Wednesday, December 12th, 2018

പിതൃസഹോദരന്‍ പുഴയിലെറിഞ്ഞ ഷഹീന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം മേലാറ്റൂരില്‍ നിന്നാണ് മൃതദേഹം ബുധനാഴ്ച വൈകിട്ടോടെ കണ്ടെത്തിയത്

Published On:Aug 29, 2018 | 8:36 pm

മലപ്പുറം: മലപ്പുറം മേലാറ്റൂരില്‍ പിതൃസഹോദരന്‍ പുഴയിലെറിഞ്ഞ നാലാം ക്ലാസ് വിദ്യാര്‍ഥി ഷഹീന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം മേലാറ്റൂരില്‍ നിന്നാണ് മൃതദേഹം ബുധനാഴ്ച വൈകിട്ടോടെ കണ്ടെത്തിയത്. കാണാതായി 16 ാം ദിവസമാണ് മൃതദേഹം കിട്ടിയത്.
ഈ മാസം 13ന് പ്രളയസമയത്ത് മുഹമ്മദ് ഷഹിന്‍ എന്ന കുട്ടിയെ പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി പുഴയിലെറിഞ്ഞു കൊന്നു എന്നാണ് കേസ്. പ്രതി മുഹമ്മദ് റിമാന്‍ഡിലാണ്. ഓഗസ്റ്റ് 13 ന് രാവിലെ സ്‌കൂളിലേക്കിറങ്ങിയ ഒന്‍പതുവയസ്സുകാരന്‍ മുഹമ്മദ്ഷഹീനെ പത്തേകാലോടെയാണ് കാണാതായത്. പിറകില്‍ നടന്നുവരികയായിരുന്ന ഏഴാംക്ലാസുകാരനായ സഹോദരന്‍ മഹമ്മദ് ഷഹല്‍, സൈക്കിള്‍ വഴിയില്‍ നിര്‍ത്തിയിട്ടതുകണ്ട് വിവരം സ്‌കൂളില്‍ അറിയിച്ചതോടെയാണ് ഷഹീനെ കാണാനില്ലെന്ന വിവരം സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും നാട്ടുകാരും അറിഞ്ഞത്.

LIVE NEWS - ONLINE

  • 1
    3 hours ago

    വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് ധനമന്ത്രി

  • 2
    5 hours ago

    ശബരിമലയിലെ നിരോധനാജ്ഞ നീട്ടി

  • 3
    6 hours ago

    കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായേക്കും

  • 4
    10 hours ago

    ശബരിമലയിലെ ബാരിക്കേഡുകള്‍ പൊളിച്ചു നീക്കണം: ഹൈക്കോടതി

  • 5
    11 hours ago

    ഗ്രാമീണരെ അവഗണിച്ചത് കേന്ദ്ര സര്‍ക്കാറിന് വിനയായി

  • 6
    13 hours ago

    ആലുവ കൂട്ടക്കൊല; പ്രതി ആന്റണിയുടെ വധശിക്ഷ ജീവ പര്യന്തമാക്കി

  • 7
    14 hours ago

    പ്രതിഷേധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്: സ്പീക്കര്‍

  • 8
    14 hours ago

    പ്രതിഷേധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്: സ്പീക്കര്‍

  • 9
    14 hours ago

    മധ്യപ്രദേശില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപിയും; ഗവര്‍ണറെ കാണും