Thursday, August 22nd, 2019

ഐഷറിന്റെ ലൈറ്റ് ഡ്യൂട്ടി ട്രക്ക് പ്രോ 2000 സീരീസ് ബിഎസ് 6 എന്‍ജിനില്‍ അവതരിപ്പിച്ചു

മികച്ച ഇന്ധനക്ഷമത ലഭിക്കാന്‍ എം ബൂസ്റ്റര്‍ ടെക്നോളജിയും പ്രോ 2000 സീരീസിലുണ്ട്

Published On:Jun 11, 2019 | 9:45 am

ഐഷര്‍ പ്രോ 2049, ഐഷര്‍ പ്രോ 2095XP എന്നീ രണ്ട് വേരിയന്റുകളില്‍ പുതിയ മോഡല്‍ ലഭ്യമാകും. 7.2 ടണ്‍ ഭാരവാഹക ശേഷിയില്‍ 14.1 – 21.5 ഫീറ്റ് ലോഡിങ് സ്പോസിലായി അഞ്ച് കാര്‍ഗോ ബോഡി ഓപ്ഷനില്‍ ഐഷര്‍ പ്രോ 2095XP ലഭ്യമാകും. 190 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റം, ഐഷര്‍ ലൈവ് ടെലിമാടിക്സ് എന്നിങ്ങനെ ഫീച്ചേഴ്സ് ഇതിലുമുണ്ട്.
ഐഷര്‍ പ്രോ 2049 മോഡലിന് 10.4 ഫീറ്റ് ലോഡിങ് സ്പേസും 2.7 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയുമുണ്ട്. 1.8 മീറ്റര്‍ ടൈറ്റബിള്‍ ക്യാബിനും വാഹനത്തിനുണ്ട്. മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ഫ്യുവല്‍ കോച്ചിങ് സിസ്റ്റം, ആഡ്രോയിഡ് വണ്‍ കണക്റ്റിവിറ്റിയോടുകൂടിയ 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ബ്ലൂടൂത്ത്, ടെലിമാടിക്സ് കണക്റ്റിവിറ്റി എന്നിവ വാഹനത്തിന്റെ ഫീച്ചേഴ്സ്.
93.87 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും പ്രോ 2049 മോഡലിന്. പ്രോ 2095XP ട്രക്കില്‍ 112.64 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കും ലഭിക്കും. പ്രോ 2049 ല്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും പ്രോ 2095XP യില്‍ 6 സ്പീഡ് മാനുവലുമാണ് ഗിയര്‍ബോക്സ്. മികച്ച ഇന്ധനക്ഷമത ലഭിക്കാന്‍ എം ബൂസ്റ്റര്‍ ടെക്നോളജിയും പ്രോ 2000 സീരീസിലുണ്ട്.

LIVE NEWS - ONLINE

  • 1
    17 mins ago

    തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം

  • 2
    2 hours ago

    ചെക്ക് കേസ്; തുഷാറിനായി മുഖ്യമന്ത്രിയുടെ ഇടപെടല്‍

  • 3
    3 hours ago

    ഫാഷന്‍ ഷോയില്‍ അതീവ ഗ്ലാമറാസായി മാളവിക

  • 4
    4 hours ago

    കെവിന്‍ വധം…

  • 5
    4 hours ago

    നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, പിതാവിനെ വെറുതെ വിട്ടു.

  • 6
    4 hours ago

    ദുരഭിമാന കൊലയെന്ന് കോടതി, ശിക്ഷ ശനിയാഴ്ച.

  • 7
    4 hours ago

    കെവിന്‍ വധം: നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, പിതാവിനെ വെറുതെ വിട്ടു

  • 8
    5 hours ago

    ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • 9
    5 hours ago

    ബിക്കിനി എയര്‍ലൈന്‍സ് ഇന്ത്യയിലേക്ക്