Wednesday, November 14th, 2018

ടെക്‌നിക്കല്‍ ജീവനക്കാരില്ല; ബിഎസ്എന്‍എലില്‍ പ്രതിസന്ധി രൂക്ഷം

കോഴിക്കോട്: ടെക്‌നിക്കല്‍ വിഭാഗത്തില്‍ ജീവനക്കാരുടെ കുറവ് കാരണം സേവനകാര്യത്തില്‍ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ നേരിടുന്ന പ്രയാസങ്ങള്‍ രൂക്ഷമായി. 1985 മുതല്‍ നേരിടുന്ന പ്രതിസന്ധിക്ക് ഇതുവരെ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. ജൂണിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍മാര്‍ മുതല്‍ താഴോട്ടുളളവരും ഇവര്‍ക്കു കീഴിലുള്ള കരാര്‍ തൊഴിലാളികളും ഉള്‍പ്പെടുന്ന ഗ്രൂപ്പ്-സി ജീവനക്കാരുടെ വന്‍തോതിലുള്ള കുറവാണു സംസ്ഥാനത്ത്് നിലനില്‍ക്കുന്നത്. ടെക്‌നിക്കല്‍ വിഭാഗത്തില്‍ ഇപ്പോള്‍ സംസ്ഥാനത്തൊട്ടാകെ 5,000 പേര്‍ മാത്രമാണു ജോലി ചെയ്യുന്നത്. 750 ലൈനിന് ഒരാള്‍ എന്ന നിലയില്‍ ഗ്രാമീണ മേഖലയിലും 500 ലൈനുകള്‍ക്ക് ഒരാള്‍ … Continue reading "ടെക്‌നിക്കല്‍ ജീവനക്കാരില്ല; ബിഎസ്എന്‍എലില്‍ പ്രതിസന്ധി രൂക്ഷം"

Published On:Aug 23, 2013 | 5:19 pm

കോഴിക്കോട്: ടെക്‌നിക്കല്‍ വിഭാഗത്തില്‍ ജീവനക്കാരുടെ കുറവ് കാരണം സേവനകാര്യത്തില്‍ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ നേരിടുന്ന പ്രയാസങ്ങള്‍ രൂക്ഷമായി. 1985 മുതല്‍ നേരിടുന്ന പ്രതിസന്ധിക്ക് ഇതുവരെ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. ജൂണിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍മാര്‍ മുതല്‍ താഴോട്ടുളളവരും ഇവര്‍ക്കു കീഴിലുള്ള കരാര്‍ തൊഴിലാളികളും ഉള്‍പ്പെടുന്ന ഗ്രൂപ്പ്-സി ജീവനക്കാരുടെ വന്‍തോതിലുള്ള കുറവാണു സംസ്ഥാനത്ത്് നിലനില്‍ക്കുന്നത്.
ടെക്‌നിക്കല്‍ വിഭാഗത്തില്‍ ഇപ്പോള്‍ സംസ്ഥാനത്തൊട്ടാകെ 5,000 പേര്‍ മാത്രമാണു ജോലി ചെയ്യുന്നത്. 750 ലൈനിന് ഒരാള്‍ എന്ന നിലയില്‍ ഗ്രാമീണ മേഖലയിലും 500 ലൈനുകള്‍ക്ക് ഒരാള്‍ എന്ന നിലയില്‍ നഗരപരിധിയിലും ജീവനക്കാര്‍ വേണമെന്നാണു ബിഎസ്എന്‍എലിന്റെ മാര്‍ഗ നിര്‍ദേശ രേഖയിലുള്ളത്. മുമ്പ് ടെലികോം ഡിപ്പാര്‍ട്ടുമെന്റ് ആയിരുന്നപ്പോഴുള്ളതും ഇതേ രീതിതന്നെയായിരുന്നു. ഈ രംഗത്ത് കരാര്‍ തൊഴിലാളികള്‍ മാത്രമാണ് ഇപ്പോള്‍ പുറംജോലിക്കായി നിയമിക്കപ്പെട്ടിട്ടുള്ളത്.
എന്നാല്‍, സംസ്ഥാനത്തൊട്ടാകെ എത്ര ആളുകളെ നിയമിക്കേണ്ടതുണ്ടെന്ന കാര്യത്തില്‍ വകുപ്പിനു വ്യക്തതയില്ല. അതുകൊണ്ടുതന്നെ പുറം ജോലിക്ക് എത്തുന്ന കരാര്‍ തൊഴിലാളികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് പരിഹരിക്കുന്നതിലും ഓരോ പ്രദേശത്തെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലുള്ള ടെക്‌നിക്കല്‍ വിഭാഗത്തിലെ ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുന്നതിലും ഒരു തരത്തിലുള്ള ശ്രമങ്ങളും ഉണ്ടാകുന്നില്ല.
കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ടെക്‌നിക്കല്‍ വിഭാഗത്തില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിലുള്ള കാലതാമസമാണു പലേടത്തും തകരാറിലായ ടെലിഫോണുകള്‍ നന്നാക്കാന്‍ കഴിയാത്തതിനു കാരണമെന്നു ജീവനക്കാര്‍ പറയുന്നു. ടെലികേം വകുപ്പ് ബിഎസ്എന്‍എല്‍ ആയതോടെയാണു പ്രതിസന്ധി രൂക്ഷമായതെന്നാണു ടെക്‌നിക്കല്‍ വിഭാഗം തൊഴിലാളികള്‍ പറയുന്നു.

 

LIVE NEWS - ONLINE

  • 1
    49 mins ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 2
    1 hour ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 3
    1 hour ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 4
    2 hours ago

    ബന്ധു നിയമനത്തിന് മന്ത്രി കെ.ടി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 5
    2 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 6
    3 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 7
    3 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി

  • 8
    3 hours ago

    ശബരിമല; സര്‍ക്കാര്‍ വിവേകപൂര്‍വം പ്രവര്‍ത്തിക്കണം: ചെന്നിത്തല

  • 9
    3 hours ago

    ട്രെയിനില്‍ യുവാക്കളെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ റിമാന്‍ഡില്‍