Saturday, February 23rd, 2019

ബോസ്റ്റണ്‍ സ്‌ഫോടനം : ബോംബ് വെച്ചയാള്‍ പിടിയില്‍

വാഷിംഗ്ടണ്‍ : ബോസ്റ്റണ്‍ മാരത്തോണ്‍ സ്‌ഫോടനക്കേസിലെ പ്രതിയെ പിടികൂടി. ചെച്‌നിയന്‍ സ്വദേശി സൊഖാര്‍ എ. സാര്‍നേവ് (19) ആണ് പിടിയിലായത്. പോലീസ് പിന്തുടര്‍ന്നെത്തിയപ്പോള്‍ ഒരു ബോട്ടിന്റെ മൂലയില്‍ ഒളിച്ചിരിക്കുകയായിരുന്ന ഇയാള്‍. ഇയാളുടെ സഹോദരനും സ്‌ഫോടനക്കേസിലെ മറ്റൊരു പ്രതിയുമായ തമര്‍ലാന്‍ സാര്‍നേവ്(26) ഇന്നലെ മസാച്യുസെറ്റ്‌സില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചിരുന്നു. ബോസ്റ്റണിലെ ബങ്കര്‍ ഹില്‍ കമ്യൂണിറ്റി കോളജില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു ഇന്നലെ കൊല്ലപ്പെട്ട തമര്‍ലാന്‍. ബോക്‌സിംഗ് താരം കൂടിയായ ഇയാള്‍ നിരവധി മത്സരങ്ങളില്‍ വിജയിച്ചിട്ടുണ്ട്. ബോസ്റ്റണ്‍ സ്‌ഫോടനത്തിനു ശേഷം മസാച്യുസെറ്റ്‌സിലെ എം … Continue reading "ബോസ്റ്റണ്‍ സ്‌ഫോടനം : ബോംബ് വെച്ചയാള്‍ പിടിയില്‍"

Published On:Apr 20, 2013 | 11:53 am

BOSTON-BOMB-ACCUSEDവാഷിംഗ്ടണ്‍ : ബോസ്റ്റണ്‍ മാരത്തോണ്‍ സ്‌ഫോടനക്കേസിലെ പ്രതിയെ പിടികൂടി. ചെച്‌നിയന്‍ സ്വദേശി സൊഖാര്‍ എ. സാര്‍നേവ് (19) ആണ് പിടിയിലായത്. പോലീസ് പിന്തുടര്‍ന്നെത്തിയപ്പോള്‍ ഒരു ബോട്ടിന്റെ മൂലയില്‍ ഒളിച്ചിരിക്കുകയായിരുന്ന ഇയാള്‍. ഇയാളുടെ സഹോദരനും സ്‌ഫോടനക്കേസിലെ മറ്റൊരു പ്രതിയുമായ തമര്‍ലാന്‍ സാര്‍നേവ്(26) ഇന്നലെ മസാച്യുസെറ്റ്‌സില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചിരുന്നു.

ബോസ്റ്റണിലെ ബങ്കര്‍ ഹില്‍ കമ്യൂണിറ്റി കോളജില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു ഇന്നലെ കൊല്ലപ്പെട്ട തമര്‍ലാന്‍. ബോക്‌സിംഗ് താരം കൂടിയായ ഇയാള്‍ നിരവധി മത്സരങ്ങളില്‍ വിജയിച്ചിട്ടുണ്ട്.
ബോസ്റ്റണ്‍ സ്‌ഫോടനത്തിനു ശേഷം മസാച്യുസെറ്റ്‌സിലെ എം ഐ ടി ക്യാമ്പസില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവച്ചു കൊന്നശേഷം ഒരു കാര്‍ തട്ടിയെടുത്തുകടന്ന ഇരുവരും രക്ഷപ്പെടുകയായിരുന്നു. പിന്തുടര്‍ന്ന പോലീസിനു നേരെ ഇവര്‍ നിറയൊഴിക്കുകയും സ്‌ഫോടകവസ്തു എറിയുകയും ചെയ്തിരുന്നു. ഇവരുടെ വെടിയറ്റ ഒരു പോലീസുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. തുടര്‍ന്ന് ഒരു ബോട്ടുടമസ്ഥന്റെ വീടിനു പിന്നിലെ ഗ്യാരേജില്‍ ഒളിച്ചിരിക്കുമ്പോഴാണ് സൊഖാര്‍ എ. സാര്‍നേവ് പിടിയിലായത്. പോലീസുമായുള്ള ഏറ്റമുട്ടലില്‍ പരിക്കേറ്റ ഇയാള്‍ ശരീരത്തില്‍ നിന്ന് രക്തമൊഴുകുന്ന അവസ്ഥയിലായിരുന്നു.
തിങ്കളാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    കോടിയേരി അതിരു കടക്കുന്നു: സുകുമാരന്‍ നായര്‍

  • 2
    2 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 3
    3 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 4
    3 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം

  • 5
    3 hours ago

    അക്രമ സംഭവങ്ങളില്‍ അഞ്ചു കോടിയുടെ നഷ്ടം: പി. കരുണാകരന്‍ എം.പി

  • 6
    3 hours ago

    മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതി: കോടിയേരി

  • 7
    4 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 8
    4 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 9
    4 hours ago

    കല്യോട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം