Wednesday, November 14th, 2018

ബ്രണ്ണന്‍ കോളജ് അക്രമം; മൂന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍

      കണ്ണൂര്‍: തലശ്ശേരി ഗവ ബ്രണ്ണന്‍ കോളജില്‍ അതിക്രമിച്ച് കടന്ന് വിനോദയാത്രക്ക് പോയി തിരിച്ചെത്തിയവരെ അക്രമിച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മൂന്ന് ആര്‍ എസ് എസ്-ബി ജെ പി പ്രവര്‍ത്തകരെ കൂടി തലശ്ശേരി സി ഐ പ്രദീപന്‍ കണ്ണിപ്പൊയിലും സംഘവും അറസ്റ്റ് ചെയ്തു. ധര്‍മ്മടം പാലയാട്ടെ ലധിന നിവാസില്‍ എന്‍ ലിനീഷ് (31), ധര്‍മ്മടം അണ്ടലൂരിലെ പി വി വിനില്‍ (24), തലശ്ശേരി കാവുംഭാഗത്തെ ഇയ്യത്ത് വീട്ടില്‍ കെ പി വിഭാഷ് എന്ന മുത്തു … Continue reading "ബ്രണ്ണന്‍ കോളജ് അക്രമം; മൂന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍"

Published On:Jan 31, 2017 | 11:12 am

arrest-custody-full-image-new

 

 

 

കണ്ണൂര്‍: തലശ്ശേരി ഗവ ബ്രണ്ണന്‍ കോളജില്‍ അതിക്രമിച്ച് കടന്ന് വിനോദയാത്രക്ക് പോയി തിരിച്ചെത്തിയവരെ അക്രമിച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മൂന്ന് ആര്‍ എസ് എസ്-ബി ജെ പി പ്രവര്‍ത്തകരെ കൂടി തലശ്ശേരി സി ഐ പ്രദീപന്‍ കണ്ണിപ്പൊയിലും സംഘവും അറസ്റ്റ് ചെയ്തു. ധര്‍മ്മടം പാലയാട്ടെ ലധിന നിവാസില്‍ എന്‍ ലിനീഷ് (31), ധര്‍മ്മടം അണ്ടലൂരിലെ പി വി വിനില്‍ (24), തലശ്ശേരി കാവുംഭാഗത്തെ ഇയ്യത്ത് വീട്ടില്‍ കെ പി വിഭാഷ് എന്ന മുത്തു (28) എന്നിവരാണ് അറസ്റ്റിലായത്.
മൂന്ന് പേരെയും ഇന്ന് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കും. നേരത്തെ ഈ കേസില്‍ പാതിരിയാട്ടെ കൊട്ടന്‍ ശ്രീജിത്തിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ജനുവരി 17ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് കേസിനാസ്പദമായ സംഭവം.
അക്രമത്തില്‍ ഗവ ബ്രണ്ണന്‍ കോളജിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും ടൂര്‍ ഓപ്പറേറ്ററുമായ ധര്‍മ്മടം ചിറക്കുനിയിലെ അറില്‍ രവീന്ദ്രന് വെട്ടേറ്റ് സാരമായി പരിക്കേറ്റിരുന്നു. മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കുമാണ് അക്രമത്തില്‍ പരിക്കേറ്റത്.

LIVE NEWS - ONLINE

  • 1
    1 hour ago

    ശബരിമല; ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു:

  • 2
    3 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 3
    3 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 4
    4 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 5
    4 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 6
    5 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 7
    5 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി

  • 8
    5 hours ago

    ട്രെയിനില്‍ യുവാക്കളെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ റിമാന്‍ഡില്‍

  • 9
    6 hours ago

    ശബരിമല; സര്‍ക്കാര്‍ വിവേകപൂര്‍വം പ്രവര്‍ത്തിക്കണം: ചെന്നിത്തല