Monday, November 19th, 2018

വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം കടപുഴകി വീണ് കണ്ണൂര്‍ സ്വദേശിയുള്‍പ്പെടെ മൂന്നുമരണം

കനത്ത മഴയും കാറ്റിനെയും തുടര്‍ന്നാണു മരം കടപുഴകിയത്.

Published On:May 2, 2018 | 8:13 am

മൈസുരു: മൈസുരുവിലെ വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം കടപുഴകി വീണു രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. പാലക്കാട് സ്വദേശി ഹിലാല്‍, കണ്ണൂര്‍ തളിപ്പമ്പ് സ്വദേശി കെ.വി വിനോദ്(42) എന്നിവരാണു മരിച്ച മലയാളികള്‍. രാജശേഖരനാണ് മരിച്ച മറ്റൊരാള്‍. ഇന്നലെ വൈകീട്ടാണ് സംഭവം.
തളിപ്പറമ്പ് പട്ടുവത്തെ കാവുങ്കല്‍ സ്വദേശിയാണ് മരണപ്പെട്ട വിനോദ്. പട്ടുവം ഗവ.ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് രൂപീകരിച്ച ‘കാറ്റാടി തണലില്‍’എന്ന കൂട്ടായ്മയുടെ ഭാഗമായാണ് വിനോദ അടക്കമുള്ള 28 അംഗസംഘം വിനോദയാത്രക്ക് പോയത്. വൃന്ദാവന്‍ ഗാര്‍ഡനില്‍ ഷോ നടക്കുന്നതിനിടയില്‍ പെട്ടെന്ന് കാറ്റും മഴയും വന്നതിനെതുടര്‍ന്ന് ഓടി രക്ഷപ്പെടുന്നതിനിടയില്‍ മരം കടപുഴകി വീഴുകയായിരുന്നുവെന്നാണ് മറ്റ് സംഘാംഗങ്ങള്‍ നാട്ടില്‍ അറിയിച്ചത്. ഇന്നലെ രാത്രി പട്ടുവത്ത് നിന്നും വിനോദിന്റെ ബന്ധുക്കളും സുഹൃത്തുക്കളും മൈസൂരിലേക്ക് പോയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിക്കുന്ന മൃതദേഹം രാത്രിയോടെ കാവുങ്കല്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. പരേതനായ കുഞ്ഞമ്പു-സരസ്വതി ദമ്പതികളുടെ മകനായ വിനോദ് അവിവാഹിതനാണ്. സഹോദരങ്ങള്‍: ദിനേശന്‍(ക്ലാസിക് സിനിമ), സുരേഷ്(ഫോട്ടോഗ്രാഫര്‍), ഉമേഷ്(ഡ്രൈവര്‍), അനിത.
രാത്രി ഏഴേകാലോടെയാണ് കനത്ത മഴ തുടങ്ങിയത്. മഴയൊടൊപ്പം ഐസ് കട്ടകളുമുണ്ടായിരുന്നു. താമസിയാതെ കാറ്റും വീശിത്തുടങ്ങിയതോടെ വിനോദ സഞ്ചാരികള്‍ സുരക്ഷിത താവളങ്ങളിലേക്ക് മാറി. മുപ്പത്തിയഞ്ചോളം പേര്‍ മരത്തിന് അടിയിലാണ് നിന്നത്. മരം വീഴാനുള്ള സാധ്യത തിരിച്ചറിഞ്ഞപ്പോള്‍ ഓടിരക്ഷപ്പെടാനും ശ്രമിച്ചു. അതിന് കഴിയാത്തവരാണ് മരത്തിന് അടിയില്‍പ്പെട്ടത്. പത്ത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഹിലാലും വിനോദും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. രാജശേഖര്‍ ആശുപത്രിയിലും. അദ്ദേഹത്തിന്റെ മകനും ഗുരുതര പരിക്കേറ്റു. അത്യാഹിതമുണ്ടായപ്പോള്‍ അത് നേരിടാന്‍ വേണ്ട സംവിധാനവും വൃന്ദാവന്‍ ഗാര്‍ഡിനിലുണ്ടായിരുന്നില്ല. അപകടത്തെ തുടര്‍ന്ന് മൈസൂരുവിലെ വൃന്ദാവന്‍ ഗാര്‍ഡന്‍ താല്‍കാലികമായി അടച്ചു.

 

 

LIVE NEWS - ONLINE

 • 1
  2 hours ago

  ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

 • 2
  5 hours ago

  ശബരിമല കത്തിക്കരുത്

 • 3
  6 hours ago

  ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

 • 4
  6 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 5
  6 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 6
  8 hours ago

  ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

 • 7
  8 hours ago

  ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

 • 8
  8 hours ago

  ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

 • 9
  8 hours ago

  ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള