Friday, July 19th, 2019

ക്യാഷ്ബാക്ക് ഓഫറുമായി ബിഎസ്എന്‍എല്‍

വാര്‍ഷിക പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്ക് 4575 രൂപവരെ ക്യാഷ്ബാക്ക് ഓഫര്‍

Published On:Apr 23, 2019 | 9:12 am

ബിഎസ്എന്‍എല്‍ ക്യാഷ്്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചു. വാര്‍ഷിക പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്ക് 4575 രൂപവരെ ക്യാഷ്ബാക്ക് ഓഫര്‍. അര്‍ധവാര്‍ഷിക പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്ക് 12 ശതമാനം കാഷ്ബാക്ക് ഓഫറും ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാം. ബി.എസ്.എന്‍.എലിന്റെ 1525 രൂപ, 1125 രൂപ പോലുള്ള പ്രതിമാസ റെന്റല്‍ പ്ലാനുകളിലും അതുപോലെ 1525 രൂപ, 1125 രൂപ, 799 രൂപ പോലുള്ള ഫിക്സഡ് മന്ത്ലി ചാര്‍ജ് പ്ലാനുകളിലും ഓഫര്‍ ബാധകമാണ്.
ഇതിനായി ഉപയോക്താക്കള്‍ ഒരു വര്‍ഷത്തേക്കോ, ആറ് മാസത്തേക്കോ ഉള്ള തുക ഒന്നിച്ചു നല്‍കണം. ഉദാഹരണത്തിന് 1525 രൂപയുടെ പ്രതിമാസ പ്ലാന്‍ ഉള്ളവര്‍ ഒരു വര്‍ഷത്തേക്ക് 18300 രൂപ ഒന്നിച്ച് നല്‍കണം അപ്പോള്‍ അവര്‍ക്ക് 4575 രൂപ തിരികെ ലഭിക്കും. എന്നാല്‍, ഈ ഓഫര്‍ കേരള സര്‍ക്കിളില്‍ മാത്രമാണുള്ളത് എന്നാണ് റിപ്പോര്‍ട്ട്. ഏപ്രിലും മേയിലും ഈ പ്ലാന്‍ സ്വീകരിക്കുന്നവര്‍ക്ക് ആക്ടിവേഷന്‍ ചാര്‍ജോ സെക്യൂരിറ്റി ഡിപ്പോസിറ്റോ നല്‍കേണ്ടി വരില്ല.

LIVE NEWS - ONLINE

  • 1
    6 hours ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 2
    7 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 3
    9 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 4
    10 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 5
    14 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 6
    14 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 7
    14 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 8
    14 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 9
    14 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം