Tuesday, June 25th, 2019

കേരളത്തിന് എയിംസ് ഇല്ല ഐഐടിമാത്രം

          ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ ഐഐടികള്‍ അനുവദിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി. ഏറെ നാളായി കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ട് വരുന്നതാണ് ഐ.ഐ.ടി. എന്നാല്‍ സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് കേരളത്തിലില്ല. എയിംസ് മാതൃകയില്‍ ആശുപത്രി സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ കേരളത്തോട് നിര്‍ദ്ദേശിച്ചിരുന്നതിനാല്‍ കേരളത്തിന് പ്രതീക്ഷയുണ്ടായിരുന്നു. എയിംസ് ഇല്ലാത്ത സംസ്ഥാനങ്ങളില്‍ ഏതെങ്കിലും ഒരു മെഡിക്കല്‍ കോളജിന്റെ നിലവാരം ഉയര്‍ത്തുമെന്നു ധനമന്ത്രി തന്റെ ബജറ്റ് … Continue reading "കേരളത്തിന് എയിംസ് ഇല്ല ഐഐടിമാത്രം"

Published On:Jul 10, 2014 | 12:32 pm

Budget 2014 Full Arun Jetly

 

 

 

 

 

ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ ഐഐടികള്‍ അനുവദിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി. ഏറെ നാളായി കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ട് വരുന്നതാണ് ഐ.ഐ.ടി. എന്നാല്‍ സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് കേരളത്തിലില്ല. എയിംസ് മാതൃകയില്‍ ആശുപത്രി സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ കേരളത്തോട് നിര്‍ദ്ദേശിച്ചിരുന്നതിനാല്‍ കേരളത്തിന് പ്രതീക്ഷയുണ്ടായിരുന്നു. എയിംസ് ഇല്ലാത്ത സംസ്ഥാനങ്ങളില്‍ ഏതെങ്കിലും ഒരു മെഡിക്കല്‍ കോളജിന്റെ നിലവാരം ഉയര്‍ത്തുമെന്നു ധനമന്ത്രി തന്റെ ബജറ്റ് പ്രഖ്യാപന പ്രസംഗത്തില്‍ അറിയിച്ചു. പശ്ചിമമബംഗാള്‍, ആന്ധ്രാപ്രദേശ്, വിദര്‍ഭ, പൂര്‍വാഞ്ചല്‍ എന്നിവിടങ്ങളിലാണ് എയിംസ് ആശുപത്രികള്‍. എന്നാല്‍ ഘട്ടംഘട്ടമായി മറ്റ് സംസ്ഥാനങ്ങളിലും എംയിംസ് അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന് എയിംസ് വേണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ബജറ്റ് അവതരണത്തിനിടെ പാര്‍ലമെന്റില്‍ പ്രതിഷേധിച്ചു. മാത്രമല്ല പുതിയ തുറമുഖങ്ങള്‍ പ്രഖ്യാപിച്ചതില്‍ വിഴിഞ്ഞം തുറമുഖത്തെ പറ്റി ഒരു പരാമര്‍ശവുമില്ലെന്നതും കേരളത്തിന്റെ പ്രതിഷേധത്തിന് കാരണമായി.
സ്ത്രീസുരക്ഷക്ക് ബജറ്റില്‍ വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. സ്ത്രീസുരക്ഷക്കായി വന്‍നഗരങ്ങളില്‍ 150 കോടി വകയിരുത്തി. ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കായി ക്രൈസിസ് മാനേജ്‌മെന്റ് സെന്റര്‍, ബേട്ടി ബച്ചാവോ ബേട്ടി പഠാവോയ്ക്ക് 100 കോടി രൂപയും പ്രഖ്യാപിച്ചു. ചെലവ് കുറഞ്ഞ വീടുകള്‍ നിര്‍മ്മിക്കുന്നതിന് വായ്പ നല്‍കുന്നതിനുള്ള ചട്ടങ്ങള്‍ ഉദാരമാക്കും. വായ്പാ വ്യവസ്ഥകളില്‍ വന്‍ ഇളവ് നല്‍ക്കും. എല്ലാ പെന്‍ഷനുകളുടെയും കുറഞ്ഞ നിരക്ക് 1000 രൂപയാക്കും. പ്രധാന മന്ത്രി ഗ്രാമീണ്‍ സഡക്ക് യോജന പദ്ധതിക്കായി 14380 കോടി രൂപ ബജറ്റില്‍ വകയിരുത്തി. കാര്‍ഷികമേഖലക്ക് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. കാര്‍ഷിക മേഖലയുടെ വികസനത്തിനായി 1,000 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. പുതിയ രാസവളനയം നടപ്പാക്കും. കിസാന്‍ വികാസ് പത്ര സമ്പാദ്യ നിക്ഷേപപദ്ധതി തിരികെ കൊണ്ടുവരും. ഇന്ധനരാസവള മേഖലയിലെ സബ്‌സിഡി പുനപരിശോധിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.
കുടാതെ മദ്രസകളുടെ വികസനത്തിന് 100 കോടി. വിലക്കയറ്റം നിയന്ത്രിക്കാന്‍ 500 കോടി. ഗ്രാമങ്ങളില്‍ 24 മണിക്കൂര്‍ വൈദ്യുതിക്ക് 500 കോടി . ഭൂരഹിത കര്‍ഷകര്‍ക്ക് നബാര്‍ഡ് വഴി 5 ലക്ഷം രൂപ ധനസഹായം. പ്രതിരോധ മേഖലയിലും ഇന്‍ഷുറന്‍സ് മേഖലയിലും 49 ശതമാനം വിദേശനിക്ഷേപം അനുവദിക്കും. 15 ബ്രെയില്‍ പ്രസുകള്‍ ആരംഭിക്കും, ബ്രെയില്‍ ലിപിയില്‍ കറന്‍സി അടിക്കും. ശുചിത്വ പദ്ധതികള്‍ക്ക് മുന്‍ഗണന, 21019ഓടെ പൂര്‍ണ ശുചിത്വം ഉറപ്പുവരുത്തും. യുവജനങ്ങള്‍ക്കായി സ്‌കില്‍ ഇന്ത്യ പദ്ധതി. കാര്‍ഷിക മേഖലയിലെ ജലസേചനത്തിന് 1000 കോടി. നൂറ് സ്മാര്‍ട്ട് സിറ്റികള്‍ക്കായി 7060 കോടി രൂപ. ഒമ്പത് വിമാനത്താവളങ്ങളില്‍ ഇ വിസാ സംവിധാനം. കര്‍ഷകര്‍ക്കായി ടിവി ചാനല്‍. വാതക പൈപ്പ് ലൈന്‍ 15,000 കിലോമീറ്റര്‍ വര്‍ധിപ്പിക്കും. പൊതു മേഖലാ ബങ്കുകളുടെ ഓഹരി വില്‍ക്കും. യുദ്ധ സ്മാരകത്തിനും മ്യൂസിയത്തിനും 100 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട.

 

LIVE NEWS - ONLINE

 • 1
  39 mins ago

  റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

 • 2
  2 hours ago

  മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

 • 3
  4 hours ago

  മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

 • 4
  5 hours ago

  സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

 • 5
  5 hours ago

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

 • 6
  5 hours ago

  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്

 • 7
  6 hours ago

  പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നു: മന്ത്രി

 • 8
  6 hours ago

  ദിഷ പട്ടാണിയും ടൈഗര്‍ ഷ്‌റോഫും വേര്‍പിരിയുന്നു

 • 9
  7 hours ago

  നവകേരള നിര്‍മാണം; പ്രതിപക്ഷം ദിവാസ്വപ്‌നം കാണുന്നു: മുഖ്യമന്ത്രി