Saturday, January 19th, 2019

ബ്രൊക്കോളി കഴിച്ചാല്‍ ഗുണങ്ങളേറെ

ക്യാന്‍സര്‍ തടയാന്‍ സഹായക്കുന്നു

Published On:Oct 29, 2018 | 10:03 am

ആരോഗ്യപരമായി ഒരു പിടി ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ബ്രൊക്കോളി. ക്യാന്‍സര്‍ തടയാന്‍ സഹായക്കുന്നു എന്നത് ഇതിന്റെ പ്രത്യേതകയാണ്. ഇതിന്റെ ഒരു ഗുണം. തടി കുറയാനും മറ്റ് ഒരു പിടി ആരോഗ്യ ഗുണങ്ങള്‍ക്കായും ഇതുപയോഗിയ്ക്കുന്നതു നല്ലതാണ്.
കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു പച്ചക്കറിയാണ് ബ്രൊക്കോളി. ഇതിലെ ഫൈബറാണ് ഇതിനു സഹായിക്കുന്നത്. ഫൈബര്‍ ബൈല്‍ ആസിഡുമായി ചേര്‍ത്ത് പെട്ടെന്നു തന്നെ ശരീരത്തില്‍ നിന്നും കൊളസ്ട്രോള്‍ ദഹനേന്ദ്രിയത്തില്‍ നിന്നും പുറന്തള്ളാന്‍ സഹായിക്കുന്നു.
ലിവര്‍ ആരോഗ്യം
ലിവര്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ബ്രൊക്കോളി. ഇത് ഡീടോക്സിഫിക്കേഷന്‍ എന്‍സൈമുകള്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കുന്നു. ഇതു ലിവറിലെ വിഷാംശം പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു. ലിവര്‍ തകാറിലാകുന്നതു തടയാന്‍ ഇത് സഹായിക്കുകയും ചെയ്യുന്നു. ഫാറ്റി ലിവര്‍ പോലുള്ള അവസ്ഥകള്‍ തടയാന്‍ ഇത് ഏറെ ഉത്തമമാണ്.
എല്ലിന്റെ ആരോഗ്യത്തിന്
വൈറ്റമിന്‍ കെ, കാല്‍സ്യം എന്നിവ കൂടിയ തോതില്‍ ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് എല്ലിന്റെ ആരോഗ്യത്തിനും എല്ലുതേയ്മാനം പോലുളള പ്രശ്നങ്ങള്‍ തടയാനും സഹായിക്കുന്നുണ്ട്. ഇതിലെ ഫോസ്ഫറസ്, സിങ്ക്, മഗ്‌നീഷ്യം എന്നിവ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഏറെ നല്ലതാണ്.
കണ്ണിന്റെ ആരോഗ്യം
കണ്ണിന്റെ കാഴ്ച മെച്ചപ്പെടുത്തുന്നതിനും ഏറെ മികച്ചതാണ് ബ്രൊക്കോളി. ഇതിലെ വൈറ്റമിന്‍ എ, ബീറ്റാകരോട്ടിന്‍, ഫോസ്ഫറസ്, മറ്റു വൈറ്റമിനുകള്‍ എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.
അലര്‍ജി
അലര്‍ജി പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ബ്രൊക്കോളി. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അലര്‍ജി, ആസ്തമ തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ഇതിലെ ക്വര്‍സെറ്റിന്‍, കെംഫെറോള്‍, പോളിഫിനോളുകള്‍ എന്നിവയും അലര്‍ജി തടയാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.

LIVE NEWS - ONLINE

  • 1
    24 mins ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 2
    3 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 3
    4 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 4
    4 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 5
    4 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    4 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    6 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 8
    6 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 9
    7 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്