Thursday, October 18th, 2018

പ്രഖ്യാപനങ്ങള്‍ വോട്ടായി മാറുമോ?

പൊതുതെരഞ്ഞെടുപ്പിന് മുമ്പ് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ് ജനപ്രിയമാകുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് നിരാശ. കാര്‍ഷിക ഗ്രാമീണ മേഖലകള്‍ക്ക് ഊര്‍ജ്ജവും ഉന്മേഷവും പകരാന്‍ ലക്ഷ്യമിട്ട് അവതരിപ്പിച്ച ബജറ്റ് വോട്ടായി മാറുമോയെന്ന സംശയം നിലനില്‍ക്കുകയാണ്. വിലക്കയറ്റത്തില്‍ വീര്‍പ്പുമുട്ടുന്ന സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളോ പദ്ധതികളോ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റിലില്ല. പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് നൂറുരൂപ കവിയും എന്ന ഭയം ജനങ്ങള്‍ക്കുണ്ട്. ഇന്ധന വില കുറയാനുള്ള സാധ്യത ബജറ്റ് ചൂണ്ടിക്കാണിച്ചിട്ടില്ല. അപ്പോള്‍ നിത്യോപയോഗ സാധന വില കൂടുകയും ജീവിതപ്രയാസം വര്‍ധിക്കുകയും … Continue reading "പ്രഖ്യാപനങ്ങള്‍ വോട്ടായി മാറുമോ?"

Published On:Feb 2, 2018 | 1:56 pm

പൊതുതെരഞ്ഞെടുപ്പിന് മുമ്പ് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ് ജനപ്രിയമാകുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് നിരാശ. കാര്‍ഷിക ഗ്രാമീണ മേഖലകള്‍ക്ക് ഊര്‍ജ്ജവും ഉന്മേഷവും പകരാന്‍ ലക്ഷ്യമിട്ട് അവതരിപ്പിച്ച ബജറ്റ് വോട്ടായി മാറുമോയെന്ന സംശയം നിലനില്‍ക്കുകയാണ്. വിലക്കയറ്റത്തില്‍ വീര്‍പ്പുമുട്ടുന്ന സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളോ പദ്ധതികളോ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റിലില്ല. പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് നൂറുരൂപ കവിയും എന്ന ഭയം ജനങ്ങള്‍ക്കുണ്ട്. ഇന്ധന വില കുറയാനുള്ള സാധ്യത ബജറ്റ് ചൂണ്ടിക്കാണിച്ചിട്ടില്ല. അപ്പോള്‍ നിത്യോപയോഗ സാധന വില കൂടുകയും ജീവിതപ്രയാസം വര്‍ധിക്കുകയും ചെയ്യും. പ്രഖ്യാപനങ്ങള്‍ കേട്ട് എം പിമാര്‍ ഡസ്‌കിലടിക്കും. പക്ഷെ ജനത്തെ അതിന് കിട്ടില്ല. അവര്‍ തെരഞ്ഞെടുത്ത എംപിമാരുടെ പുറകിലടിക്കാനാണ് സാധ്യത. ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് പലതിനും പണം നീക്കിവെക്കാത്തത് പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുമോയെന്ന ആശങ്കക്ക് വഴിവെക്കുകയാണ്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മൂന്നുമടങ്ങ് താങ്ങുവില, 22000 ഗ്രാമീണ കാര്‍ഷികോല്‍പ്പന്ന വിപണികള്‍, കാര്‍ഷിക വായ്പാ വര്‍ധന എന്നിവ ജനപ്രിയങ്ങളായ പ്രഖ്യാപനങ്ങള്‍ തന്നെയാണ്. എന്നാല്‍ ഇവക്കൊന്നും മതിയായ നീക്കിയിരിപ്പ് ബജറ്റിലില്ല. കൃഷിക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ജെയ്റ്റ്‌ലി തന്നെ അവതരിപ്പിച്ച കഴിഞ്ഞ വര്‍ഷത്തെ ബജറ്റിനേക്കാള്‍ നാമമാത്രമായ വര്‍ധനവെയുള്ളൂ. കഴിഞ്ഞ വര്‍ഷം നീക്കിവെച്ച 56589 കോടി രൂപ ഇത്തവണ 63836 കോടിയായാണ് ഉയര്‍ത്തിയത്. 50 കോടി നിര്‍ധനരായ കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന 5ലക്ഷം രൂപ ധനസഹായം നല്‍കുന്ന ആയുഷ്മാന്‍ ഭാരത് എന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ലോകത്തെ തന്നെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ്. വന്‍കിട ആശുപത്രിയില്‍ പോലും നിര്‍ധനരായവര്‍ക്ക് ചികിത്സ ഉറപ്പാക്കുന്ന പദ്ധതി പ്രഖ്യാപനം കയ്യടി അര്‍ഹിക്കുന്നു. പക്ഷെ നടപ്പിലാക്കാന്‍ തുക നീക്കിവെച്ചിട്ടില്ല. ആരോഗ്യമേഖലക്ക് കഴിഞ്ഞ വര്‍ഷം നീക്കിവെച്ച 53198 കോടി രൂപ ഇക്കൊല്ലം 54667 കോടിയായി ഉയര്‍ത്തി എന്നുമാത്രം. വെറും ആയിരം കോടിയുടെ വര്‍ധന ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ പദ്ധതിക്ക് മതിയാകില്ല. ഗ്രാമീണ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മതിയായ നീക്കിയിരിപ്പ് ബജറ്റിലില്ലാത്തത് ജനങ്ങളെ നിരാശരാക്കുന്നുണ്ട്. 135604 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് വിനിയോഗം. ഇത്തവണ 138097 കോടിയായി ഉയര്‍ത്തിയത് നാമമാത്രമായ വര്‍ധനവാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഏറ്റവും വോട്ട് കുറഞ്ഞത് ഗ്രാമീണ മേഖലയിലാണ്. ഗ്രാമീണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചാല്‍ പൊതുതെരഞ്ഞെടുപ്പിലും ബിജെപിക്കത് ദോഷകരമാവും.
ആദായനികുതിയില്‍ ഇളവ് പ്രതീക്ഷിച്ചിരുന്ന ലക്ഷകണക്കിന് മാസവരുമാനക്കാരേയും ബിസിനസുകാരേയും കേന്ദ്രബജറ്റ് നിരാശപ്പെടുത്തി. സ്റ്റാന്റേര്‍ഡ് ഡിസ്‌കഷന്‍ 40000 രൂപയുടെ ഇളവ് മാത്രം അനുവദിക്കുക വഴി നികുതിദായര്‍ക്ക് ലഭിക്കുന്നത് 5800 രൂപയുടെ ആശ്വാസം മാത്രമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനായി അടക്കുന്ന പ്രീമിയത്തിന്റെ പരിധി 30000 രൂപയില്‍ നിന്ന് 50000രൂപയായി ഉയര്‍ത്തിയത് ആശ്വാസം നല്‍കുന്ന നടപടിയാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാങ്ക് ഫിക്‌സഡ് ഡപ്പോസിറ്റ്, പോസ്റ്റോഫീസ്, നിക്ഷേപ പലിശ എന്നിവയില്‍ 50,000 രൂപ വരെ നികുതി ഒഴിവ് പ്രഖ്യാപിച്ചതും ശ്ലാഘനീയം തന്നെ. വോട്ടുബാങ്ക് ലക്ഷ്യമാക്കി അരുണ്‍ ജെയ്റ്റ്‌ലി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ജനഹിതമോ ജനദ്രോഹമോ എന്ന് വരും നാളുകളിലറിയാം.

 

 

 

LIVE NEWS - ONLINE

 • 1
  10 hours ago

  ഹര്‍ത്താലിനോടനുബന്ധിച്ച് അക്രമമുണ്ടായാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ലോക്നാഥ് ബെഹ്റ

 • 2
  12 hours ago

  ശബരിമല കര്‍മസമിതിയും നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

 • 3
  13 hours ago

  ശബരിമലയില്‍ നാളെ നിരോധനാജ്ഞ

 • 4
  16 hours ago

  നിലക്കലില്‍ സംഘര്‍ഷം; കല്ലേറ്, പോലീസ് ലാത്തിവീശി

 • 5
  18 hours ago

  പ്രതിഷേധക്കാരെ അറസ്റ്റ്ചെയ്ത് നീക്കി; മാധ്യമങ്ങള്‍ക്ക് നേരെ ആക്രമണം

 • 6
  18 hours ago

  നാഥനില്ലാ സമരത്തിന് ആളെകൂട്ടേണ്ട ബാധ്യത യോഗത്തിനില്ല: വെള്ളാപ്പള്ളി

 • 7
  20 hours ago

  ശബരിമല: സുഗമമായ ദര്‍ശനത്തിന് സൗകര്യമൊരുക്കണം

 • 8
  20 hours ago

  പമ്പയില്‍ സംഘര്‍ഷം

 • 9
  22 hours ago

  സന്നിധാനത്തെത്തിയ ആരോഗ്യവകുപ്പ് വനിതാ ഉദ്യോഗസ്ഥരെ പരിശോധിച്ചു