Saturday, July 21st, 2018

കുഞ്ഞിന് പാല്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജനിച്ചതു മുതല്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കേണ്ടത് അത്യാവശ്യമാണ്

Published On:Oct 7, 2017 | 11:09 am

ഭൂമിയിലേക്ക് പിറന്ന് വീണതു മുതല്‍ കുഞ്ഞിന് വേണ്ടത് മുലപ്പാലാണ്. മറ്റ് ഭക്ഷണം കഴിക്കുന്നതു വരെ കുട്ടികളുടെ ആഹാരമാണ് പാല്‍. കുട്ടികളില്‍ പോഷകഗുണങ്ങള്‍ തരുന്ന ആഹാരം. എന്നാല്‍ അമ്മമാര്‍ മുലയൂട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ആദ്യമായി മുലയൂട്ടുന്നവര്‍. പലര്‍ക്കും ഇതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകാറില്ല.
പ്രസവശേഷം അരമണിക്കൂറിനുള്ളില്‍ കുഞ്ഞിന് പാല്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. ആദ്യമായി കൊടുക്കുന്ന മുലപ്പാലിലാണ് കൊളസ്ട്രം ഉള്ളത്. ഇത് കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. രണ്ടു വയസ്സു വരെ കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കണം. അവരുടെ പൂര്‍ണ ആഹാരം പാലാണ്. കുഞ്ഞിന്റേയും, അമ്മയുടേയും ആത്മബന്ധം വര്‍ദ്ധിപ്പിക്കാന്‍ മുലയൂട്ടുന്നതിലൂടെ സാധിക്കും. കുഞ്ഞിനി പാല്‍ നല്‍കുമ്പോള്‍ വൃത്തിയോടെ തന്നെ നല്‍കണം. മുലയൂട്ടുന്നതിനു മുന്‍പായിസ്തനങ്ങള്‍ വൃത്തിയായി കഴുകണം. അല്ലെങ്കില്‍ കുഞ്ഞിന് രോഗം ബാധിക്കാന്‍ സാധ്യതയുണ്ട്. ചില അമ്മമാര്‍ കുട്ടികള്‍ക്ക് പാല്‍ കൊടുക്കാതിരിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത് അമ്മമാരാണ്. പാല്‍ കെട്ടിക്കിടന്ന് ഇത് ഇന്‍ഫെക്ഷന്‍ ഉണ്ടാക്കും. കുഞ്ഞുങ്ങളിലെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, നല്ല ആരോഗ്യത്തിനും മുലപ്പാല്‍ അത്യാവശ്യമാണ്.

LIVE NEWS - ONLINE

  • 1
    29 mins ago

    മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയര്‍ന്നു

  • 2
    1 hour ago

    അടിയാളരുടെ കഥ പറഞ്ഞ് ‘പൂമാതൈ പൊന്നമ്മ ‘

  • 3
    2 hours ago

    അപകടക്കേസുകളില്‍ നിന്ന് ട്രാഫിക്കുകാര്‍ പിന്മാറി

  • 4
    2 hours ago

    മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം: ചെന്നിത്തല

  • 5
    3 hours ago

    പുതിയ ലെക്‌സസ് ES 300h ഇന്ത്യയില്‍

  • 6
    3 hours ago

    കാലവര്‍ഷക്കെടുതി നേരിടാന്‍ 80 കോടി അനുവദിച്ചു: കേന്ദ്രസഹമന്ത്രി കിരണ്‍ റിജിജു

  • 7
    3 hours ago

    കാലവര്‍ഷക്കെടുതി; കേന്ദ്രത്തോട് 1000 കോടി രൂപ ആവശ്യപ്പെടും: മന്ത്രി സുനില്‍ കുമാര്‍

  • 8
    4 hours ago

    ഭീകരാക്രമണങ്ങളില്‍ മരിക്കുന്നതിനേക്കാല്‍ റോഡിലെ കുഴികളില്‍ വീണ് മരിക്കുന്നു; കോടതി

  • 9
    4 hours ago

    ഇരട്ട സെഞ്ചുറി ക്ലബില്‍ ഫകര്‍ സമാനും