Sunday, January 20th, 2019

ചുകപ്പ് ഭീമന്‍മാരെ തുരത്തി മൂന്നാംവട്ടവും മഞ്ഞപ്പട

റിയൊ ഡി ജനീറോ : ലോകചാമ്പ്യന്‍മാരുടെ നെഞ്ചിലേക്ക് മൂന്ന് അമ്പുകള്‍ എയ്തു കയറ്റി മഞ്ഞക്കിളികള്‍ കോണ്‍ഫെഡറേഷന്‍ കപ്പുമായി കൂടണഞ്ഞു. ഇന്നലെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സ്‌പെയിനിന്റെ നെഞ്ചകം തകര്‍ത്ത ബ്രസീലിയന്‍ മുന്നേറ്റം. ഗ്യാലറിയിലെ മഞ്ഞക്കടലില്‍ ഇരമ്പിയാര്‍ത്ത ആവേശത്തിരമാലകളെ സാക്ഷിയാക്കിക്കൊണ്ട് ബ്രസീല്‍ മൂന്നാമതും കപ്പില്‍ മുത്തമിട്ടു. ഫ്രെഡായിരുന്നു ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. ഒന്നിനു പിറകെ മറ്റൊന്നു കൂടി. അവസാന ആണി അടിച്ചതാകട്ടെ ബ്രസീലിന്റെ പ്രിയ ഹീറോ നെയ്മറും.തൊണ്ണൂറാം സെക്കന്‍ഡിലായിരുന്നു സ്പാനിഷ് പടയുടെ നെഞ്ചുകീറിയ ഫ്രെഡിന്റെ ആദ്യഗോള്‍. വലതുവശത്ത് … Continue reading "ചുകപ്പ് ഭീമന്‍മാരെ തുരത്തി മൂന്നാംവട്ടവും മഞ്ഞപ്പട"

Published On:Jul 1, 2013 | 10:45 am

BRAZIL-CONFEDERATIONറിയൊ ഡി ജനീറോ : ലോകചാമ്പ്യന്‍മാരുടെ നെഞ്ചിലേക്ക് മൂന്ന് അമ്പുകള്‍ എയ്തു കയറ്റി മഞ്ഞക്കിളികള്‍ കോണ്‍ഫെഡറേഷന്‍ കപ്പുമായി കൂടണഞ്ഞു. ഇന്നലെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സ്‌പെയിനിന്റെ നെഞ്ചകം തകര്‍ത്ത ബ്രസീലിയന്‍ മുന്നേറ്റം. ഗ്യാലറിയിലെ മഞ്ഞക്കടലില്‍ ഇരമ്പിയാര്‍ത്ത ആവേശത്തിരമാലകളെ സാക്ഷിയാക്കിക്കൊണ്ട് ബ്രസീല്‍ മൂന്നാമതും കപ്പില്‍ മുത്തമിട്ടു.
ഫ്രെഡായിരുന്നു ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. ഒന്നിനു പിറകെ മറ്റൊന്നു കൂടി. അവസാന ആണി അടിച്ചതാകട്ടെ ബ്രസീലിന്റെ പ്രിയ ഹീറോ നെയ്മറും.തൊണ്ണൂറാം സെക്കന്‍ഡിലായിരുന്നു സ്പാനിഷ് പടയുടെ നെഞ്ചുകീറിയ ഫ്രെഡിന്റെ ആദ്യഗോള്‍. വലതുവശത്ത് നിന്ന് ഹള്‍ക്ക് കൊടുത്ത പാസ് ബോക്‌സില്‍ കാത്തു നിന്ന നെയ്മറുടെ കാലില്‍ പതിച്ചപ്പോള്‍ സ്പാനിഷ് പടക്ക് ദുസ്സൂചനയൊന്നും കിട്ടിയില്ല. നെയ്മറുടെ കാലില്‍ നിന്ന് കറങ്ങിത്തിരിഞ്ഞ പന്ത് പിടിക്കാന്‍ നിലത്തുവീണ സ്പാനിഷ് ഗോളി കസീയസിനൊപ്പം താഴെ വീണ ഫ്രെഡ് കസീയസിന് തൊടാന്‍ കഴിയുന്നതിന് മുമ്പെ പോസ്റ്റിലേക്ക് തിരിച്ചു വിട്ടപ്പോള്‍ ഗ്യാലറിയില്‍ മഞ്ഞസുനാമി തിരകള്‍ ആഞ്ഞടിച്ചു. രണ്ടു മിനിറ്റിനകം ഒരിക്കല്‍ക്കൂടി ഫ്രെഡ് നെറ്റിലേയ്ക്ക് നിറയൊഴിച്ചപ്പോള്‍ ടിക്കി ടാക്കയെന്ന സ്പാനിഷ് തന്ത്രം കാഴ്ചക്കാരായി. ഒടുവില്‍ കളിയിലെ മൂന്നാംഗോളും ടൂര്‍ണമെന്റിലെ നാലാം ഗോളും നേടി നെയ്മര്‍ തന്റെ നിയോഗവും ബ്രസീലിന്റെ വിധിയും നിശ്ചയിക്കുകയായിരുന്നു. മറുവശത്ത് ഫെണാണ്ടോ ടോറസും പെഡ്രോയും ഡേവിഡ് സില്‍വയ്ക്ക് പകരം വന്ന യുവാന്‍ മാട്ടയുമെല്ലാം പന്ത് ലഭിക്കാനായി വേഴാമ്പലിനെ പോലെ ബ്രസീലിയന്‍ പെനാല്‍റ്റി ഏരിയയില്‍ കാത്തു നിന്നെങ്കിലും ടിക്കിടാക്കയെ പ്രതിരോധിച്ച് ബ്രസീല്‍ സ്‌പെയിനിന്റെ പാസുകള്‍ ലക്ഷ്യത്തിലെത്താതെ മുറിച്ചു. ഇതിനിടെ പിക്വെ ചുകപ്പ് കാര്‍ഡ് കണ്ട് പുറത്താകുകയും റാമോസ് ഒരു പെനാല്‍റ്റി തുലക്കുകയും ചെയ്തു. ഫാബര്‍ഗാസിനെ പുറത്തിരുത്തിയ സ്പാനിഷ് കോച്ചിന്റെ തന്ത്രം പിഴച്ചതും ലോകചാമ്പ്യന്‍മാരുടെ ദയനീയ തോല്‍വിക്ക് ആക്കം കൂട്ടി.
കോണ്‍ഫെഡറേഷന്‍സ് കപ്പിലെ ബ്രസീലിന്റെ നാലാം കിരീടമാണിത്. 1997ലെ ആദ്യ ടൂര്‍ണമെന്റിലും ബ്രസീലായിരുന്നു ജേതാക്കള്‍. ലോകകപ്പിനും യൂറോകപ്പിനും പിറകെ കോണ്‍ഫെഡറേഷന്‍സ് കപ്പ് കൂടി നേടാമെന്ന മോഹവുമായെത്തിയ സ്‌പെയിനിന് ഒടുവില്‍ മറക്കാന സമ്മാനിച്ചത് മറക്കാനാഗ്രഹിക്കുന്ന ദിവസമായിരുന്നു. അഞ്ചു ഗോളോടെ ഫെര്‍ണാണ്ടോ ടൊറസ് സുവര്‍ണപാദുകം സ്വന്തമാക്കിയതു മാത്രമായിരുന്നു സ്‌പെയിനിന്റെ ഏക ആശ്വാസം.

LIVE NEWS - ONLINE

 • 1
  12 hours ago

  നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

 • 2
  14 hours ago

  കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

 • 3
  16 hours ago

  മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

 • 4
  20 hours ago

  ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

 • 5
  20 hours ago

  സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

 • 6
  1 day ago

  ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

 • 7
  1 day ago

  കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

 • 8
  1 day ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 9
  2 days ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം