Thursday, September 19th, 2019

തെരഞ്ഞെടുപ്പ് നടത്താനുള്ള ബോറിസ് ജോണ്‍സന്റെ നിര്‍ദേശം തള്ളി

ഒക്‌ടോബര്‍ 31ന് കരാറില്ലാതെ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പുറത്തു പോകാനായിരുന്നു ബോറിസിന്റെ പദ്ധതി.

Published On:Sep 5, 2019 | 9:44 am

ലണ്ടന്‍: ഒക്‌ടോബര്‍ 15ന് പൊതു തെരഞ്ഞെടുപ്പ് നടത്താനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിര്‍ദേശത്തിന് തിരിച്ചടി. തെരഞ്ഞെടുപ്പ് നടത്താനുള്ള ബോറിസ് ജോണ്‍സന്റെ നിര്‍ദേശം ബ്രിട്ടീഷ് പാര്‍ലമെന്റ്് തള്ളി. 98നെതിരെ 434 വോട്ടിനാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രമേയം തള്ളിയത്.
ഒക്‌ടോബര്‍ 31ന് കരാറില്ലാതെ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പുറത്തു പോകാനായിരുന്നു ബോറിസിന്റെ പദ്ധതി. ഇതിനെതിരെ പ്രതിപക്ഷവും ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമതരും ഒന്നിക്കുകയായിരുന്നു. കരാറില്ലാതെയുള്ള പിന്മാറ്റം ബ്രിട്ടനെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി എം.പി ഫിലിപ്പ് ലീ കൂറുമാറിയതോടെ പാര്‍ലമെന്റില്‍ ബോറിസ് സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടമായിരുന്നു. വരും ദിനങ്ങളില്‍ കൂടുതല്‍ എം.പിമാര്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

 

LIVE NEWS - ONLINE

  • 1
    2 mins ago

    ‘ഓണം ഓഫര്‍’ കഴിഞ്ഞു; വാഹന പരിശോധന കര്‍ശനമാക്കി, പിഴ പിന്നീട്

  • 2
    45 mins ago

    യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • 3
    1 hour ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 4
    1 hour ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 5
    1 hour ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 6
    2 hours ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 7
    2 hours ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 8
    2 hours ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല

  • 9
    3 hours ago

    മില്‍മ പാല്‍ വില വര്‍ധന ഇന്നുമുതല്‍