ക്യാന്‍സര്‍ തടയാന്‍ ഏറെ സഹായിക്കുന്നു.
ക്യാന്‍സര്‍ തടയാന്‍ ഏറെ സഹായിക്കുന്നു.
പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം ആരോഗ്യത്തിന് ഏറെ മികച്ചവയാണ്. പലതരം വൈറ്റമിനുകളും ധാതുക്കളും നാരുകളുമെല്ലാം അടങ്ങിയവയാണ് പച്ചക്കറികള്‍. അത്തരത്തില്‍ പച്ചക്കറികളില്‍ ഏറെ ഗുണം ചെയ്യുന്നതാണ് ബ്രോക്കോളി. ധാരാളം മിനറല്‍സും വിറ്റാമിനുകളും അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതില്‍ ബ്രൊക്കോളിക്കുള്ള പങ്ക് വളരെ വലുതാണ്. ക്യാന്‍സര്‍ തടയാന്‍ ഏറെ സഹായകമാണെന്നതാണ് ഇതിന്റെ ഒരു ഗുണം. ഇതിനു പുറമെ തടി കുറയാനും മറ്റ് ഒരു പിടി ആരോഗ്യ ഗുണങ്ങള്‍ക്കായും ഇതുപയോഗിയ്ക്കുന്നതു നല്ലതാണ്.
* ബ്രോക്കോളി കഴിച്ചാലുള്ള ഗുണം
ദഹനം മെച്ചപ്പെടുത്തുന്ന ഒന്നാണ് ബ്രൊക്കോളി. ഇതിലെ നാരുകളാണ് ഇതിനു സഹായിക്കുന്നത്. നാരുകള്‍ ഉള്ളതു കൊണ്ടുതന്നെ ദഹനത്തിനും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് ഏറെ നല്ലതാണ്.
ബിപി കുറയ്ക്കാനും ബ്രൊക്കോളി ഏറെ ഉത്തമമാണ്. ഇതിലെ സള്‍ഫറും പൊട്ടാസ്യവുമെല്ലാമാണ് ഈ ഗുണം നല്‍കുന്നത്. ഇതും ഹൃദയാരോഗ്യത്തിനു സഹായകമാണ്.
തടി കുറയ്ക്കാന്‍ പറ്റിയ നല്ലൊരു പച്ചക്കറി കൂടിയാണ് ബ്രൊക്കോളി. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്. വിശപ്പു കുറച്ചും ദഹനം മെച്ചപ്പെടുത്തിയുമെല്ലാം ഇതു സഹായിക്കുന്നു.
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു പച്ചക്കറിയാണ് ബ്രൊക്കോളി. ഇതിലെ ഫൈബറാണ് ഇതിനു സഹായിക്കുന്നത്. ഫൈബര്‍ ബൈല്‍ ആസിഡുമായി ചേര്‍ത്ത് പെട്ടെന്നു തന്നെ ശരീരത്തില്‍ നിന്നും കൊളസ്ട്രോള്‍ ദഹനേന്ദ്രിയത്തില്‍ നിന്നും പുറന്തള്ളാന്‍ സഹായിക്കുന്നു.
ക്യാന്‍സറിനുള്ള ഉത്തമ ഔഷധമാണ് ബ്രൊക്കോളി. പ്രത്യേകിച്ചും കുടലിനെ ബാധിയ്ക്കുന്ന ക്യാന്‍സര്‍. ഇത് കുടലിനുണ്ടാകുന്ന വീക്കം കുറച്ചാണ് ക്യാന്‍സര്‍ കുടലിനെ ബാധിയ്ക്കുന്നതു തടയുന്നത്. ഇതിനു പുറമെ യൂറിനറി ക്യാന്‍സര്‍, ബ്രെസ്റ്റ് ക്യാന്‍സര്‍ എന്നിവ തടയാനും ഇത് ഏറെ നല്ലതാണ്. ശരീരത്തില്‍ അധികം വരുന്ന ഈസ്ട്രജന് പുറന്തള്ളിയാണ് ഇത് സ്തനാര്‍ബുദം തടയുന്നത്. ബ്രൊക്കോളിയില്‍ ക്യാന്‍സര്‍ തടയാന്‍ ശേഷിയുളള പല ഘടകങ്ങളും അടങ്ങിയിട്ടുമുണ്ട്.
കണ്ണിന്റെ കാഴ്ച മെച്ചപ്പെടുത്തുന്നതിനും ഏറെ മികച്ചതാണ് ബ്രൊക്കോളി. ഇതിലെ വൈറ്റമിന്‍ എ, ബീറ്റാകരോട്ടിന്‍, ഫോസ്ഫറസ്, മറ്റു വൈറ്റമിനുകള്‍ എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.
വൈറ്റമിന്‍ കെ, കാല്‍സ്യം എന്നിവ കൂടിയ തോതില്‍ ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് എല്ലിന്റെ ആരോഗ്യത്തിനും എല്ലുതേയ്മാനം പോലുളള പ്രശ്നങ്ങള്‍ തടയാനും സഹായിക്കുന്നുണ്ട്. ഇതിലെ ഫോസ്ഫറസ്, സിങ്ക്, മഗ്നീഷ്യം എന്നിവ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഏറെ നല്ലതാണ്.