Wednesday, April 24th, 2019

വീടിനുനേരെ ബോംബെറിഞ്ഞതായി പരാതി

കൊച്ചി: അങ്കമാലി പീച്ചാനിക്കാട് വീടിനുനേരെ നാടന്‍ ബോംബെറിഞ്ഞതായി പരാതി. വീടിന്റെ ഭിത്തിയില്‍ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററും പതിച്ചു. സംഭവത്തിന്പിന്നില്‍ കഞ്ചാവ് മാഫിയയാണെന്നാണ് പോലീസ് നിഗമനം. പീച്ചാനിക്കാട് അരീയ്ക്കല്‍ ബിജുവിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരയോടെ നാടന്‍ ബോംബെറിഞ്ഞത്. ചില്ലിന്റെ ഭരണിയിലാക്കിയാണ് ബോംബ് വീടിന്റെ ഹാളിലേക്ക് എറിഞ്ഞത്. രണ്ട് തിരിയുള്ള ബോംബായിരുന്നു. കരിയുന്ന മണം ശ്രദ്ധയില്‍പ്പെട്ട ഭാര്യ ജീന ഉടന്‍ ബിജുവിനെ വിളിച്ചുണര്‍ത്തിയശേഷം മക്കളായ റൂബിനെയും റെജിനെയും കൂട്ടി പുറത്തേക്ക് ഓടുകയായിരുന്നു. വീടിന്റെ പിന്‍ഭാഗത്തെ വാതിലിന് തീയിട്ടിരുന്നു. ഷര്‍ട്ടും … Continue reading "വീടിനുനേരെ ബോംബെറിഞ്ഞതായി പരാതി"

Published On:Sep 1, 2018 | 8:00 am

കൊച്ചി: അങ്കമാലി പീച്ചാനിക്കാട് വീടിനുനേരെ നാടന്‍ ബോംബെറിഞ്ഞതായി പരാതി. വീടിന്റെ ഭിത്തിയില്‍ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററും പതിച്ചു. സംഭവത്തിന്പിന്നില്‍ കഞ്ചാവ് മാഫിയയാണെന്നാണ് പോലീസ് നിഗമനം. പീച്ചാനിക്കാട് അരീയ്ക്കല്‍ ബിജുവിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരയോടെ നാടന്‍ ബോംബെറിഞ്ഞത്. ചില്ലിന്റെ ഭരണിയിലാക്കിയാണ് ബോംബ് വീടിന്റെ ഹാളിലേക്ക് എറിഞ്ഞത്. രണ്ട് തിരിയുള്ള ബോംബായിരുന്നു. കരിയുന്ന മണം ശ്രദ്ധയില്‍പ്പെട്ട ഭാര്യ ജീന ഉടന്‍ ബിജുവിനെ വിളിച്ചുണര്‍ത്തിയശേഷം മക്കളായ റൂബിനെയും റെജിനെയും കൂട്ടി പുറത്തേക്ക് ഓടുകയായിരുന്നു. വീടിന്റെ പിന്‍ഭാഗത്തെ വാതിലിന് തീയിട്ടിരുന്നു. ഷര്‍ട്ടും കുട്ടികളുടെ ചെരിപ്പും കൂട്ടിയിട്ടാണ് തീകൊടുത്തിരുന്നത്. പിന്നീടാണ് പൊട്ടാത്തനിലയില്‍ നാടന്‍ ബോംബ് കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അങ്കമാലി പോലീസ് സ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കി. നേരംപുലരുംവരെ നാട്ടുകാര്‍ ബിജുവിന്റെ വീടിന് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    8 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    9 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    11 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    12 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    13 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    14 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    14 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    16 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    18 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം