ബംഗലൂരു സ്‌ഫോടനം മമ്പറം സ്വദേശി പിടിയില്‍

Published:December 19, 2016

ARREST IMAGE 77 FULL

 

 

 

 
കണ്ണൂര്‍: ബംഗലൂരു സ്‌ഫോടനകേസിലെ പിടികിട്ടാപ്പുള്ളി കണ്ണൂരിര്‍ പിടിയിലായി. മമ്പറം പറമ്പായി സ്വദേശി റെയ്‌സലി(35)നെയാണ് ഡി വൈ എസ് പി പി പി സദാനന്ദനും സംഘവും പിടികൂടിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരുന്നു. പ്രതിയെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കും. കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ ഹാലിമിന്റെ കൂടെ പെരുമ്പാവൂരിലെ ഒരു വീട്ടില്‍ വിജിലന്‍സ് ചമഞ്ഞ് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസിലെ പ്രതിയാണ് ഇയാള്‍. പെരുമ്പാവൂരിലെ ഒരു കടയില്‍ നിന്ന് രണ്ട് ക്വിന്റല്‍ സ്‌ഫോടക വസ്തുക്കള്‍ കവര്‍ന്ന കേസിലും പ്രതിയാണ് ഇയാള്‍. ഇത് ഉപയോഗിച്ചാണ് ബംഗലുരുവില്‍ സ്‌ഫോടനം നടത്തിയത്.
2008 ജൂലൈ 25നാണ് ബംഗലൂരുവിലെ പത്ത് കേന്ദ്രങ്ങളില്‍ സ്‌ഫോടനപരമ്പര നടത്തിയത്. രണ്ട് പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ ഒമ്പത് പേരെ പിടികിട്ടാനുണ്ട്. പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മദനി, തടിയന്റവിട നസീര്‍ എന്നിവര്‍ ഈ കേസിലെ കുറ്റാരോപിതരാണ്. 31-ാം പ്രതി സ്ഥാനത്താണ് മദനി. കുറ്റാരോപിതരായ 4 മലയാളികള്‍ കാശ്മീര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.