Monday, July 22nd, 2019

പിടിച്ചെടുത്ത എണ്ണ കപ്പല്‍ ഉടന്‍ വിട്ടു നല്‍കണമെന്ന് ബ്രിട്ടനോട് ഇറാന്‍

യു.എസിന്റെ ആവശ്യപ്രകാരമാണ് ബ്രിട്ടന്‍ കപ്പല്‍ പിടിച്ചെടുത്തത്.

Published On:Jul 6, 2019 | 9:17 am

തെഹ്‌റാന്‍: ബ്രിട്ടന്‍ പിടിച്ചെടുത്ത എണ്ണ കപ്പല്‍ ഉടന്‍ വിട്ടു നല്‍കണമെന്ന ആവശ്യവുമായി ഇറാന്‍. ഗിബര്‍ലാറ്ററില്‍ പിടിച്ചുവെച്ച കപ്പല്‍ വിട്ടു നല്‍കണമെന്നാണ് ഇറാന്റെ ആവശ്യം. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത നടപടിയാണ് ബ്രിട്ടനില്‍ നിന്ന് നിന്ന് ഉണ്ടായതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.
ഉടന്‍ തന്നെ എണ്ണ കപ്പല്‍ വിട്ടു നല്‍കണമെന്ന് ബ്രിട്ടീഷ് അംബാസിഡറോട് ഇറാന്‍ ആവശ്യപ്പെട്ടു. യു.എസിന്റെ ആവശ്യപ്രകാരമാണ് ബ്രിട്ടന്‍ കപ്പല്‍ പിടിച്ചെടുത്തതെന്നും ഇറാന്‍ ആരോപിച്ചു. കപ്പല്‍ വിട്ടു നല്‍കിയില്ലെങ്കില്‍ ബ്രിട്ടീഷ് എണ്ണ കപ്പല്‍ പിടിച്ചെടുക്കുമെന്ന് ഇറാന്‍ റവലൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ മൊഹ്‌സന്‍ റെസായ് പറഞ്ഞു.
ഇറാനില്‍ നിന്ന് സിറിയയിലേക്ക് പോയ എണ്ണ കപ്പലാണ് വ്യാഴാഴ്ച ബ്രിട്ടീഷ് റോയല്‍ മറൈന്‍ പോലീസ് ആന്‍ഡ് കസ്റ്റംസ് പിടിച്ചെടുത്തത്. സിറിയക്ക്‌മേല്‍ യുറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ വിലക്ക് മറികടന്നാണ് കപ്പല്‍ സഞ്ചരിച്ചതെന്ന് ആരോപിച്ചായിരുന്നു നടപടി.

 

LIVE NEWS - ONLINE

  • 1
    1 hour ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    2 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    2 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    3 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    3 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    4 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    5 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    5 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    5 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു