Monday, July 22nd, 2019

സ്തനാര്‍ബുദ ലക്ഷണങ്ങള്‍

സ്തനങ്ങളിലെ ചെറിയ നിറമാറ്റം പോലും ക്യാന്‍സറിന്റെ ലക്ഷണങ്ങളാവാം. ചര്‍മ്മം ചുവപ്പ് നിറമാവുകയോ, വല്ലാതെ ഓറഞ്ച് തൊലി പോലെ വരളുകയോ ചെയ്യുന്നതും ക്യാന്‍സര്‍ ലക്ഷണമാകാം

Published On:Jul 5, 2019 | 9:20 am

സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ക്യാന്‍സര്‍ രോഗമാണ് ബ്രസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദം. ലോകത്തില്‍ ഏറ്റവും അധികം സ്ത്രീകള്‍ ദുരിതത്തിലാകുന്നതും സ്താനാര്‍ബുദം കാരണമാണ്. സമയത്ത് പരിശോധന നടത്ത ചികിത്സിച്ചാല്‍ ഇതിന് പരിഹാരം കാണാവുന്നതാണ്. എന്നാല്‍ പലപ്പോഴും അതിന് സാധിക്കുന്നില്ല എന്നതാണ് സത്യം. നമ്മുടെ ശരീരത്തിലെ ഈ ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുതി. നമുക്ക് സ്വയം മനസിലാക്കുന്ന ചില ലക്ഷണങ്ങളുണ്ട്. അറിഞ്ഞിരിക്കണം സ്തനാര്‍ബുദ കാന്‍സര്‍ ലക്ഷണം.
സ്തനങ്ങളിലെ ചെറിയ നിറമാറ്റം പോലും ക്യാന്‍സറിന്റെ ലക്ഷണങ്ങളാവാം. ചര്‍മ്മം ചുവപ്പ് നിറമാവുകയോ, വല്ലാതെ ഓറഞ്ച് തൊലി പോലെ വരളുകയോ ചെയ്യുന്നതും ക്യാന്‍സര്‍ ലക്ഷണമാകാം. സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുന്നെങ്കില്‍ അവ ശ്രദ്ധിക്കണം. ആര്‍ത്തവ കാലങ്ങളില്‍ സ്ത്രീകള്‍ക്ക് സ്തനങ്ങളില്‍ വേദനയുണ്ടാവുന്നത് സാധാരണയാണ്. ആര്‍ത്തവ ആരംഭത്തിന് മുമ്പ് തന്നെ തുടങ്ങുന്ന ഇത്തരം വേദന അടുത്ത ആര്‍ത്തവചക്രം തുടങ്ങി ഉടന്‍ തന്നെ ഇല്ലാതാവും. എന്നാല്‍ ഇതല്ലാതെ മറ്റു തരത്തില്‍ വേദനയുണ്ടാവുന്നുണ്ടെങ്കില്‍ പരിശോധന ആവശ്യമാണ്. ഒരു സ്തനത്തിന് മാത്രമായി വലിപ്പം വെയ്ക്കുകയും, ഞരമ്പുകള്‍ തെളിഞ്ഞു കാണുകയും, സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുകയും ചെയ്യുകയാണെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക.
മുലഞെട്ടുകളിലെ മാറ്റവും സ്തനാര്‍ബുദ ലക്ഷണങ്ങളില്‍ പ്രധാനമാണ്. ഉള്ളിലേക്ക് നിപ്പിള്‍ തള്ളിയിരിക്കുകയോ വലിയുകയോ ചെയ്യുന്നതും ശ്രദ്ധിക്കണം. മുലഞെട്ടിന് ചുറ്റുമുളള നിറമാറ്റം ശ്രദ്ധിക്കണം. സ്തനങ്ങളില്‍ നിന്ന് എല്ലായിപ്പോഴും സ്രവം ഉണ്ടാവുന്നത് ക്യാന്‍സര്‍ ആവണമെന്നില്ല. അണുബാധയുണ്ടാകുമ്പോഴും സാധാരണ മുലഞെട്ടുകളില്‍ നിന്ന് സ്രവം ഉണ്ടാവാറുണ്ട്. ചെറിയ മുറിവുകളും അപകടകരമല്ലാത്ത ട്യൂമര്‍ വളര്‍ച്ചയും സ്രവത്തിന് കാരണമാകാം. ആകൃതിയില്‍ വ്യത്യാസം തോന്നുകയും ചലിക്കുന്നുവെന്ന് തോന്നുകയും ചെയ്യുന്ന മുഴകള്‍ ശ്രദ്ധിക്കണം.

LIVE NEWS - ONLINE

  • 1
    1 hour ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    2 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    2 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    3 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    3 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    4 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    5 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    5 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    5 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു