Saturday, January 19th, 2019

ബിഎസ്എന്‍എല്‍ ടവറിനുമുകളില്‍ യുവാവിന്റെ ആത്മഹത്യാ ഭീഷണി

പന്തളം: കുടുംബ കലഹത്തെത്തുടര്‍ന്ന് മദ്യ ലഹരിയിലായ യുവാവ് ബിഎസ്എന്‍എല്‍ ടവറിനുമുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. കുളനട പുന്നക്കുന്ന് ആല്‍ത്തറപ്പാട്ട് കോളനിയിലെ ഭാര്യ വീടിനു സമീപത്തെ 150 അടിയിലേറെ ഉയരമുള്ള മൊബൈല്‍ ടവറിന് മുകളിലാണ് പനങ്ങാട് ആല്‍ത്തറപാട്ട് ബാബു (30) കയറിയത്. പിന്നീട് വിവരമറിഞ്ഞ് തടിച്ചു കൂടിയ നാട്ടുകാരും ജനപ്രതിനിധികളും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. അടൂര്‍ യൂണിറ്റില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തി. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ എ … Continue reading "ബിഎസ്എന്‍എല്‍ ടവറിനുമുകളില്‍ യുവാവിന്റെ ആത്മഹത്യാ ഭീഷണി"

Published On:Oct 12, 2013 | 1:30 pm

പന്തളം: കുടുംബ കലഹത്തെത്തുടര്‍ന്ന് മദ്യ ലഹരിയിലായ യുവാവ് ബിഎസ്എന്‍എല്‍ ടവറിനുമുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. കുളനട പുന്നക്കുന്ന് ആല്‍ത്തറപ്പാട്ട് കോളനിയിലെ ഭാര്യ വീടിനു സമീപത്തെ 150 അടിയിലേറെ ഉയരമുള്ള മൊബൈല്‍ ടവറിന് മുകളിലാണ് പനങ്ങാട് ആല്‍ത്തറപാട്ട് ബാബു (30) കയറിയത്. പിന്നീട് വിവരമറിഞ്ഞ് തടിച്ചു കൂടിയ നാട്ടുകാരും ജനപ്രതിനിധികളും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. അടൂര്‍ യൂണിറ്റില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തി. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ എ ജോസഫിന്റെ നേതൃത്വത്തിലുള്ള ഫയര്‍ ഫോഴ്‌സ് സംഘം നടത്തിയ അനുനയിപ്പിക്കല്‍ ശ്രമത്തിനൊടുവില്‍ താഴേക്ക് ഇറങ്ങാന്‍ ബാബു തയാറായി. താഴെയിറക്കിയ ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസിനു കൈമാറി. താക്കീത് നല്‍കി പിന്നീട് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

LIVE NEWS - ONLINE

  • 1
    59 mins ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 2
    4 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 3
    5 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 4
    5 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 5
    5 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    5 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    6 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 8
    7 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 9
    8 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്