Monday, September 24th, 2018

ബ്രഹ്മപുത്ര നദിയില്‍ 40 പേര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി

ബോട്ടിന്റെ എന്‍ജിന്‍ കേടായതിനെത്തുടര്‍ന്നാണ് കരയില്‍നിന്ന് 200 മീറ്റര്‍ അകലെവച്ച് ബോട്ട് മുങ്ങിയതെന്നാണ് പ്രാഥമിക വിവരം

Published On:Sep 5, 2018 | 7:00 pm

ഗുവഹാട്ടി: 40 പേര്‍ സഞ്ചരിച്ച ബോട്ട് അസമിലെ ഹുവഹാട്ടിക്ക് സമീപം ബ്രഹ്മപുത്ര നദിയില്‍ അപകടത്തില്‍പ്പെട്ടു. രണ്ട് പേര്‍ മരിച്ചു. ബോട്ടിലുണ്ടായിരുന്ന 15 ഓളം പേരെ രക്ഷപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരെ കാണാതായിട്ടുണ്ട്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബോട്ടിന്റെ എന്‍ജിന്‍ കേടായതിനെത്തുടര്‍ന്നാണ് കരയില്‍നിന്ന് 200 മീറ്റര്‍ അകലെവച്ച് ബോട്ട് മുങ്ങിയതെന്നാണ് പ്രാഥമിക വിവരം. 40 യാത്രക്കാരും എട്ട് ഇരുചക്ര വാഹനങ്ങളുമാണ് ബോട്ടിലുണ്ടായിരുന്നത്.
ബോട്ടില്‍ സഞ്ചരിക്കാന്‍ 22 പേര്‍ക്ക് മാത്രമാണ് ടിക്കറ്റ് നല്‍കിയിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ടിക്കറ്റില്ലാതെ നിരവധി പേരാണ് ബോട്ടില്‍ സഞ്ചരിച്ചത്.

LIVE NEWS - ONLINE

  • 1
    37 mins ago

    കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • 2
    55 mins ago

    കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • 3
    1 hour ago

    കനത്ത മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 4
    17 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 5
    19 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 6
    21 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 7
    23 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 8
    1 day ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 9
    1 day ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി