്‌മെന്റുകളും ഉള്‍പ്പെടും. കഴിഞ്ഞ മാര്‍ച്ച് മാസം വരെയുള്ള കണക്കുകളും ഇതു തന്നെയാണെന്ന സാഹചര്യത്തില്‍ മാര്‍ച്ചിനു ശേഷം ഈ പാര്‍പ്പിട സമുച്ചയങ്ങളില്‍ ഒന്നു പോലും വില്‍പ്പന നടന്നിട്ടില്ലെന്ന് വ്യക്തം. ഇതിനു പുറമെ മംബൈയില്‍ മാത്രം ഒരു ലക്ഷം കോടിയോളം വിലവരുന്ന 50,000 അത്യാഢംബര അപ്പാര്‍ട്‌മെന്റുകളും … Continue reading "മൊത്തം നിക്ഷേപം 4 ലക്ഷം കോടിയിലേറെ, രാജ്യത്ത് വാങ്ങാന്‍ ആളില്ലാതെ 7,50,000 ഫ്‌ളാറ്റുകള്‍"

Published On:Sep 3, 2015 | 11:24 am

Flats Full Image

 

 

 

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഏഴോളം നഗരങ്ങളിലായി വില്‍പ്പന നടക്കാതെ കെട്ടിക്കിടക്കുന്നത് നാലു ലക്ഷം കോടിയിലേറെ വിലവരുന്ന 7,50,00 ഫഌറ്റുകളെന്ന് റിപ്പോര്‍ട്ട്. 2015 ജൂണ്‍ അവസാനം വരെയുള്ള കണക്കുകളാണിത്. ഇതില്‍ വില്ലകളും അപ്പാര്‍ട്‌മെന്റുകളും ഉള്‍പ്പെടും. കഴിഞ്ഞ മാര്‍ച്ച് മാസം വരെയുള്ള കണക്കുകളും ഇതു തന്നെയാണെന്ന സാഹചര്യത്തില്‍ മാര്‍ച്ചിനു ശേഷം ഈ പാര്‍പ്പിട സമുച്ചയങ്ങളില്‍ ഒന്നു പോലും വില്‍പ്പന നടന്നിട്ടില്ലെന്ന് വ്യക്തം. ഇതിനു പുറമെ മംബൈയില്‍ മാത്രം ഒരു ലക്ഷം കോടിയോളം വിലവരുന്ന 50,000 അത്യാഢംബര അപ്പാര്‍ട്‌മെന്റുകളും വില്‍പ്പന നടക്കാതെ കെട്ടിക്കിടക്കുകയാണ്. ഒരു കോടിയിലേറെ വിലവരുന്ന 53,000 അപാര്‍ട്‌മെന്റുകളാണ് മുംബൈയിലുള്ളതെങ്കില്‍ മറ്റ് ആറ് നഗരങ്ങളിലും കൂടി ഇത് ഒരു ലക്ഷത്തിലേറെയാണ്. അതേസമയം, മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ മധ്യവര്‍ഗത്തിനെ ലക്ഷ്യമിട്ട് നിര്‍മിച്ച 37,000 ഫഌറ്റുകള്‍ വിറ്റുപോയെങ്കിലും മാര്‍ച്ച് വരെയുള്ള കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ ഇത് പകുതിയോളമേ വരികയുള്ളൂവെന്ന് ‘പ്രോപ്ഇക്വിറ്റി’ എന്ന റിയല്‍ എസ്റ്റേറ്റ് റിസര്‍ച്ച് സംഘടന നടത്തിയ പഠനത്തില്‍ പറയുന്നു.
ഇപ്പോഴത്തെ വില്‍പ്പനയുടെ തോത് വെച്ചു നോക്കിയാല്‍ കെട്ടിക്കിടക്കുന്ന പാര്‍പ്പിട സമുച്ചയങ്ങള്‍ വിറ്റു പോകാന്‍ കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും വേണ്ടിവരും. ഈ പ്രതിസന്ധി മുന്നില്‍ കണ്ട് തറ വിസ്തീര്‍ണം കുറച്ച് ചെറു ഫഌറ്റുകള്‍ പണിയാനുള്ള നീക്കത്തിലാണ് പ്രധാന കെട്ടിട നിര്‍മാതാക്കള്‍. വിലകുറച്ചാല്‍ വില്‍പ്പന കൂടുമെങ്കിലും അത് വീണ്ടും വില കുറക്കുന്നതിലേക്ക് നയിക്കുമെന്ന ആശങ്ക നിര്‍മാതാക്കളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ്.
ആഗോള സാമ്പത്തിക രംഗത്തെ തളര്‍ച്ചയും ബില്‍ഡിംഗ് സാമഗ്രികളുടെ വിലയിലും പണിക്കൂലിയിലും വന്ന വര്‍ധനവും കാരണം പല നിര്‍മാതാക്കള്‍ക്കും പറഞ്ഞ സമയത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതും റിയല്‍ എസ്റ്റേറ്റ രംഗത്ത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്.

LIVE NEWS - ONLINE

 • 1
  15 mins ago

  തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

 • 2
  49 mins ago

  വിപണി ആഗോള ഭീകരന്മാര്‍ക്ക്; 28ന് ഔഷധശാലകള്‍ നിശ്ചലമാകും

 • 3
  52 mins ago

  ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

 • 4
  1 hour ago

  ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

 • 5
  2 hours ago

  വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു

 • 6
  3 hours ago

  സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

 • 7
  3 hours ago

  ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

 • 8
  4 hours ago

  ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് തട്ടുകട കത്തിനാശിച്ചു

 • 9
  4 hours ago

  പൊന്മുടി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു; അണകെട്ട് തുറക്കും