Wednesday, September 26th, 2018

തലശ്ശേരിയില്‍ ബോംബേറ്; അമ്മക്കും മക്കള്‍ക്കും പരിക്ക്

അക്രമികള്‍ ആയുധങ്ങളൂമായി അഴിഞ്ഞാടുന്നു

Published On:Jul 6, 2018 | 9:42 am

കണ്ണൂര്‍: ഇല്ലത്ത് താഴ മണോളിക്കാവ് ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി തുടരുന്ന ബി ജെ പി-സി പി എം സംഘര്‍ഷം തൊട്ടടുത്ത കുട്ടിമാക്കൂല്‍, മൂഴിക്കര, ഊരാങ്കോട്ട് പ്രദേശത്തേക്കും പടരുന്നു. ഇന്നലെ വൈകിട്ട് സംഘര്‍ഷസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട ബി ജെ പി പ്രവര്‍ത്തകന് അഭയം നല്‍കിയെന്നതിന് മൂഴിക്കരയിലെ ബി ജെ പി അനുഭാവി പഞ്ചാരേന്റവിട ഷൈജുവിന്റെ വീട് സി പി എം പ്രവര്‍ത്തകരെന്നാരോപിക്കുന്ന ഒരു സംഘം അടിച്ചുതകര്‍ത്തു. വീട്ടുവാതില്‍ ചവിട്ടിത്തുറന്ന് അകത്ത് കടന്ന അക്രമികള്‍ മുറികളില്‍ പുതുതായി ഘടിപ്പിച്ച സീലിംഗ് സാമഗ്രികള്‍ വാളുകളുപയോഗിച്ച് കൊത്തിക്കീറിയെന്നാന്ന് വീട്ടുകാരന്‍ ഇന്നലെ രാത്രി ന്യൂ മാഹി പോലീസിന് നല്‍കിയ പരാതിയിലുള്ളത്. സംഭവത്തിന് കാരണം ഷൈജുവിന്റെ സുഹൃത്തും ബി ജെ പി പ്രവര്‍ത്തകനുമായ ഊരാങ്കോടെ വാഴയില്‍ വിജേഷ് ബാബു അക്രമികളില്‍ നിന്നും രക്ഷപ്പെടാന്‍ തന്റെ വീട്ടിലേക്ക് ഓടിക്കയറി തട്ടിന്‍പുറത്ത് ഒളിച്ചതിനാലാണെന്ന് ഷൈജു പറയുന്നു.
ഊരാങ്കോടെ ഒരു വര്‍ക്ക് ഷാപ്പില്‍ വാഹനം റിപ്പേറിനായി കൊടുത്ത് തിരിച്ചുവരുന്നതിനിടയിലാണ് ബൈക്കുകളില്‍ ആയുധവുമായെത്തിയ സി പി എം സംഘം വിജേഷ് ബാബുവിനെ അപായപ്പെടുത്താന്‍ പിറകെ എത്തിയതെന്ന് ബി ജെ പി ജില്ലാ സിക്രട്ടറി എന്‍ ഹരിദാസ് ആരോപിച്ചു. പരസ്യമായി ആയുധങ്ങള്‍ വീശി അക്രമത്തിനായി അഴിഞ്ഞാടുന്ന സി പി എം സംഘത്തെ നിലക്ക് നിര്‍ത്താന്‍ പോലീസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ സംഭവത്തിന് പിന്നാലെ ഇന്നലെ അര്‍ദ്ധരാത്രിയില്‍ സി പി എം പ്രവര്‍ത്തകന്‍ കുട്ടിമാക്കൂല്‍ പെരിങ്കളത്തെ ലനീഷിന്റെ പ്രതീക്ഷ വീടിന് നേരെ ബോംബേറുണ്ടായി. സ്‌ഫോടനത്തില്‍ വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. നിലത്ത് പാകിയ ടൈല്‍സ് പൊട്ടി, ചുമരിന്റെ തേപ്പ് അടര്‍ന്നു. തത്സമയം കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന വീട്ടുകാരി ഉഷ (56), ലനീഷീന്റെ മക്കളായ അനാമിക (10), അലേഷ് എന്നിവര്‍ക്ക് പരിക്കേറ്റു. ഉഷയുടെ കൈക്ക് തുന്നിക്കെട്ടുകള്‍ ഇടേണ്ടിവന്നു. ബൈക്കിലെത്തിയ ബി ജെ പി പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്ന് ലനിഷ് ആരോപിച്ചു. ഊരാങ്കോട്ടെ വിടാക്രമിച്ചതിന് കണ്ടാലറിയാവുന്ന 7 സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ ന്യൂമാഹി പോലീസും ലനീഷിന്റെയും മാതാവ് ഉഷയുടെയും പരാതിയില്‍ തലശ്ശേരി പോലീസും കേസെടുത്തു. പ്രദേശത്ത് ശക്തമായ പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ ആശങ്കയിലാണുള്ളത്.

 

 

 

LIVE NEWS - ONLINE

 • 1
  1 hour ago

  ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

 • 2
  1 hour ago

  ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

 • 3
  2 hours ago

  പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

 • 4
  2 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

 • 5
  2 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

 • 6
  2 hours ago

  പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

 • 7
  3 hours ago

  20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍

 • 8
  3 hours ago

  തളിപ്പറമ്പിലെ സ്ത്രീവിശ്രമ കേന്ദ്രത്തിന് നാഥനില്ല

 • 9
  3 hours ago

  ബാഡ്മിന്റണ്‍ കോര്‍ട്ടിലെ പ്രണയ ജോഡികള്‍ ഒന്നിക്കുന്നു