Tuesday, September 25th, 2018

ഏഴുവയസുകാരന്‍ ഉറങ്ങിയത് തുടര്‍ച്ചയായി പതിനൊന്ന് ദിവസത്തോളം.!..

പരിശോധിച്ച ഡോക്ടര്‍മാര്‍ക്കു പോലും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല

Published On:Nov 13, 2017 | 11:56 am

ഉറങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ തുടര്‍ച്ചയായി 11 ദിവസം ഉറങ്ങിയാലോ.!. ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ട്, കെന്റക്കിയിലെ എലിസബത്ത് ടൗണില്‍. വ്യാറ്റ് ഷോ എന്ന ഏഴുവയസ്സുകാരന്‍ ഉറങ്ങിയത് തുടര്‍ച്ചയായി പതിനൊന്ന് ദിവസമാണ്. ശാസ്ത്രലോകത്തെ പോലും അത്ഭുതപ്പെടുത്തിയ ഉറക്കാണ് ഇത്.
ശരിക്കും അത്ഭുതമായിരിക്കുന്നു വ്യാറ്റിന്റെ ഉറക്കം. വിവഹ ചടങ്ങിനുശേഷം വീട്ടിലെത്തി കിടന്നുറങ്ങിയതായിരുന്നു ഈ ബാലന്‍. പിന്നീട് ഉണര്‍ന്നത് പതിനൊന്ന് ദിവസം കഴിഞ്ഞ്. പിറ്റേദിവസം രാവിലെ വ്യാറ്റിന്റെ അമ്മ അവനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും വ്യാറ്റ് ഉണര്‍ന്നില്ല. ഉടനെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പരിശോധിച്ച ഡോക്ടര്‍മാര്‍ക്കു പോലും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ വൈറസ് ബാധിച്ചതാവാം ഇതിന് കാരണമെന്നാണ് ഡോക്ടര്‍ അവസാനം വ്യക്തമാക്കിയത്. കിടക്കുന്നതിന് മുമ്പ് വ്യാറ്റ് വയറവേദനയും, തലവേദനയും ഉണ്ടെന്ന് പറഞ്ഞിരുന്നു. ഇതാണ് ഈ നിഗമനത്തില്‍ ഡോക്ടറെ എത്തിച്ചത്. കഠിനപ്രയത്‌നത്തിന് ശേഷം പതിനൊന്നാം ദിവസം ആ ബാലന്‍ ഉണര്‍ന്നു. എന്നാല്‍ വ്യാറ്റിന് പിന്നീട് സംസാരിക്കാനോ, നടക്കാനോ സാധിച്ചിരുന്നില്ല. ഡോക്ടര്‍മാരുടെ പരിശ്രമത്തിന് ശേഷം വ്യാറ്റ് ഇപ്പോള്‍ സുഖം പ്രാപിച്ച് വരുന്നു.

LIVE NEWS - ONLINE

  • 1
    4 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    6 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    7 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    10 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    10 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    12 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    12 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    12 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    13 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു