Friday, September 21st, 2018

ബ്രെക്‌സിറ്റുമായി മുന്നോട്ട് പോയാല്‍ ബ്രിട്ടനുമായി വാണിജ്യ കരാര്‍ ഉണ്ടാക്കില്ല: ട്രംപ്

ബ്രെക്‌സിറ്റ് ഇരുരാജ്യങ്ങളുടെയും വളര്‍ച്ചക്ക് സഹായകമാകുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ നിലപാട്.

Published On:Jul 13, 2018 | 9:07 am

ലണ്ടന്‍: ബ്രെക്‌സിറ്റുമായി മുന്നോട്ട് പോയാല്‍ ബ്രിട്ടനുമായി വാണിജ്യ കരാര്‍ ഉണ്ടാക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ബ്രിട്ടനില്‍ നാലു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ട്രംപ് ‘ദ സണ്‍’ എന്ന മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു പക്ഷെ ബ്രെക്‌സിറ്റ് നടപ്പിലാകുകയാണെങ്കില്‍ തുകക്കു പകരം യൂറോപ്യന്‍ യൂണിയനുമായി അമേരിക്ക വാണിജ്യ കരാറില്‍ ഇടപെടേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, ബ്രെക്‌സിറ്റ് ഇരുരാജ്യങ്ങളുടെയും വളര്‍ച്ചക്ക് സഹായകമാകുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ നിലപാട്.
ഇതിനിടെ, ട്രംപിന്റെ സന്ദര്‍ശനത്തില്‍ വിവിധ നഗരങ്ങളില്‍ പ്രതിഷേധം അരങ്ങേറുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് എലിസബത്ത് രാജ്ഞിയുമായും ട്രംപ് കൂടിക്കാഴ്ച നടത്തുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    34 mins ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 2
    4 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 3
    5 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 4
    5 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 5
    6 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 6
    6 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 7
    6 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 8
    7 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 9
    7 hours ago

    കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍