Friday, November 16th, 2018

ബോട്ടില്‍ കപ്പല്‍ ഇടിച്ച് കാണാതായവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം

മുനമ്പത്ത് നിന്നും 14 പേരുമായി മത്സ്യ ബന്ധനത്തിന് പോയ മത്സ്യബന്ധനബോട്ടാണ് കപ്പലില്‍ ഇടിച്ച് അപകടമുണ്ടായത്.

Published On:Aug 8, 2018 | 8:02 am

കൊച്ചി/തൃശൂര്‍: മത്സ്യ ബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ച് കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. അപകടത്തില്‍ മരിച്ച മൂന്നു പേരുടെ മൃതദേഹം ഇന്നലെ കരക്കെത്തിച്ചിരുന്നു. ഒന്‍പത് മത്സ്യതൊഴിലാളികളെയാണ് ഇനിയും കണ്ടെത്താനുള്ളത്. കാണാതായവരില്‍ ഒരാള്‍ മാലിയേക്കര സ്വദേശിയും മറ്റൊരാള്‍ ബംഗാള്‍ സ്വദേശിയും ബാക്കിയുള്ളവര്‍ കുളച്ചല്‍ സ്വദേശികളുമാണ്. മുനമ്പത്ത് നിന്നും 14 പേരുമായി മത്സ്യ ബന്ധനത്തിന് പോയ ഓഷ്യാനിക്ക് എന്ന മത്സ്യബന്ധനബോട്ട് തൃശൂര്‍ ചേറ്റുവയില്‍ നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്നലെ പുലര്‍ച്ചെയാണ് ബോട്ടില്‍ കപ്പല്‍ ഇടിച്ച് അപകടമുണ്ടായത്. മത്സ്യബന്ധനബോട്ടില്‍ ഇടിച്ച കപ്പല്‍ ഏതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് മര്‍ക്കന്റയില്‍ മറൈന്‍ ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു. എംവി ദേശശക്തി അടക്കം മൂന്ന് കപ്പലുകള്‍ നിരീക്ഷണത്തിലാണ്. എംവി ദേശശക്തിയോട് മംഗലാപുരം തീരത്ത് അടുപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംശയത്തിലുളള മറ്റൊരു കപ്പല്‍ മുംബൈ തീരത്ത് അടുപ്പിക്കും. മൂന്നാമത്തെ കപ്പലിനെ ബന്ധപ്പെടാന്‍ ശ്രമം തുടരുകയാണ്. മത്സ്യതൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ രണ്ട് പേരെ രക്ഷപ്പെടുത്തിയിരുന്നു. നാവിക സേന, തീരസംരക്ഷണ സേനാ, തീരദേശ പോലീസ് എന്നിവര്‍ക്കൊപ്പം മത്സ്യതൊഴിലാളികളും ആഴക്കടലില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. മൂന്നു ഹെലികോപ്റ്ററില്‍ നേവി ഇന്നലെ തെരച്ചില്‍ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.

 

LIVE NEWS - ONLINE

  • 1
    19 mins ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 2
    1 hour ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 3
    3 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 4
    7 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 5
    7 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 6
    8 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 7
    9 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 8
    9 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 9
    9 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല