Saturday, September 22nd, 2018

മസില്‍മാന്‍ കംഗാരു!..

സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ കംഗാരു

Published On:Oct 13, 2017 | 9:11 am

നല്ല മസിലിനു വേണ്ടി ജിമ്മില്‍ പോകുന്നവരുണ്ട്. കഠിനമായി പരിശ്രമിച്ച് മസില്‍ ഉണ്ടാക്കാന്‍ കഷ്ടപ്പെടുന്നവര്‍. എന്നാല്‍ ജിമ്മിലൊന്നും പോകാതെ നല്ല ഗംഭീര മസില്‍കൊണ്ടു നടക്കുന്ന ഒരാളുണ്ട്. അങ്ങ് ആസ്‌ട്രേലിയയിലാണ് ആള്. പക്ഷെ മസിലിന്റെ ഉടമ മനുഷ്യനല്ല, ഒരു കംഗാരു ആണന്നെയുള്ളൂ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നതും ഈ മസില്‍മാന്‍ കംഗാരുവിന്റെ ചിത്രമാണ്. മനുഷ്യനെ വെല്ലും രീതിയിലാണ് ഇതിന്റെ മസ്സില്‍. ആരായാലും ഒന്ന് അമ്പരക്കും
ജാക്‌സണ്‍ വിന്‍സെന്റ് എന്ന ചെറുപ്പക്കാരനാണ് കംഗാരുവിന്റെ ചിത്രം പകര്‍ത്തിയിരിക്കുന്നത്. തന്റെ അമ്മൂമയുടെ വീടിന്റെ പുറകിലുള്ള ചെറു അരുവിയിലാണ് ഈ അത്ഭുത കംഗാരു ജാക്‌സണ്‍ന്റെ കണ്ണില്‍പ്പെട്ടത്. ഏതാണ്ട് ആറടി അഞ്ച് ഇഞ്ച് ഉയരവും, 100 കിലോയിലധികം തൂക്കവും ഉണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ കണക്ക്. കാണാന്‍ മാത്രമല്ല സ്വഭാവത്തില്‍ കംഗാരു ജഗജഗ കില്ലാടിയാണ്. കണ്ടപാടെ ആക്രമിക്കാന്‍ തങ്ങളുടെ നേര്‍ക്ക് പാഞ്ഞടുത്തതായി ജാക്‌സണ്‍ പറഞ്ഞു. എന്നാല്‍ അടുത്തെത്തിയപ്പോള്‍ അത് നില്‍ക്കുകയായിരുന്നു. ഈ സമയത്ത് ജാക്‌സണ്‍ പകര്‍ത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രം നിമിഷങ്ങള്‍ക്കകമാണ് വൈറലായത്‌

LIVE NEWS - ONLINE

  • 1
    11 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    12 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    14 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    14 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    16 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    18 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    21 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    22 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    22 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി