Sunday, November 18th, 2018

വെള്ള വസ്ത്രങ്ങളിലെ അഴുക്ക്, കറ നീക്കം ചെയ്യാന്‍..

ചൂടുള്ള അല്ലെങ്കില്‍ ചെറുചൂടുള്ള വെള്ളത്തില്‍ തുണി കഴുകുന്നത് അഴുക്ക് വേഗത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്ക

Published On:Jun 14, 2018 | 9:15 am

വെള്ള വസ്ത്രങ്ങളുടെ വെള്ള നിറം അതുപോലെ സൂക്ഷിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. 3 തവണ ഇടുമ്പോഴേക്കും അതിന്റെ നിറം മങ്ങിയിരിക്കാം. അല്ലെങ്കില്‍ കറ വല്ലതും പിടിപെടാം. അതിനാല്‍ തന്നെ അധികകാലം വെള്ള വസ്ത്രം ഉപയോഗിക്കാന്‍ സാധ്യമല്ല. എന്നാല്‍, ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുന്നതാണ്. വസ്ത്രത്തിലെ അഴുക്ക് കറ എന്നിവ കളയാന്‍ സാധിക്കും.
ചൂടുള്ള അല്ലെങ്കില്‍ ചെറുചൂടുള്ള വെള്ളത്തില്‍ തുണി കഴുകുന്നത് അഴുക്ക് വേഗത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്കും. തുണി ചെറിയ ചൂടുള്ള വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. ഇതിലേക്ക് ഡിറ്റര്‍ജന്റും വെള്ള വിനാഗിരിയും ചേര്‍ക്കുക. 15 മിനുട്ട് ഇങ്ങനെ കുതിര്‍ത്ത് വെയ്ക്കുന്നത് വസ്ത്രത്തിന് തിളക്കം നല്കും. നാരങ്ങനീര് തുണിക്ക് മുകളിലും കറകളിലും പിഴിഞ്ഞ് ഒഴിക്കുക. ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ബ്രഷ് ചെയ്യുകയും കറ മാറുന്നത് വരെ വീണ്ടും നാരങ്ങനീര് പുരട്ടി ബ്രഷ് ഉപയോഗിക്കുന്നത് തുടരുകയും ചെയ്യുക.
ഒരു ബക്കറ്റ് വെള്ളത്തില്‍ 50 മില്ലി വെള്ള വിനാഗിരി ചേര്‍ക്കുക. വെള്ള വസ്ത്രം അര മണിക്കൂര്‍ സമയം അതില്‍ മുക്കി വെയ്ക്കുക. വസ്ത്രം വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത് കഴുകരുത്. തുണി സൂര്യപ്രകാശത്തില്‍ ഉണക്കിയെടുക്കുക. വെള്ള വസ്ത്രങ്ങള്‍ക്ക് തിളക്കം നല്കാന്‍ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് ജ്യൂസ്. ഉരുളക്കിഴങ്ങിന്റെ ജ്യൂസ് വസ്ത്രത്തിലെ കറയ്ക്ക് മുകളില്‍ ഒഴിക്കുകയോ പുരട്ടുകയോ ചെയ്യുക. അല്ലെങ്കില്‍ 20 മിനുട്ട് സമയത്തേക്ക് വസ്ത്രം ഈ ജ്യൂസില്‍ കുതിര്‍ത്ത് വെയ്ക്കുക. തുടര്‍ന്ന് ചൂടുള്ള വെള്ളത്തില്‍ കഴുകുക.

LIVE NEWS - ONLINE

  • 1
    38 mins ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 2
    1 hour ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 3
    2 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 4
    15 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 5
    15 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 6
    19 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 7
    23 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 8
    1 day ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 9
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍