Wednesday, September 19th, 2018

അമ്മമാര്‍ക്ക് പുത്തനറിവ് നല്‍കി കിംസ്റ്റ് ഹോസ്പിറ്റല്‍

എം അബ്ദുള്‍ മുനീര്‍ കണ്ണൂര്‍: മുലയൂട്ടല്‍ സൗന്ദര്യം കുറക്കുമെന്ന ധാരണ തിരുത്തി മുലയൂട്ടല്‍ വാരാഘോഷത്തിന് സമാപനമായി. സൗന്ദര്യം കൂടുമെന്ന് മാത്രമല്ല, കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിനും മാനസിക സംതൃപ്തിക്കും മുലയൂട്ടല്‍ അത്യന്താപേക്ഷിതമെന്ന് ശിശുരോഗ ഡോക്ടര്‍മാര്‍ വിശദീകരിച്ചപ്പോള്‍ ചടങ്ങിനെത്തിയ പൂര്‍ണഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും മറ്റും അത് വേറിട്ട അനുഭവമായി. കിംസ്റ്റ് ഹോസ്പിറ്റലില്‍ നടന്ന ലോകമുലയൂട്ടല്‍ വാരാഘോഷത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ ഇത് വിശദീകരിച്ചപ്പോള്‍ അമ്മമാര്‍ക്ക് അത് പുതിയൊരറിവായി. ശിശുരോഗ വിദഗ്ധന്മാരായ എസ് വി അന്‍സാരി, അജിത് സുഭാഷ്, അനിത, നീതി … Continue reading "അമ്മമാര്‍ക്ക് പുത്തനറിവ് നല്‍കി കിംസ്റ്റ് ഹോസ്പിറ്റല്‍"

Published On:Aug 8, 2018 | 2:52 pm

എം അബ്ദുള്‍ മുനീര്‍
കണ്ണൂര്‍: മുലയൂട്ടല്‍ സൗന്ദര്യം കുറക്കുമെന്ന ധാരണ തിരുത്തി മുലയൂട്ടല്‍ വാരാഘോഷത്തിന് സമാപനമായി. സൗന്ദര്യം കൂടുമെന്ന് മാത്രമല്ല, കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിനും മാനസിക സംതൃപ്തിക്കും മുലയൂട്ടല്‍ അത്യന്താപേക്ഷിതമെന്ന് ശിശുരോഗ ഡോക്ടര്‍മാര്‍ വിശദീകരിച്ചപ്പോള്‍ ചടങ്ങിനെത്തിയ പൂര്‍ണഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും മറ്റും അത് വേറിട്ട അനുഭവമായി.
കിംസ്റ്റ് ഹോസ്പിറ്റലില്‍ നടന്ന ലോകമുലയൂട്ടല്‍ വാരാഘോഷത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ ഇത് വിശദീകരിച്ചപ്പോള്‍ അമ്മമാര്‍ക്ക് അത് പുതിയൊരറിവായി. ശിശുരോഗ വിദഗ്ധന്മാരായ എസ് വി അന്‍സാരി, അജിത് സുഭാഷ്, അനിത, നീതി പി നായര്‍, ആശിഖ്, കെ കെ സുധാകരന്‍ എന്നിവരാണ് ബോധവത്കരണ ക്ലാസുകള്‍ കൈകാര്യം ചെയ്തത്. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് ജില്ലാ ഘടകത്തിന്റെ സഹകരണത്തോടെ നടന്ന ബോധവത്കരണ ക്ലാസ് ഡോ. എസ് വി അന്‍സാരി ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റല്‍ മാനേജിംഗ് ഡയരക്ടര്‍ കെ പ്രമോദ് അധ്യക്ഷതവഹിച്ചു.
മുലയൂട്ടുമ്പോള്‍ സ്ത്രീകള്‍ക്ക് സൗന്ദര്യം കൂടുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ സദസ്സിലിരുന്ന അമ്മമാര്‍ക്ക് പുത്തനറിവായി. മുലയൂട്ടല്‍ സൗന്ദര്യം കുറക്കുമെന്ന മിഥ്യധാരണയായിരുന്നു ഇതുവരെ കേരളത്തിലെ സ്ത്രീകള്‍ക്ക് ഉണ്ടായിരുന്നത്. ഡോക്ടര്‍മാര്‍ ക്ലാസില്‍ വിവരിച്ചത് ഇങ്ങനെ:
മുലയൂട്ടല്‍ പുണ്യകര്‍മ്മമാണ്. കല്യാണ നിശ്ചയം കഴിഞ്ഞ പെണ്ണിനെ മുലയൂട്ടലിനെക്കുറിച്ച് ബോധവത്കരിക്കണം. ഐ ക്ലാസ് സൊസൈറ്റികള്‍ പൊങ്ങച്ചം കാട്ടുകയാണ്. പാല്‍പ്പൊടി കൊടുത്ത് തെറ്റായ പ്രചരണം നടത്തുകയാണ്. മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടി ജനിക്കുന്നതിന് മുമ്പെ പ്രിപ്പയര്‍ ചെയ്യണം. പൊടിപ്പാല്‍ കുട്ടികളുടെ വളര്‍ച്ചക്ക് വിഘാതമാവും. ഗര്‍ഭിണിയായ സ്ത്രീകള്‍ക്ക് അവസാന മൂന്ന് മൂസം ഗൈനക്കോളജിസ്റ്റ് ബോധവത്കരണം നടത്തണം.
മനുഷ്യരുടെ പാല്‍ മനുഷ്യര്‍ക്ക് തന്നെ കൊടുക്കണം. അതായത് അമ്മയുടെ പാല്‍ കുട്ടിക്ക് തന്നെ കൊടുക്കണം. പശുവിന്റെ പാല്‍ കുട്ടി പശു തന്നെ കുടിക്കട്ടെ. മുലയൂട്ടുന്ന സമയം അമ്മ ഭക്ഷണം കഴിക്കരുത്. അമ്മ പ്രസവിച്ചുകഴിഞ്ഞാല്‍ കുട്ടി എപ്പോഴും അമ്മയുടെ കൂടെയുണ്ടാവണം. സുഖപ്രസവമായാലും സിസേറിയനായാലും കുട്ടിക്ക് പാല്‍ പെട്ടെന്ന് കൊടുക്കണം. കല്‍ക്കണ്ടി വെള്ളവും മുന്തിരി നീരും ആറ് മാസം വരെ കൊടുക്കരുത്. ബ്രസ്റ്റ് മില്‍ക്ക് മാത്രമേ ഈ സമയം പാടുള്ളൂ. മുലപ്പാല്‍ ശിശുക്കളുടെ അവകാശമാണെന്ന സന്ദേശം പ്രചരിപ്പിക്കുകയും മൂലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ സഹായകമാകും.നവജാത ശിശുവിന് ഒരു മണിക്കൂറിനുള്ളില്‍ മുലപ്പാല്‍ ലഭ്യമാക്കണം എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി പ്രത്യേക ബോധവത്കരണം വേണം.
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഊട്ടിയുറപ്പിക്കുന്നതിനുള്ള മാന്ത്രിക താക്കോലാണ് മുലയൂട്ടല്‍. കുട്ടിയുടെ ആരോഗ്യവും കഴിവുകളും പരിപോഷിപ്പിക്കുന്നതിനൊപ്പം അമ്മമാരുടെ ആരോഗ്യം കൂട്ടുന്നതിനും മുലയൂട്ടല്‍ സഹായിക്കുന്നു.
ആദ്യ ആറ് മാസം കുഞ്ഞിന് മുലപ്പാലല്ലാതെ മറ്റൊന്നും (വെള്ളം പോലും) നല്‍കരുത്. രണ്ട് വയസ്സുവരെ കുഞ്ഞിന് മറ്റ് ഭക്ഷണത്തിനൊപ്പം മുലപ്പാല്‍ നല്‍കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് നിര്‍ണായകമാണ്.
പ്രസവത്തോടനുബന്ധിച്ച് അമ്മമാരില്‍ ശരീരഭാരം കൂടാറുണ്ട്. കുഞ്ഞിന് മുലപ്പാല്‍ നല്‍കിയാല്‍ ഈ ശരീരഭാരം പെട്ടെന്ന് കുറക്കാനാകും. മുലയൂട്ടല്‍ സ്തനാര്‍ബുധം, അണ്ഡാശയാര്‍ബുദം, പ്രമേഹം, അസ്ഥിതേയല്‍ എന്നിവക്കുള്ള സാധ്യത കുറക്കുന്നു. മുലയൂട്ടുന്ന അമ്മമാരില്‍ പ്രസവത്തിന് ശേഷമുള്ള രക്തസ്രാവം പെട്ടെന്ന് നിലയ്ക്കുന്നു. മുലയൂട്ടല്‍ ഒരു ഗര്‍ഭനിരോധന മാര്‍ഗമാണ്. അടുത്ത ഗര്‍ഭധാരണം വൈകിക്കുന്നതിന് മുലയൂട്ടല്‍ സഹായിക്കുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരികബന്ധം മുലയൂട്ടല്‍ ശക്തിപ്പെടുത്തും. മുലയൂട്ടലിലൂടെ കുഞ്ഞുങ്ങള്‍ക്കുള്ള ഗുണങ്ങള്‍ പലതാണ്.
ശിശുമരണം, രോഗങ്ങള്‍, പോഷകാഹാരക്കുറവ് എന്നിവയ്‌ക്കെതിരെയുള്ള മികച്ച പ്രതിരോധമാണ് മുലയൂട്ടല്‍. 5 വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണത്തിന്റെ 13 ശതമാനം മുലയൂട്ടലിലൂടെ തടയാനാകും. പോഷക സമ്പുഷ്ടമായ മുലപ്പാല്‍ പെട്ടെന്ന് ദഹിപ്പിക്കുന്നു. മുലപ്പാല്‍ കുടിക്കുന്ന കുട്ടിയുടെ പൊടിപ്പാല്‍ കുടിക്കുന്ന കുട്ടികളേക്കാള്‍ 5 മുതല്‍ 8 വരെ പോയിന്റുകള്‍ കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്്.
മുലപ്പാല്‍ കുട്ടികളുടെ വൈകാരിക-ശാരീരിക വളര്‍ച്ചയ്ക്ക് നിര്‍ണായകമാണ്. മുലയൂട്ടിയാലും ഇല്ലെങ്കിലും സ്ത്രീകളുടെ സൗന്ദര്യത്തില്‍ കുറവ് വരികയില്ല. കൂടുകയാണ് ചെയ്യുന്നത്. മുലയൂട്ടിയാല്‍ കുഞ്ഞുങ്ങളിലെ രോഗാണുക്കളെ പ്രതിരോധിക്കുന്ന മുലപ്പാല്‍ അമ്മമാരില്‍ ഉണ്ടാകുന്നു. ബാക്ക് വാഷ് മുലയൂട്ടല്‍ എന്നാണ് ഇതറിയപ്പെടുന്നത്. മുലപ്പാലിലൂടെ സ്വന്തം രോഗപ്രതിരോധ ശേഷി അമ്മമാര്‍ കുഞ്ഞുങ്ങളുമായി പങ്കിടുകയാണ്. രോഗങ്ങളെ ചെറുക്കാന്‍ മാത്രമല്ല, ഭക്ഷണം ദഹിക്കാനും കുഞ്ഞിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു.
കുഞ്ഞുങ്ങള്‍ക്ക് ആദ്യ ആറുമാസം മുലപ്പാല്‍മാത്രം നല്‍കുന്ന അമ്മമാരുടെ എണ്ണം കുറഞ്ഞുവരികയാണ്. അമ്മമാരില്‍ വലിയൊരു പങ്കും കുഞ്ഞുങ്ങള്‍ക്ക ആറ് മാസം വെള്ളം, പാലുല്‍പന്നങ്ങള്‍, മറ്റ് ദ്രവരൂപത്തിലുള്ള ഭക്ഷണം എന്നിവ നല്‍കുന്നവരുമുണ്ട്്. കുഞ്ഞുങ്ങള്‍ക്ക് അണുബാധയുണ്ടാകുന്നതിലേക്ക് വരെ നയിക്കാവുന്ന അങ്ങേയറ്റം അനാരോഗ്യകരമായ പ്രവണതയാണിതെന്ന് ശിശുരോഗ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.
മുലപ്പാല്‍ കുപ്പിപോലുള്ള പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെ എടുത്ത് ഫ്രിഡ്ജില്‍ ശീതികരിച്ച് സൂക്ഷിക്കാം. അമ്മ ജോലിക്ക് പോകുമ്പോള്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കാനാവും. സ്വകാര്യവും ശുചിത്വവുമുള്ള മുറിയും ഫ്രിഡ്ജും ഇതിനായി ക്രമീകരിക്കണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. രോഗികളുടെ സംശയങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ മറുപടി നല്‍കുകയും ചെയ്തു.നിധിന്‍ പവിത്രന്‍ സ്വാഗതവും അഡ്മിനിസ്‌ട്രേറ്റര്‍ എന്‍ രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 2
    4 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 3
    5 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 4
    6 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 5
    7 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 6
    9 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 7
    9 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 8
    9 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    10 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു