ആലപ്പുഴ: സെക്രട്ടേറിയറ്റ് ഉപരോധം അവസാനിപ്പിച്ചത് ജന പിന്തുണ നഷ്ടപ്പെടാതിരിക്കാനെന്ന് സി പി എം സംസ്ഥാന സിക്രട്ടറി പിണറായി വിജയന്. അതിനാലാണ് ജുഢീഷ്യല്‍ അന്വേഷണം നടത്താനുള്ള മുഖ്യമന്ത്രിയുടെ ഓഫര്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പി കൃഷ്ണപ്പിള്ള ദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടും ഉപരോധം അവസാനിപ്പിച്ചില്ലെങ്കില്‍ അത് സമരത്തിന് ലഭിച്ച ജനപിന്തുണ കുറയ്ക്കുമായിരുന്നു. ഇനി മുതല്‍ പ്രക്ഷോഭം മുഖ്യമന്ത്രിയില്‍ കേന്ദ്രീകരിക്കും. ബഹിഷ്കരണവും കരിങ്കൊടി കാണിക്കലും തുടരും. ഉപരോധ സമരം പിന്‍വലിച്ചപ്പോള്‍ ചിലര്‍ക്ക് നിരാശ … Continue reading "ബഹിഷ്കരണവും കരിങ്കൊടി കാണിക്കലും തുടരും: പിണറായി"