Friday, November 24th, 2017

വേഗതയുടെ കാര്യത്തില്‍ കേമന്‍ ബുഗാട്ടി ഷിറോണ്‍ തന്നെ

41.96 സെക്കന്‍ഡില്‍ മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗതയാണ് കൈവരിച്ചിരിക്കുന്നു.

Published On:Sep 13, 2017 | 10:15 am

സ്‌റ്റെലിന്റെ കാര്യത്തില്‍ മാത്രമല്ല വേഗതയുടെ കാര്യത്തിലും ബൂഗാട്ടി ഷിറോണ്‍ കേമന്‍ തന്നെ. പുതിയ റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് ബൂഗാട്ടി ഷിറോണ്‍. 41.96 സെക്കന്‍ഡില്‍ മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത കൈവരിച്ചിരിക്കുന്നു. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഇത്രയും വേഗത കൈവരിച്ചതിനാല്‍ പൂര്‍ണ വേഗത കൈവെടിഞ്ഞ പ്രൊഡക്ഷന്‍ കാര്‍ എന്ന റെക്കോര്‍ഡ് ബൂഗാട്ടി ഷിറോണ്‍ കരസ്ഥമാക്കി. ഫോര്‍മുല വണ്‍ ഡ്രൈവര്‍ യുവാന്‍ പാബ്ലോ മൊണ്‍ടോയയാണ് ബൂഗാട്ടി ഷിറോണിന് ഇത്തരമൊരു റെക്കോര്‍ഡ് നേടികൊടുക്കാന്‍ സഹായ്ച്ചത്. ഈ റെക്കോര്‍ഡ് കരസ്ഥമാക്കാന്‍ യുവാന്‍ സാഹസിക പ്രകടനം തന്നെയാണ് കാഴ്ച്ചവച്ചിരിക്കുന്നത്. റേസിംഗ് സ്യൂട്ട്, ഹെല്‍മറ്റ്, ഹെഡ് നെക്ക് സപ്പോര്‍ട്ട് പോലുള്ള യാതൊരു വിധ സുരക്ഷാ ഗിയറുകളും ഇല്ലാതെയാണ് അദ്ദേഹം ഡ്രൈവ് ചെയ്തത് എന്നത് അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.
2018 ലാണ് ബൂഗാട്ടി ഷിറോണി ടോപ് സ്പീഡ് ലോകത്തിനു മുമ്പില്‍ കാഴ്ചവെയ്ക്കാന്‍ ഒരുങ്ങുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വെയ്റോണ്‍ 16.4 സൂപ്പര്‍ സ്പോര്‍ട് നേടിയ 431 കിലോമീറ്റര്‍ വേഗത മറികടക്കുക എന്നാണ് ബൂഗാട്ടി ഷിറോണിന്റെ ലക്ഷ്യം. അന്ന് ഈ വേഗത ഇവര്‍ക്ക് കൈവരിക്കാന്‍ സാധിച്ചരുന്നില്ല. 1479 bhp കരുത്തേകുന്ന 8.0 ലിറ്റര്‍ w16 ക്വാഡ്-ടര്‍ബ്ബോചാര്‍ജര്‍ എഞ്ചിനിലാണ് ഷിറോണിനെ ബുഗാട്ടി ഒരുക്കുന്നത്. 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് ഷിറോണ്‍ ഇടംപിടിക്കുന്നതും.

LIVE NEWS - ONLINE

  • 1
    6 mins ago

    ഡോക്ടറെ കൈയ്യേറ്റം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍; കേസെടുത്തത് ജാമ്യമില്ലാ വകുപ്പില്‍

  • 2
    13 mins ago

    ഹൈക്കോടതി വിധിക്കെതിരെ ചാണ്ടി സുപ്രീം കോടതിയില്‍

  • 3
    37 mins ago

    ലൈസസന്‍സില്ലാത്ത ക്വാറിയില്‍ അപകടം; രണ്ടു മരണം, ഏഴുപേര്‍ക്ക് പരിക്ക്

  • 4
    41 mins ago

    നാഗപൂര്‍ ടെസ്റ്റ്; ലങ്ക 77/3

  • 5
    45 mins ago

    ലോകസുന്ദരിപ്പട്ടം നേടിയ സമയം മാനുഷി ധരിച്ച ഗൗണിന്റെ വില കേട്ടാല്‍ ഞെട്ടും.!..

  • 6
    2 hours ago

    കുറിഞ്ഞി ഉദ്യാനം; കള്ളനെ താക്കോല്‍ ഏല്‍പ്പിക്കരുതെന്ന് ചെന്നിത്തല

  • 7
    2 hours ago

    ചുംബനരംഗം അഭിനയിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല

  • 8
    2 hours ago

    റുബെല്ല കുത്തിവെപ്പെടുക്കാനെത്തിയവര്‍ക്ക് മര്‍ദനം; രണ്ടുപേര്‍ അറസ്റ്റില്‍

  • 9
    3 hours ago

    നോക്കിയ 2 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍