Friday, September 21st, 2018

കുഴല്‍ക്കിണര്‍ നിയന്ത്രണം വിനയാകുന്നതായി കര്‍ഷകര്‍

പാലക്കാട്: പുതിയ കുഴല്‍ക്കിണര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് നിയന്ത്രണം കര്‍ഷകര്‍ക്ക് വിനയാകുന്നതായി ആരോപണം. ഭൂഗര്‍ഭജലമൂറ്റല്‍ കുറക്കുന്നതിനായി ഭൂജല അതോറിറ്റിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍പ് 15 കുതിരശക്തിയുള്ള മോട്ടോര്‍ ഉപയോഗിച്ച് വെള്ളമൂറ്റുന്നതിന് അനുവദിച്ചിരുന്നു. എന്നാല്‍ പുതുതായി കുഴല്‍ കിണര്‍ സ്ഥാപിക്കുന്നവര്‍ക്ക് പരമാവധി അഞ്ച് കുതിരശക്തിയുള്ള മോട്ടോര്‍ സ്ഥാപിക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. കൂടാതെ ആഴ്ചയില്‍ ഒരു ദിവസം 8000 ലീറ്റര്‍ വെള്ളംപമ്പിംഗ് മാത്രമാണ് അനുവാദമുള്ളത്. കുഴല്‍ക്കിണറില്‍ നിന്നു തുറന്ന കിണറിലേക്ക് വെള്ളം പമ്പ് ചെയ്യാന്‍ പാടില്ലെന്നും ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതി നടപ്പിലാക്കണമെന്നുമാണ് … Continue reading "കുഴല്‍ക്കിണര്‍ നിയന്ത്രണം വിനയാകുന്നതായി കര്‍ഷകര്‍"

Published On:Sep 17, 2013 | 2:59 pm

പാലക്കാട്: പുതിയ കുഴല്‍ക്കിണര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് നിയന്ത്രണം കര്‍ഷകര്‍ക്ക് വിനയാകുന്നതായി ആരോപണം.
ഭൂഗര്‍ഭജലമൂറ്റല്‍ കുറക്കുന്നതിനായി ഭൂജല അതോറിറ്റിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍പ് 15 കുതിരശക്തിയുള്ള മോട്ടോര്‍ ഉപയോഗിച്ച് വെള്ളമൂറ്റുന്നതിന് അനുവദിച്ചിരുന്നു. എന്നാല്‍ പുതുതായി കുഴല്‍ കിണര്‍ സ്ഥാപിക്കുന്നവര്‍ക്ക് പരമാവധി അഞ്ച് കുതിരശക്തിയുള്ള മോട്ടോര്‍ സ്ഥാപിക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. കൂടാതെ ആഴ്ചയില്‍ ഒരു ദിവസം 8000 ലീറ്റര്‍ വെള്ളംപമ്പിംഗ് മാത്രമാണ് അനുവാദമുള്ളത്. കുഴല്‍ക്കിണറില്‍ നിന്നു തുറന്ന കിണറിലേക്ക് വെള്ളം പമ്പ് ചെയ്യാന്‍ പാടില്ലെന്നും ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതി നടപ്പിലാക്കണമെന്നുമാണ് നിര്‍ദേശമുള്ളത്.
വെള്ളത്തിന്റെ തോതറിയുന്നതിനു വേണ്ടി വാട്ടര്‍ഫ്‌ളോ മീറ്റര്‍ ഘടിപ്പിക്കണമെന്നും അമിതമായി ജലചൂഷണം നടത്തിയാല്‍ പെര്‍മിറ്റ് റദ്ദാക്കുമെന്നാണ് അതോറിറ്റി അറിയിച്ചിരിക്കുന്നത്. വെള്ളമൂറ്റല്‍ കുറക്കണമെന്ന നിര്‍ദേശം കേരകര്‍ഷകരെ ഏറെ പ്രതിസന്ധിയിലാക്കും. പ്രതിദിനം തെങ്ങിന് 60 ലീറ്റര്‍ വെള്ളം നല്‍കണമെന്നാണ് കൃഷി വിദഗ്ധരുടെ നിര്‍ദേശം. പ്രതിമാസം 1800 ലീറ്റര്‍ വെള്ളം നല്‍കണമെന്നു ചുരുക്കം. ഒരു മാസം 32000 ലീറ്റര്‍ വെള്ളം ഉപയോഗിച്ച് എത്ര തെങ്ങ് നനക്കാന്‍ കഴിയുമെന്നാണ് കര്‍ഷകരുടെ ആശങ്ക. പരമാവധി
18 തെങ്ങ് നനയ്ക്കാന്‍ മാത്രമെ കഴിയുകയുള്ളു.
കൂടാതെ ഡ്രിപ്പ് സ്ഥാപിക്കുന്നതിനും മറ്റുമായി മൂന്നു ലക്ഷത്തോളം രൂപ ചെലവാകുകയും ചെയ്യും. ഇത്രയും രൂപ ചെലവാക്കി നനയ്ക്കുന്നതിനു പകരം കിണറ്റില്‍ നിന്നു കോരിയൊഴിക്കാമെന്നാണ് കര്‍ഷകരുടെ പക്ഷം. കിഴക്കന്‍മേഖലയില്‍ കുഴല്‍ക്കിണറിനെ മാത്രം ആശ്രയിച്ചു കൃഷി ചെയ്യുന്ന കര്‍ഷകരെ ഇതു പ്രതിസന്ധിയിലാക്കും. ജലസേചന സൗകര്യങ്ങളില്ലാത്ത വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളിലെ പുതിയ കര്‍ഷകരെയാണ് ഏറെ ബാധിക്കുക.

 

LIVE NEWS - ONLINE

  • 1
    13 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    14 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    16 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    19 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 5
    19 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 6
    20 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 7
    21 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 8
    21 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 9
    22 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍