Monday, July 22nd, 2019

ഹിന്ദി നടി ജിയാ ഖാന്‍ ആത്മഹത്യ ചെയ്ത നിലയില്‍

മുംബൈ : ബോളിവുഡ് യുവനടി ജിയാ ഖാനെ(25) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുംബൈ ജുഹുവിലുള്ള വീട്ടിനുള്ളിലാണ് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം തുടങ്ങി. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഇവരുടെ അയല്‍ക്കാരെയും വാച്ച്മാനെയും പോലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. കുറച്ചുകാലമായി വിഷാദരോഗത്തിന് അടിമയായിരുന്നു നടിയെന്നും എന്നാല്‍ സിനിമാ ലോകത്തേക്ക് തിരിച്ചു വരാന്‍ ഒരുങ്ങുകയായിരുന്നെന്നും സൂചനയുണ്ട്. രാംഗോപാല്‍ വര്‍മയുടെ നിശ്ശബ്ദില്‍ അമിതാഭ് ബച്ചന്റെ നായികയായാണ് ജിയാ ഖാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രം … Continue reading "ഹിന്ദി നടി ജിയാ ഖാന്‍ ആത്മഹത്യ ചെയ്ത നിലയില്‍"

Published On:Jun 4, 2013 | 10:16 am

jiah-khanമുംബൈ : ബോളിവുഡ് യുവനടി ജിയാ ഖാനെ(25) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുംബൈ ജുഹുവിലുള്ള വീട്ടിനുള്ളിലാണ് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം തുടങ്ങി. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഇവരുടെ അയല്‍ക്കാരെയും വാച്ച്മാനെയും പോലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. കുറച്ചുകാലമായി വിഷാദരോഗത്തിന് അടിമയായിരുന്നു നടിയെന്നും എന്നാല്‍ സിനിമാ ലോകത്തേക്ക് തിരിച്ചു വരാന്‍ ഒരുങ്ങുകയായിരുന്നെന്നും സൂചനയുണ്ട്.
രാംഗോപാല്‍ വര്‍മയുടെ നിശ്ശബ്ദില്‍ അമിതാഭ് ബച്ചന്റെ നായികയായാണ് ജിയാ ഖാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രം വിവാദമായെങ്കിലും ജിയാ ഖാന്‍ ശ്രദ്ധിക്കപ്പെട്ടു. ഇതിലെ അഭിനയത്തിന് ജിയാ ഖാനെ ഫിലിംഫെയര്‍ അവാര്‍ഡിന് പരിഗണിക്കുകയും ചെയ്തിരുന്നു. പിന്നീട് ആമിര്‍ ഖാന്റെ നായികയായി ഗജിനി എന്ന ചിത്രത്തിലും അഭിനയിച്ചു. 2010 ല്‍ അക്ഷയ് കുമാറിന്റെ നായികയായി അഭിനയിച്ച ‘ഹൗസ് ഫുള്‍’ ആണ് അവസാന ചിത്രം.

LIVE NEWS - ONLINE

  • 1
    4 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    5 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    5 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    5 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    6 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    6 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    7 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    7 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    8 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു