Saturday, January 19th, 2019

സംസ്ഥാന ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് കായിക കാര്‍ണിവലാകും

14 ജില്ലകളില്‍ നിന്ന് മൂന്നൂറോളം താരങ്ങള്‍ വിവിധ വിഭാഗങ്ങളില്‍ മത്സരിക്കാനെത്തും.

Published On:Jan 12, 2019 | 3:09 pm

എം അബ്ദുള്‍ മുനീര്‍
കണ്ണൂര്‍: തുടക്കത്തില്‍ ഒരു ലോവര്‍ പഞ്ചോടെ കണ്ണൂരില്‍ സംസ്ഥാനഅമേച്വര്‍ ബോക്‌സിംഗ് അസോസിയേഷന്റെയും കണ്ണൂര്‍ ജില്ലാ അമേച്വര്‍ ബോംക്‌സിംഗ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ സംസ്ഥാന യൂത്ത് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് സമാഗതമാകുന്നു. ചാമ്പ്യന്‍ഷിപ്പിന്റെ പ്രചാരണാര്‍ത്ഥം ചാല്‍ ബീച്ചില്‍ ഒരുക്കുന്ന മണല്‍ ശില്‍പ്പത്തോടെയാണ് വിളംബരം. നാളെ രാവിലെ 9നാണ് മണല്‍ ശില്‍പ്പരചന നടത്തുന്നത്. പ്രശസ്ത ശില്‍പ്പികളായ ഉണ്ണി കാനായി, പ്രേം പി ലക്ഷ്മണന്‍, കെ ആര്‍ ടിനു, രമേശന്‍ നടുവില്‍, വാസവന്‍ പയ്യട്ടം, സന്തോഷ് ചുണ്ട തുടങ്ങിയവര്‍ പങ്കെടുക്കും. ഈമാസം 26 മുതല്‍ 28 വരെ അഴീക്കല്‍ ചാല്‍ ബീച്ചിലാണ് കരുത്തിന്റെ സമസ്ത സൗന്ദര്യവും ഇടിക്കൂട്ടില്‍ സമാഹരിക്കപ്പെടുന്ന പോരാട്ടം. ഇന്ത്യന്‍ ബോക്‌സിംഗ് ഇതിഹാസവും ഇടിക്കൂട്ടിലെ പെണ്‍സിംഹവുമായ മണിപ്പൂരിലെ മേരികോം പരിപാടിക്കെത്തുമെന്നാണ് സൂചന. സംഘാടകര്‍ ഇതിനായുള്ള അശ്രാന്തപരിശ്രമത്തിലാണ്. സംഘാടക സമിതി ഓഫീസ് ഞായറാഴ്ച വൈകീട്ട് നാലരക്ക് ചാല്‍ ബീച്ചില്‍ പി കെ ശ്രീമതി എം പി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി പ്രസന്ന അധ്യക്ഷത വഹിക്കും. തുടര്‍ന്ന് സംഘാടക സമിതിയുടെ ജനറല്‍ബോഡിയും നടക്കും.
ഇതിന് മുന്നോടിയായാണ് മണല്‍ ശില്‍പ്പം ഉണ്ടാക്കുന്നത്. 14 ജില്ലകളില്‍ നിന്ന് മൂന്നൂറോളം താരങ്ങള്‍ വിവിധ വിഭാഗങ്ങളില്‍ മത്സരിക്കാനെത്തും. 26ന് വൈകീട്ട് കായികമന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. 27, 28 തിയ്യതികളില്‍ കാലത്ത് എട്ട് മുതലും വൈകീട്ട് നാല് മുതലും മത്സരങ്ങള്‍ നടക്കും. ഇതിന് പുറമെ 27, 28 തിയ്യതികളില്‍ ആണ്‍-പെണ്‍ സീനിയര്‍ വിഭാഗത്തിന്റെ പ്രൈസ്മണി ഫൈറ്റ് നൈറ്റ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഉദ്ഘാടനത്തിന്റെ ഭാഗമായി ചെണ്ടമേളം, വാദ്യഘോഷം അടക്കമുള്ളവയോടെ അതിഥികളെ വരവേല്‍ക്കും. നയനമനോഹരമായ ചാല്‍ ബീച്ചില്‍ പുതുവത്സര മാസാന്ത്യത്തില്‍ കാര്‍ണിവലിന് തുല്യമായ മേള ഒരുക്കാന്‍ തയ്യാറാവുകയാണ് സംഘടാക സമിതി.
കാണികള്‍ക്കായി പടുകൂറ്റന്‍ ഗ്യാലറിയും ഒരുങ്ങുന്നുണ്ട്. മത്സരം ചരിത്രസംഭവമാക്കാന്‍ ദിവസവും രാവിലെ സംഘാടക സമിതി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിവരുന്നു. സംഘാടക സമിതി ചെയര്‍മാന്‍ പി കെ ശ്രീമതി എം പി, പ്രസിഡണ്ട് ഡോ എന്‍ കെ സൂരജ്, ജനറല്‍ കണ്‍വീനര്‍ കെ ശാന്തകുമാര്‍ തുടങ്ങിയവരാണ് യൂത്ത് ബോംക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന് ചുക്കാന്‍ പിടിക്കുന്നത്.

LIVE NEWS - ONLINE

  • 1
    30 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 2
    40 mins ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 3
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 4
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 6
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 7
    3 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 8
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു

  • 9
    5 hours ago

    വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം