Monday, September 24th, 2018

സ്വത്തുതര്‍ക്കം; അയല്‍വാസിയെ കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്തു

വഴിത്തര്‍ക്കമാണ് കൊലപാതക കാരണം.

Published On:Jul 4, 2018 | 8:05 am

കാസര്‍ഗോഡ്: മുളിയാര്‍ ബോവിക്കാനത്ത് സ്വത്തുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ബോവിക്കാനത്ത് ബിഎസ്എന്‍എല്‍ ഡിവിഷന്‍ എഞ്ചിനീയറായ മല്ലം സ്‌കൂളിന് സമീപത്തെ സുധാകരനാണ്(55) കൊല്ലപ്പെട്ടത്. അയല്‍വാസിയായ രാധാകൃഷ്ണന്‍(51) സുധാകരനെ വെട്ടിയ ശേഷം കുമ്ബളയില്‍ വെച്ച് ട്രെയിനിന് മുമ്ബില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. വഴിത്തര്‍ക്കമാണ് കൊലപാതക കാരണം. വൈകുന്നേരം മംഗളൂരുവില്‍നിന്ന് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മലബാര്‍ എക്‌സ്പ്രസ്സിന് മുന്നില്‍ ചാടിയാണ് രാധാകൃഷ്ണന്‍ ആത്മഹത്യ ചെയ്തത്. സുധാകരന്റെ വീടിന് സമീപത്തുകൂടിയുള്ള റോഡിലൂടെയാണ് രാധാകൃഷ്ണനും കുടുംബവും പോകാറുള്ളത്. ഇതിന്റെ പേരില്‍ പലതവണ ഇരുവരുംതമ്മില്‍ വാക്കേറ്റവും ഏറ്റുമുട്ടലും ഉണ്ടായിരുന്നു. ഇതുകൂടാതെ ഇരുവരുടേയും അച്ഛന്മാര്‍തമ്മിലും സ്വത്ത് സംബന്ധമായ തര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരിക്കാം സുധാകരനെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം രാധാകൃഷ്ണന്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതെന്നാണ് സംശയിക്കുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ: സുജാത. മക്കള്‍: സുഭാഷ്, സുഹാസ്. സഹോദരങ്ങള്‍: നാരായണന്‍, സുരേന്ദ്രന്‍, രാമയ്യ, സാവിത്രി, കമല, ലക്ഷ്മി, പത്മിനി. ബിന്ധുവാണ് മരിച്ച രാധാകൃഷ്ണന്റെ ഭാര്യ. കോട്ടൂരിലെ എം.പി. ജയറാമിന്റെ മകനാണ്. മല്ലത്തെ കര്‍ഷകനാണ് രാധാകൃഷ്ണന്‍. സഹോദരന്‍: ലക്ഷ്മിനാരായണ.

LIVE NEWS - ONLINE

  • 1
    16 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    17 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    19 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    21 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    23 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    23 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    2 days ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    2 days ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി