Thursday, November 15th, 2018

പാലം അപകട ഭീഷണിയില്‍

കൊടുമണ്‍ : അങ്ങാടിക്കല്‍ – ഒറ്റത്തേക്ക് റോഡിലെ പാലത്തുംപാട്ട് പാലം അപകടഭീഷണിയില്‍. പാലത്തിന്റെ കൈവരികളും അടിയിലെ കോണ്‍ക്രീറ്റ് ഇളകി പാലം ഏതു സമയത്തും നിലംപതിക്കാവുന്ന അവസ്ഥയിലാണെന്നു പ്രദേശവാസികള്‍ ആരോപിച്ച് അധികൃതര്‍ക്കു പരാതി നല്‍കിയെങ്കിലും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആരോപണം. പാലത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ദിവസവും ധാരാളം സ്‌കൂള്‍ ബസുകളും മറ്റു വാഹനങ്ങളും പോകുന്ന വഴിയാണിതെന്നും പരാതിയില്‍ എഴുതിയിട്ടും അധികൃതര്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തയാറാകുന്നില്ല. പാലത്തിന്റെ അടിയിലെ കല്‍ക്കെട്ടുകള്‍ പൂര്‍ണമായും ഇളകിയിരിക്കുകയാണ്. ഇരുവശവുമുള്ള കൈവരികള്‍ തകര്‍ന്നിരിക്കുകയാണ്. പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ … Continue reading "പാലം അപകട ഭീഷണിയില്‍"

Published On:Sep 20, 2013 | 5:00 pm

കൊടുമണ്‍ : അങ്ങാടിക്കല്‍ – ഒറ്റത്തേക്ക് റോഡിലെ പാലത്തുംപാട്ട് പാലം അപകടഭീഷണിയില്‍. പാലത്തിന്റെ കൈവരികളും അടിയിലെ കോണ്‍ക്രീറ്റ് ഇളകി പാലം ഏതു സമയത്തും നിലംപതിക്കാവുന്ന അവസ്ഥയിലാണെന്നു പ്രദേശവാസികള്‍ ആരോപിച്ച് അധികൃതര്‍ക്കു പരാതി നല്‍കിയെങ്കിലും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആരോപണം. പാലത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ദിവസവും ധാരാളം സ്‌കൂള്‍ ബസുകളും മറ്റു വാഹനങ്ങളും പോകുന്ന വഴിയാണിതെന്നും പരാതിയില്‍ എഴുതിയിട്ടും അധികൃതര്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തയാറാകുന്നില്ല. പാലത്തിന്റെ അടിയിലെ കല്‍ക്കെട്ടുകള്‍ പൂര്‍ണമായും ഇളകിയിരിക്കുകയാണ്. ഇരുവശവുമുള്ള കൈവരികള്‍ തകര്‍ന്നിരിക്കുകയാണ്. പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ അരികിലെ മണ്ണും ഇടിഞ്ഞിരിക്കുകയാണ്. റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ അധികൃതര്‍ തയാറാകുന്നില്ല. ടണ്‍ കണക്കിനു ഭാരവുമായി ടിപ്പര്‍ ലോറികളുടെ അമിതമായ യാത്രയാണു മിക്ക പാലങ്ങളും അപകടസ്ഥിതിയിലാകാന്‍ കാരണമെന്നാണ് ആരോപണം.

LIVE NEWS - ONLINE

  • 1
    10 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    11 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    14 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    17 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    17 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    17 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    18 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    19 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    19 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി