Wednesday, September 19th, 2018

ബോട്ടിയില്ലാത്തതിനെ ചൊല്ലി ആക്രമണം

മലപ്പുറം: നിലമ്പൂരിലെ ഹോട്ടലില്‍ ബോട്ടിയില്ലാത്തത് എന്തുകൊണ്ടെന്ന് ചോദിച്ച് ആക്രമണം. മൂന്നംഗസംഘത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചഉടമ എരഞ്ഞിമങ്ങാട് സ്വദേശി തൊണ്ടിയില്‍ ഷംസുദ്ദീനേയും ജീവനക്കാരേയും ക്രൂരമായി മര്‍ദിച്ചു. ഗുണ്ടാസംഘം ഹോട്ടല്‍ നടത്തിപ്പുകാരനേയും ജീവനക്കാരനേയും ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രമുഖ ടിവി ചാനല്‍ പുറത്തുവിട്ടു. അടുക്കളയില്‍ കയറിയും പുറത്തുവച്ചും ഷംസുദ്ദീനെ ഗുണ്ടകള്‍ പലവട്ടം മര്‍ദിച്ചു. നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഭീഷണിപ്പെടുത്തി. ഗുണ്ടാസംഘങ്ങളുടെ ഭാഗമായ കാളികാവ് സ്വദേശി സെയ്ഫുദ്ദീനടക്കം മൂന്നു പേരാണ് ആക്രമണം നടത്തിയത്. കോഴിയിറച്ചിക്ക് കൊടുക്കാന്‍ ഷംസുദ്ദീന്റെ പോക്കറ്റിലുണ്ടായിരുന്ന പതിനായിരം രൂപ ബലമായി … Continue reading "ബോട്ടിയില്ലാത്തതിനെ ചൊല്ലി ആക്രമണം"

Published On:Jul 24, 2018 | 8:04 am

മലപ്പുറം: നിലമ്പൂരിലെ ഹോട്ടലില്‍ ബോട്ടിയില്ലാത്തത് എന്തുകൊണ്ടെന്ന് ചോദിച്ച് ആക്രമണം. മൂന്നംഗസംഘത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചഉടമ എരഞ്ഞിമങ്ങാട് സ്വദേശി തൊണ്ടിയില്‍ ഷംസുദ്ദീനേയും ജീവനക്കാരേയും ക്രൂരമായി മര്‍ദിച്ചു. ഗുണ്ടാസംഘം ഹോട്ടല്‍ നടത്തിപ്പുകാരനേയും ജീവനക്കാരനേയും ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രമുഖ ടിവി ചാനല്‍ പുറത്തുവിട്ടു. അടുക്കളയില്‍ കയറിയും പുറത്തുവച്ചും ഷംസുദ്ദീനെ ഗുണ്ടകള്‍ പലവട്ടം മര്‍ദിച്ചു. നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഭീഷണിപ്പെടുത്തി. ഗുണ്ടാസംഘങ്ങളുടെ ഭാഗമായ കാളികാവ് സ്വദേശി സെയ്ഫുദ്ദീനടക്കം മൂന്നു പേരാണ് ആക്രമണം നടത്തിയത്. കോഴിയിറച്ചിക്ക് കൊടുക്കാന്‍ ഷംസുദ്ദീന്റെ പോക്കറ്റിലുണ്ടായിരുന്ന പതിനായിരം രൂപ ബലമായി പിടിച്ചുവാങ്ങിയാണു സംഘം മടങ്ങിയത്. പരുക്കേറ്റ ഷംസുദ്ദീന്‍ നിലമ്പൂര്‍ ജില്ലാശുപത്രിയില്‍ ചികില്‍സ തേടി. പ്രതികള്‍ക്കുവേണ്ടി അന്വേഷണം നടത്തിയെങ്കിലും ഇവര്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 2
    3 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 3
    4 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 4
    5 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 5
    7 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    7 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 7
    7 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 8
    8 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 9
    9 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല