Thursday, November 15th, 2018

കശ്മീരില്‍ വെടിവെപ്പ്; നാല് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

തുടര്‍ച്ചയായ കരാര്‍ ലംഘനമാണ് ശ്രീനഗറില്‍ നടക്കുന്നത്.

Published On:Jun 13, 2018 | 9:33 am

ശ്രീനഗര്‍: കശ്മീരിലെ സാംബയിലുള്ള ചാംബ്ലിയല്‍ മേഖലയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ നാലു ബി.എസ്.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരാള്‍ അസിസ്റ്റന്റ് കമാന്ററും ഒരാള്‍ സബ് ഇന്‍സ്‌പെക്ടറുമാണ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വെടിവെപ്പിനെ തുടര്‍ന്ന് ഇന്ത്യ തിരിച്ചടിക്കുന്നതിനിടെ നടന്ന പാക് ഷെല്ലാക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഏറ്റു മുട്ടല്‍ തുടരുകയാണ്.
കഴിഞ്ഞ മാസം ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് നടത്തിയ ചര്‍ച്ചയില്‍ ഇരു വിഭാഗങ്ങളും 2003 ലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കില്ലെന്ന് ഉറപ്പു പറഞ്ഞിരുന്നു. അതിനു ശേഷമാണ് പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

 

LIVE NEWS - ONLINE

  • 1
    20 mins ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 2
    1 hour ago

    പതിനാല് കിലോ കഞ്ചാവ്; തെലങ്കാന യുവതിക്ക് തടവും പിഴയും

  • 3
    1 hour ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 4
    2 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 5
    2 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി

  • 6
    2 hours ago

    എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാര്‍

  • 7
    2 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി

  • 8
    2 hours ago

    ശബരിമല പ്രശ്‌നം; സാമ്പത്തിക സ്ഥിതിയെ ബാധിക്കും: മന്ത്രി ഐസക്

  • 9
    2 hours ago

    അമിതമായി ഇന്‍സുലിന്‍ കുത്തിവെച്ച അമ്പതുകാരന്‍ മരണപ്പെട്ടു